ഇണയ്ക്കായി നൃത്ത വേദിയൊരുക്കി നൃത്തം ചെയ്യും; മനുഷ്യരെ തോൽപ്പിക്കും ഈ കള്ളക്കാമുകൻ

By Web Team  |  First Published Apr 27, 2024, 12:15 PM IST

 നൃത്തം കാണാൻ എത്തുന്ന പെൺ പക്ഷിക്ക് ഇരിക്കാനായി സ്ഥലം ഒരുക്കലാണ്. നൃത്തം ചെയ്യാനായി സജ്ജീകരിച്ച വേദിക്ക് തൊട്ടടുത്തായുള്ള മരച്ചില്ലയിലാണ് ഈ ഇരിപ്പിടം ഒരുക്കുക.



രാണ് അൽപ്പം റൊമാൻസ് ഇഷ്ടപ്പെടാത്ത് അല്ലേ? മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല പക്ഷികളുടെ കാര്യത്തിലും ഇത് സത്യമാണ്. മനുഷ്യരെ തോൽപ്പിക്കും വിധം റൊമാൻസ് കാണിച്ച് തന്‍റെ ഇണയെ പാട്ടിലാക്കാൻ കഴിവുള്ള ഒരു പക്ഷിയുണ്ട്. നൃത്തം ചെയ്താണ് ഈ കള്ളക്കാമുകൻ തന്‍റെ ഇണകളെ വരുതിയിലാക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിലൂടെ അത്ഭുതപ്പെടുത്തുന്ന ഈ പക്ഷികൾ അറിയപ്പെടുന്നത് 'സൂപ്പർബ് ബേർഡ് ഓഫ് പാരഡൈസ്' (superb bird-of-paradise) എന്നാണ്. ഗ്രേറ്റർ ലൊഫോറിന (Greater lophorina) എന്നാണ് ഇവയുടെ ഔദ്യോഗിക നാമം. ഈ ഇനം പക്ഷികളിലെ ആണുങ്ങളാണ് നൃത്തത്തിൽ മുന്നിൽ. 

ഇണയെ ആകർഷിക്കാനാണ് ഇവയുടെ ഈ നൃത്ത സാഹസം. പക്ഷേ, അത് വെറുതെ അങ്ങ് ചെയ്യുകയ്യല്ല കേട്ടോ ചെയ്യുന്നത്. അതിനായി നടത്തുന്ന ഒരുക്കങ്ങളെല്ലാം അൽപ്പം റൊമാന്‍റിക്കാണ്. ഇണയാക്കാൻ ആ​ഗ്രഹക്കുന്ന പെൺ പക്ഷിയെ കണ്ടെത്തി കഴിഞ്ഞാൽ പിന്നെ ഏതുവിധേനയും ആകർഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. തന്‍റെ ഇണയ്ക്ക് വേണ്ടി നൃത്തം ചെയ്യാൻ അനുയോജ്യമായ ഒരു വേദി കണ്ടെത്തുകയാണ് പിന്നത്തെ ജോലി. അതിന് പറ്റിയ ഒരു സ്ഥലം കണ്ടെത്തി അവിടം വൃത്തിയാക്കും. ഇലകളും മരക്കഷണങ്ങളും പ്രദേശത്ത് നിന്നും നീക്കം ചെയ്യും. 

Latest Videos

ഇനിയാണ് വേദി അലങ്കരിക്കൽ, അതിനായി ചുവന്ന വൈൽഡ് ബെറികൾ ശേഖരിച്ച് അവ വേദിയിലാകെ നിരത്തും. അടുത്തത് നൃത്തം കാണാൻ എത്തുന്ന പെൺ പക്ഷിക്ക് ഇരിക്കാനായി സ്ഥലം ഒരുക്കലാണ്. നൃത്തം ചെയ്യാനായി സജ്ജീകരിച്ച വേദിക്ക് തൊട്ടടുത്തായുള്ള മരച്ചില്ലയിലാണ് ഈ ഇരിപ്പിടം ഒരുക്കുക. കാഴ്ചയെ മറയ്ക്കുന്ന ഇലകൾ നീക്കം ചെയ്തും മരക്കൊമ്പ് കൊക്കുകൾ ഉപയോഗിച്ച് ഉരസി മൃദുവാക്കിയും മരച്ചില്ല വൃത്തിയാക്കും. ഇത്രയും സഞ്ജീകരണങ്ങള്‍ കഴിഞ്ഞാൽ പിന്നെ വൈകില്ല, പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കി ഇണയെ ആകര്‍ഷിച്ച് വരുത്തും. പെൺപക്ഷി എത്തി മരച്ചില്ലയിൽ ഇരുന്നു കഴിഞ്ഞാൽ മനോഹരമായ നൃത്തം ആരംഭിക്കുകയായി.

വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

The courtship dance of the the greater lophorina (Lophorina superba), pic.twitter.com/rGBp051KFk

— Science girl (@gunsnrosesgirl3)

'കോഴി ഒരു വികാര ജീവി'; വികാരം വരുമ്പോള്‍ നിറം മാറുമെന്ന് പഠനം

One of the rarest birds you can see [Greater Lophorina]

📸 Press-F1 pic.twitter.com/fiXULZbqGI

— Discover Birds 🦜 (@DiscoverBirds)

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി

നൃത്തം തുടങ്ങുന്ന സമയത്ത് ഈ പക്ഷികളുടെ കണ്ണുകളുടെ നിറം മാറും. അവ നീല നിറത്തില്‍ കാണപ്പെടുന്നു.  ചിറകുകൾ അതിവേഗതയിൽ ചലിപ്പിച്ച് വൃത്താകൃതിയിൽ നീങ്ങിയാണ്  നൃത്തം.  ഇത് പെൺപക്ഷിക്ക് ഇഷ്ടപെട്ടാൽ അവ ചിറകുകൾ പ്രത്യേക രീതിയിൽ ചലിപ്പിച്ച് ഇണചേരാനുള്ള സമ്മതം അറിയിക്കും. എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമല്ല കേട്ടോ, കാരണം എല്ലാ പെൺപക്ഷികളും ഈ നൃത്തത്തിൽ വീഴണമെന്നില്ല. ആൺപക്ഷിയുടെ നൃത്തവും  അതിന് വേണ്ടി നടത്തുന്ന കഷ്ടപ്പാടുകളും കണ്ട ശേഷവും ഇഷ്ടപ്പെടാതെ പറന്നകലുന്ന പെൺപക്ഷികളുമുണ്ട്. ഇണ ചേരാൻ ക്ഷണിക്കുന്ന പതിനഞ്ചോ ഇരുപതോ ആൺ പക്ഷികളെ തള്ളിക്കളഞ്ഞ ശേഷമാണ് ഒടുവിൽ അവ ഇണ ചേരാനായി ഒന്നിനെ തെരഞ്ഞെടുക്കുന്നത്. അതേസമയം ഇത്തരത്തില്‍ നൃത്തം ചെയ്ത് ഒരേസമയം ഒന്നിലധികം പെൺപക്ഷികളെ ഇണയാക്കുന്നതാണ് ആൺ പക്ഷികളുടെ രീതി.

കാമുകിയുടെ ബർഗർ കഴിച്ചു; ജഡ്ജിയുടെ മകനെ റിട്ട. പോലീസുദ്യോഗസ്ഥന്‍റെ മകന്‍ വെടിവച്ച് കൊലപ്പെടുത്തി

ഇന്തൊനീഷ്യയിലെയും പപ്വ ന്യു ഗിനിയയിലെയും മഴക്കാടുകളിലാണ് സൂപ്പർബ് ബേർഡ് ഓഫ് പാരഡൈസുകൾ ഏറ്റവുമധികം കാണപ്പെടുന്നത്. പഴങ്ങളും ചെറു പ്രാണികളുമാണ് ഇവയുടെ ഇഷ്ട ഭക്ഷണം. പെൺപക്ഷികൾ ഒരു സമയം മൂന്ന്  മുട്ടകൾ വരെ ഇടും. 16 മുതൽ 22 ദിവസം വരെയാണ് മുട്ടകൾ വിരിയാനുള്ള സമയം. ഒരു മാസത്തിനുള്ളിൽ സ്വന്തമായി ജീവിക്കാൻ കുഞ്ഞുങ്ങൾ പ്രാപ്തരാകുന്നതോടെ കുഞ്ഞുങ്ങള്‍ കൂട് വിട്ടുപോവുകയും ചെയ്യും. ആൺ പക്ഷികൾക്ക് കറുത്ത നിറമാണ്. തലയുടെ മുകൾഭാഗത്തും കഴുത്തിന് താഴെയുമായി പച്ച കലർന്ന നീല നിറത്തിൽ പ്രത്യേക രോമങ്ങളും ഇവയ്ക്കുണ്ട്. പെൺ പക്ഷികൾക്ക് തവിട്ടു കലർന്ന ചുവപ്പ് നിറമാണ്. അതേ സമയം ഇവയ്ക്കിടയില്‍ പെണ്‍ പക്ഷികളുടെ എണ്ണം താരതമ്യേന കുറവാണ്. 

കൊച്ച് കുട്ടിയുടെ 'സിംഹ ഗര്‍ജ്ജ'നം; ഇതെന്താ സിംഹ കുട്ടിയോയെന്ന് സോഷ്യല്‍ മീഡിയ

click me!