10,300 അടി ഉയരത്തിൽ എഞ്ചിൻ കവർ പൊട്ടിയടർന്ന് ബോയിംഗ് വിമാനം; അടിയന്തര ലാന്‍റിംഗ് വീഡിയോ വൈറൽ

By Web Team  |  First Published Apr 9, 2024, 8:28 AM IST

ഹൂസ്റ്റണിലേക്ക് പുറപ്പെട്ട വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ തകരുമ്പോള്‍ 135 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 


ടുത്തിടെയായി ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഏറെയാണ്. നിരവധി പരാതികളാണ് ഓരോ തവണയും ഉയരുന്നത്. കഴിഞ്ഞ ദിവസം വിമാനയാത്രക്കാരുടെ ആശങ്കയേറ്റുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. @rawsalerts എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ തെക്കുപടിഞ്ഞാറൻ എയർലൈൻസിന്‍റെ ബോയിംഗ് 737 വിമാനം പറന്നുയരുന്നതിനിടെ എഞ്ചിൻ കവര്‍ തകര്‍ന്ന് പറന്ന് പോകുന്ന ഭീകരദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വിമാനം ഏകദേശം 10,300 അടി (3,140 മീറ്റർ) ഉയരത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍റിംഗ് നടത്തി.

ബോയിംഗ് വിമാനങ്ങളുടെ വ്യോമയാന സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയര്‍ന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. ഹൂസ്റ്റണിലേക്ക് പുറപ്പെട്ട വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ തകരുമ്പോള്‍ 135 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഏപ്രിൽ 7 ന് ഡെൻവർ ഇന്‍റർനാഷണൽ എയർപോർട്ടിലാണ് സംഭവം നടന്നത്. വിമാനം 10,300 അടി ഉയരത്തിലെത്തിയപ്പോള്‍ എഞ്ചിൻ കൗലിംഗ് വേർപെട്ടതായി പൈലറ്റുമാര്‍ അടിയന്തര സന്ദേശം അയച്ചു. വീഡിയോയില്‍ അതിശക്തമായ കാറ്റില്‍ വിന്‍റോ സീറ്റ് സമീപത്തെ ചിറകിന് മുന്നിലെ ലോഹ പാളി ഇളകി മാറുകയും കാറ്റില്‍ പറന്ന് പോവുകയും ചെയ്യുന്നത് കാണാം. ഈ സമയം വിമാനം ലാന്‍റിംഗ് ചെയ്യുകയായിരുന്നു. 

Latest Videos

ബോയിംഗ് വിമാനം; നിർമ്മാണ പിഴവ് ചൂണ്ടിക്കാട്ടിയ വിസിൽബ്ലോവർ ജോൺ ബാർനെറ്റിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

🚨: A Boeing 737 Southwest Airlines had to Make a Emergency Landing after parts of the Engine Cowling Detaches

📌 |

Currently, emergency crews and authorities are on the scene after a Boeing 737-800 Southwest Airlines Flight WN3695/SWA3695 departing… pic.twitter.com/eL8pP4uuY7

— R A W S A L E R T S (@rawsalerts)

ഇഷ്ടപ്പെട്ട സീറ്റിനായി 1000 രൂപ അധികം കൊടുത്തു, എന്നിട്ടും എയർ ഇന്ത്യ നല്‍കിയ സീറ്റ്; വൈറലായി ഒരു കുറിപ്പ്

സംഭവം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ട് ചെയ്തതോടെ ഹൂസ്റ്റണിലേക്കുള്ള വിമാനം ഡെന്‍വറില്‍ തന്നെ അടിയന്തര ലാൻഡിംഗ് നടത്തി. തിരിച്ചിറക്കുന്നതിനിടെ വിമാനത്തിന്‍റെ എഞ്ചിനുകളെ പൊതിഞ്ഞിരുന്ന ലോഹപാളി ശക്തമായ കാറ്റില്‍ പറന്ന് പോകുന്നത് വീഡിയോയില്‍ കാണാം. യാത്രക്കാര്‍ക്ക് പരിക്കുകളില്ല. സൗത്ത് വെസ്റ്റ് എയർലൈൻസിന്‍റെ ബോയിംഗ് 737-800  ഫ്ലൈറ്റ് ഡബ്ല്യുഎൻ 3695/SWA3695 ആണ് ടേക്ക് ഓഫിനിടെ അപകടം സംഭവിച്ചത്. വിമാനം അടിയന്തര ലാന്‍റിംഗ് നടത്തുന്നതിനിടെ ഒരു യാത്രക്കാരൻ ചിത്രീകരിച്ച വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. സംഭവത്തില്‍ എഫ്ഐ അന്വേഷണം പ്രഖ്യാപിച്ചു. 

'സൂപ്പര്‍മാന്‍ ആള് സൂപ്പറാ...'; സൂപ്പര്‍മാന്‍റെ ആദ്യ കോമിക് പുസ്തകം വിറ്റ് പോയത് ഏതാണ്ട് അമ്പത് കോടിക്ക്

വീഡിയോ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനമുയര്‍ന്നു. ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെ കുറിച്ച് നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കാള്‍ ആശങ്ക പ്രകടിപ്പിച്ചു. 'ബോയിംഗ് അവരുടെ സിഇഒയ്ക്ക് ശമ്പളം കൂട്ടിക്കൊടുക്കുകയും പകരം അവരുടെ വിമാന സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ബോയിംഗ് വിമാനങ്ങൾ സര്‍വീസ് ഉടൻ നിർത്തണം. ആ വിമാനത്തിൽ കയറുന്നത് പോലും പോടിയാണ്.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'എന്താണ് ഇവിടെ സംഭവിക്കുന്നത്. ഈ വിമാനങ്ങൾ എല്ലാം പെട്ടെന്ന് തകരുന്നതെന്ത് കൊണ്ടാണ്. തീർച്ചയായും എന്തോ നടക്കുന്നുണ്ട്!' മറ്റൊരു കാഴ്ചക്കാരന്‍ ആശങ്കാകുലനായി. 

'ഒരിക്കല്‍ പോകണം, ഇതു പോലെ ഒഴുകി....'; അരുവിയിലൂടെ സ്ലീപിംഗ് ബെഡില്‍ ഒഴുകി പോകുന്നവരുടെ വീഡിയോ വൈറല്‍


 

click me!