അജ്ജോടാ, വൈറലായി അമ്മയ്‍ക്കൊപ്പം കളിക്കുന്ന സിംഹക്കുഞ്ഞിന്‍റെ വീഡിയോ

By Web Team  |  First Published Aug 12, 2021, 3:03 PM IST

ചില പ്രത്യേക വന്യജീവികളുടെ എണ്ണം എത്രയുണ്ട് എന്നത് മാത്രമല്ല പ്രധാനം. ഈ എണ്ണത്തെ എങ്ങനെ ആരോഗ്യകരമായി നിലനിർത്തുകയും അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥ സുരക്ഷിതമാക്കുകയും ചെയ്യുന്നു എന്നതാണ് കൂടുതൽ പ്രധാനം


കുഞ്ഞുങ്ങളെ കാണാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും, അതിനി സിംഹത്തിന്‍റെ കുഞ്ഞാണെങ്കിലും ശരി. ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് അങ്ങനെ ഒരു വീഡിയോ ആണ്. മുപ്പത് സെക്കന്‍റ് വരുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസിലെ സുരേന്ദര്‍ മെഹ്റയാണ്. 

വീഡിയോയില്‍ ഒരു അമ്മസിംഹത്തിനരികില്‍ ഒരു കുഞ്ഞിരിക്കുന്നത് കാണാം. കുറച്ച് നിമിഷങ്ങള്‍ കഴിയുമ്പോള്‍ കുഞ്ഞ് എഴുന്നേറ്റ് നടക്കുന്നതും അലറാന്‍ ശ്രമിക്കുന്നതും കാണാം. പിന്നെ അമ്മയും കുഞ്ഞിനടുത്തേക്ക് പോവുകയും വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യുകയാണ്. 

Latest Videos

undefined

"ചില പ്രത്യേക വന്യജീവികളുടെ എണ്ണം എത്രയുണ്ട് എന്നത് മാത്രമല്ല പ്രധാനം. ഈ എണ്ണത്തെ എങ്ങനെ ആരോഗ്യകരമായി നിലനിർത്തുകയും അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥ സുരക്ഷിതമാക്കുകയും ചെയ്യുന്നു എന്നതാണ് കൂടുതൽ പ്രധാനം” സുരേന്ദർ മെഹ്‌റ തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പിൽ പറഞ്ഞു. 

നിരവധി പേരാണ് അമ്മസിംഹത്തിന്‍റെയും കുഞ്ഞിന്‍റെയും വീഡിയോ ക്യൂട്ട് ആണ് എന്ന് കമന്‍റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം: 

It’s not just the number of a particular wild species that is important..!

More important is how we keep this population healthy and secure their natural habitat at landscape level.. 🦁 pic.twitter.com/YJYxRh3c2C

— Surender Mehra IFS (@surenmehra)
click me!