കൈയടിച്ചാല്‍ അരികിലെത്തും; സ്വീകരണ മുറിയിലേക്ക് ഇനി സ്വയം നീങ്ങുന്ന 'ബുദ്ധിയുള്ള കസേര'കളും !

By Web Team  |  First Published Nov 18, 2023, 1:56 PM IST

വാഹനങ്ങളിൽ ഉപയോഗിക്കുന്ന അവരുടെ ഇന്‍റലിജന്‍റ് പാർക്ക് അസിസ്റ്റ് സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംവിധാനം കസേരകളില്‍ ഉപയോഗിച്ച് നോക്കിയത്. ഈ ആശയത്തിലൂടെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് സമാനമായി കസേരകളും യഥാസ്ഥാനത്ത് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നു.  



വകേരള സദസിനായി പുതിയ ബസ് കൊണ്ടുവരുന്ന തിരക്കിലാണ് കേരള സര്‍ക്കാര്‍. ബസില്‍ മുഖ്യമന്ത്രിക്ക് ഉപയോഗിക്കാനായി പ്രത്യേകം കറങ്ങുന്ന കസേരയും ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അതിനിടെയാണ് കറങ്ങുന്ന മറ്റൊരു കസേരയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ജപ്പാനിലെ നിസാന്‍ ടീമാണ് പുതിയ കസേരയുടെ പിന്നില്‍. കസേരയുടെ പ്രത്യേക, അതെവിടെ ഇരുന്നാലും ഒറ്റ കൈയടിയില്‍ കസേരയ്ക്കായുള്ള കൃത്യസ്ഥാനത്ത് തന്നെ കസേര കറങ്ങിത്തിരിഞ്ഞ് വരുമെന്നതാണ്. കസേരയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ഒരു ഓഫീസ് മുറിയില്‍ മീറ്റിംഗ് കൂടിയ ശേഷം എല്ലാവരും പുറത്തേക്ക് ഇറങ്ങിപ്പോകും. അപ്പോള്‍ കസേരകള്‍ സ്ഥാനം തെറ്റി മുറിക്കകത്ത് മുഴുവന്‍ പല സ്ഥലങ്ങളിലായി കിടക്കുകയാകും. പിന്നീട് മറ്റൊരാള്‍ വന്ന് കസേരകള്‍ യഥാസ്ഥാനത്ത് വയ്ക്കുന്നത് വരെ കസേരകള്‍ സ്ഥാനം തെറ്റിക്കിടക്കും. ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് നിസാന്‍ പുതിയ കസേരകള്‍ പുറത്തിറക്കിയത്. ഇന്‍റലിജന്‍റ് പാർക്കിംഗ് ചെയർ 2016 ലാണ് നിസാന്‍ ആദ്യമായി അവതരിപ്പിക്കുന്നത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന അവരുടെ ഇന്‍റലിജന്‍റ് പാർക്ക് അസിസ്റ്റ് സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംവിധാനം കസേരകളില്‍ ഉപയോഗിച്ച് നോക്കിയത്. ഈ ആശയത്തിലൂടെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് സമാനമായി കസേരകളും യഥാസ്ഥാനത്ത് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നു.  

Latest Videos

undefined

'കലി തീര്‍ത്ത കടുവാപ്പോര്'; അതിര്‍ത്തി തര്‍ക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 50 കുട്ടികളുടെ അച്ഛനായ ബജ്റംഗിന് !

When Nissan made self parking office chairs just for their own offices pic.twitter.com/QieWjOCAAl

— Historic Vids (@historyinmemes)

ലോകകപ്പ് ഫൈനല്‍ ടിക്കറ്റ് തട്ടിപ്പ്; യുവതിക്ക് നഷ്ടപ്പെട്ടത് 56,000 രൂപ !

എളുപ്പത്തിൽ 360 ഡിഗ്രി തിരിയാൻ കഴിയുന്ന ഒരു റോളർ മെക്കാനിസമാണ് കസേരകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. നാല് സീലിംഗ് ക്യാമറകൾ മുറിയുടെ മുഴുവന്‍ കാഴ്ചയും പകർത്തുന്നു, ഈ കാഴ്ചയുടെ അടിസ്ഥാനത്തില്‍ കസേരയുടെ നിലവിലെ സ്ഥാനവും അതിന് ലക്ഷ്യസ്ഥാനത്ത് എത്താൻ ആവശ്യമായ വഴികളും വയർലെസ് ആയി പകർത്തുകയും കസേരയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കുന്നു. വീഡിയോ ഷെയർ ചെയ്തുകൊണ്ട് നിസാന്‍ തങ്ങളുടെ ട്വിറ്റര്‍ (X) പേജില്‍ കുറിച്ചു. “നിസാൻ അവരുടെ സ്വന്തം ഓഫീസുകൾക്കായി സ്വയം പാർക്കിംഗ് ഓഫീസ് കസേരകൾ ഉണ്ടാക്കിയപ്പോൾ.” ഒറ്റ കൈയടിയില്‍ മുറികളിലുള്ള കസേരകള്‍ എല്ലാം യഥാസ്ഥാനത്തേക്ക് സ്വയം നീങ്ങിവരുന്നത് വീഡിയോയില്‍ കാണാം.  വീഡിയോ ഇതിനകം 18 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 

'എഐ ശബ്ദ തട്ടിപ്പ്'; താന്‍ അപകടത്തിലാണെന്നും പണം വേണമെന്നും മരുമകന്‍, സ്ത്രീയ്ക്ക് നഷ്ടമായത് 1.4 ലക്ഷം !


 

click me!