ഇന്ത്യയിലെ മുന്‍നിരതാരങ്ങളില്‍ ഇന്നും സജീവമായ രജനീകാന്തുമായുള്ള അസാധാരണ സാമ്യം കാരണം അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ലോകത്ത് 'ബോഡി ഡബിള്‍' (Body double) ഉള്ള ചിലരെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. '90 കളില്‍ അത്തരത്തില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞ് കേട്ടിട്ടുള്ളത് സദാം ഹുസൈന്‍ എന്ന ഇറാഖി ഏകാധിപതിയെ കുറിച്ചായിരുന്നു. പുതിയ കാലത്ത് റഷ്യന്‍ പ്രസിഡന്‍റി പുടിനെ കുറിച്ചു ഉത്തര കൊറിയന്‍ തലവന് കിം ജോങ് ഉന്നിനെ കുറിച്ചും അത്തരം വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. ഇവര്‍ സ്വന്തം രാജ്യത്തിന് അകത്തും പുറത്തുമുള്ള ശത്രുക്കളെ ഭയന്നാണ് ഇത്തരം ബോഡി ഡബിളുകളെ സൃഷ്ടിച്ച് എടുക്കുന്നത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്ന, പ്രത്യേകിച്ചും ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്ന പല നായക നടന്മാര്‍ക്കും ഇത്തരത്തില്‍ ബോഡി ഡബിളുണ്ട്. ആക്ഷന്‍ സീനികളില്‍ അഭിനയിക്കുമ്പോള്‍ യഥാര്‍ത്ഥ നായകന് പരിക്ക് പറ്റാതിരിക്കാനാണ് പലപ്പോഴും ഇത്തരത്തില്‍ നായകനുമായി സാദൃശ്യമുള്ള ആളുകളെ ഉപയോഗിക്കുന്നത്. നായക ശരീരത്തിന്‍റെ ഏതാണ്ടൊരു സാമ്യം മാത്രമേ ഇവര്‍ക്ക് ഉണ്ടാകുകയൊള്ളൂ. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു മനുഷ്യന്‍ സാമൂഹിക മാധ്യമങ്ങളെ ഇളക്കി മറിച്ചു. സക്ഷാല്‍ രജനീകാന്തിന്‍റെ അപരന്‍. എന്നാല്‍ ഈ അപരന്‍ രജനീകാന്തിന് പകരം ആക്ഷന്‍ സീനുകളില്‍ അഭിനയിക്കുന്ന ആളല്ല. അദ്ദേഹം ഫോട്ട് കൊച്ചിയില്‍ ഒരു ചായക്കട നടത്തുന്ന സാധാരണ മനുഷ്യനാണ്.
ഫോർട്ട് കൊച്ചിയിലെ പട്ടാളം റോഡിൽ ചായക്കട നടത്തുന്ന സുധാകർ പ്രഭു. ഇന്ത്യയിലെ ഏറ്റവും മുന്‍നിരതാരങ്ങളില്‍ ഇന്നും സജീവമായ രജനീകാന്തുമായുള്ള അസാധാരണ സാമ്യം കാരണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ മലയാള നടനും സംവിധായകനുമായ നാദിര്‍ഷ, സുധാകർ പ്രഭുവിന്‍റെചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായത്. " ഇത് ഫോർട്ട് കൊച്ചി രജനി. അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി ഫോർട്ട് കൊച്ചിയിലെ സുധാകരപ്രഭു. പേരിൽ പ്രഭുവാണെങ്കിലും ഒരു ചായക്കടയിൽ ജോലിക്ക് നില്ക്കുകയാണ്." എന്ന് കുറിച്ച് കൊണ്ടാണ് നാദിര്‍ഷ, അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചത്.
இவர் எளிமையான மனிதர்னு சொல்லுவானுங்க ஆனா இவளோ எளிமையானவரான்னு இப்ப தான் ஆச்சர்ய படுறேன்.... pic.twitter.com/pIbxiVYlpX
— 🔥 DESPOTER 🔥 (@despoters_12345)പിന്നാലെ DESPOTER എന്ന ട്വിറ്റര്‍ ഉപയോക്താവ് സുധാകര്‍ പ്രഭു, രജനീകാന്തിന്‍റെ പെരുമാറ്റരീതികള്‍ അനുകരിച്ച് കൊണ്ട് ആളുകളോട് സംസാരിക്കുന്ന ഒരു വീഡിയോ പങ്കുവച്ചു. ഷോര്‍ട്ടും ഷര്‍ട്ടും ധരിച്ച സുധാകര്‍ പ്രഭുവിന്‍റെ ചലനങ്ങള്‍ പോലും രജനീകാന്തിന്‍റെതിന് സമാനമാണെന്നതും വീഡിയോ വൈറലാകുന്നതിന് കാരണമായി. പിന്നാലെ sudhakara_prabhu_rayan എന്ന അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അദ്ദേഹത്തിന്‍റെ ചെറിയൊരു സംഭാഷണം പുറത്ത് വന്നു. ചെന്നൈയില്‍ താമസിക്കുന്ന മകളെ കാണാന്‍ വരുമ്പോള്‍ തമിഴ്നനാട്ടുകാര്‍ 'രജനീകാന്തിനെ പോലെയുണ്ടെന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുമെന്ന് അദ്ദേഹം പറയുന്നു. 'കൊച്ചിക്കാര്‍ക്കും സ്വന്തമായി ഒരു രജനീകാന്ത് ഉണ്ടായിരിക്കുന്നു'വെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്‍റ്. കഴിഞ്ഞ വർഷം, രജനീകാന്തിനോട് സാമ്യമുള്ള റഹ്മത്ത് ഗഷ്‌കോറി എന്ന പാകിസ്ഥാനിലെ റിട്ടേര്‍ഡ് സർക്കാർ ഉദ്യോഗസ്ഥന്‍ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
'ജലകന്യക'യോ, പാപ്പുവ ന്യൂ ഗിനിയയിന്‍ തീരത്ത് അടിഞ്ഞത്? ഉത്തരമില്ലാതെ ശാസ്ത്രലോകം !