ജപ്പാൻ ഇപ്പോൾത്തന്നെ 2050 -ലാണോ? ട്രെയിനിലെ തിരക്ക് പരിഹരിക്കാൻ കിടിലൻ ഐഡിയ, വീഡിയോ

By Web Team  |  First Published Dec 1, 2023, 5:02 PM IST

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ഒരു ട്രെയിനിന്റെ അകമാണ് കാണുന്നത്. അവിടെ ഡോറിന്റെ മുന്നിലായി സാധാരണ സീറ്റുകൾ പോലെ മൂന്നോ നാലോ പേർക്ക് ഇരിക്കാവുന്ന ഒരു സീറ്റുണ്ട്.


പുതിയ പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിനും പരീക്ഷിക്കുന്നതിനും ജപ്പാൻകാരെ കഴിഞ്ഞിട്ടേ ഉള്ളൂവെന്ന് പറയാറുണ്ട്. അത് സത്യമാണ് എന്ന് തെളിയിക്കുന്ന പുതിയൊരു ഐഡിയയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇവിടെ നിന്നുമുള്ള ഒരു ട്രെയിനാണ് വീഡിയോയിൽ. ട്രെയിനിൽ തിരക്കുള്ള സമയമാണ് എങ്കിൽ കൂടുതൽ പേർക്ക് ഇരിക്കാനായി സീലിം​ഗിൽ നിന്നും ഇറങ്ങി വരുന്ന സീറ്റാണ് വീഡിയോയിൽ കാണുന്നത്.

ജപ്പാനിലെ ക്യോട്ടോ, ഒസാക്ക, ഷിഗ മേഖലകളിലെ ചില ട്രെയിനുകളിലാണത്രെ നിലവിൽ ഈ സൗകര്യം ഉള്ളത്. sachkadwahai -യാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇങ്ങനെ സീറ്റുകൾ ഇറങ്ങി വരുമ്പോൾ കൂടുതൽ പേർക്ക് ഇരിക്കാനുള്ള സൗകര്യം കിട്ടുമെന്നത് കൊണ്ടാണ് ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. 

Latest Videos

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ഒരു ട്രെയിനിന്റെ അകമാണ് കാണുന്നത്. അവിടെ ഡോറിന്റെ മുന്നിലായി സാധാരണ സീറ്റുകൾ പോലെ മൂന്നോ നാലോ പേർക്ക് ഇരിക്കാവുന്ന ഒരു സീറ്റുണ്ട്. എന്നാൽ, ആ സീറ്റ് താല്ക്കാലികമാണ്. അതായത് തിരക്കുള്ളപ്പോൾ മാത്രമാണ് അത് ഉണ്ടാവുക. അല്ലാത്ത സമയത്ത് ആ സീറ്റ് മുകളിലേക്ക് നീങ്ങും. അങ്ങനെ മുകളിലേക്ക് നീങ്ങി സീലിം​ഗിലായി സ്ഥിതി ചെയ്യുന്ന സീറ്റാണ് വീഡിയോയിൽ കാണുന്നത്. 

വളരെ വേ​ഗം തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ജപ്പാൻ എത്രമാത്രം അഡ്വാൻസ്ഡ് ആണെന്നായിരുന്നു മിക്കവരുടേയും കമന്റ്. ഒരാൾ കമന്റിട്ടത് ജപ്പാൻ ഇപ്പോൾ തന്നെ 2050 -ലാണ് എന്നാണ്. വേറെയും നിരവധിപ്പേർ ജപ്പാന്റെ ഇത്തരം കണ്ടുപിടിത്തങ്ങളെ അഭിനന്ദിച്ചു കൊണ്ട് കമന്റുകൾ നൽകിയിട്ടുണ്ട്. 

വായിക്കാം: 700 വർഷം പഴക്കം, ജീവനറ്റുപോയിട്ടും 50 വർഷമായി ഇവിടെയുണ്ട്, കാനഡയിലെ ഏറ്റവും ചിത്രം പകർത്തപ്പെട്ട മരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!