മതവിശ്വാസങ്ങളം പാരമ്പര്യങ്ങളുടെ തങ്ങളുടെ പരസ്പര അടുപ്പത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതില്‍ നിന്നും ഏങ്ങനെ മറികടക്കാമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉടലെടുത്തതെന്നും ഇരുവരും പറയുന്നു.
നഗ്നരായി ഒരുമിച്ച് വ്യായാമം ചെയ്യുന്നതാണ് തങ്ങളുടെ ആരോഗ്യകരവും സന്തോഷ പൂർണവുമായ ദാമ്പത്യത്തിന്‍റെ രഹസ്യമെന്ന് ബ്രസീലിയൻ ദമ്പതികൾ. സാവോ പോളോയിൽ നിന്നുള്ള ദമ്പതികളായ ബെല്ല മാന്തോവാനിയും വാഗ്നർ ഒ ഫെറയുമാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 2011 ൽ വിവാഹിതരായ തങ്ങളുടെ ജീവിതത്തില്‍ സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും മതവിശ്വാസങ്ങളും പാരമ്പര്യങ്ങളും തടസമാകുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് ഒരു പാരമ്പര്യേതര വഴി സ്വീകരിക്കാൻ തങ്ങൾ തീരുമാനിച്ചത് എന്നാണ് ഇവർ പറയുന്നത്.
പലപ്പോഴും മതവിശ്വാസങ്ങളം പാരമ്പര്യങ്ങളുടെ തങ്ങളുടെ പരസ്പര അടുപ്പത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും ഇവർ കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ ദിവസവും തങ്ങൾ ഒരുമിച്ച് പൂർണ നഗ്നരായി വ്യായാമം ചെയ്യുമെന്നാണ് ഇവർ പറയുന്നത്. അത് കൂടുതൽ കലോറി എരിച്ചു കളയുക മാത്രമല്ല പരസ്പരം കൂടുതൽ മനസ്സിലാക്കാനും ബഹുമാനിക്കാനും അവസരമൊരുക്കുമെന്നും ദമ്പതികൾ സൂചിപ്പിക്കുന്നു. തങ്ങൾക്ക് ദാരാളം വിമർശർ ഉണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലന്നും ഇതേ രീതിയിൽ മുമ്പോട്ട് പോകാനാണ് ആഗ്രഹമെന്നും ഇവർ വെളിപ്പെടുത്തുന്നു. വിമർശകരിൽ ഭൂരിഭാഗവും തങ്ങളോട് അസൂയ ഉള്ളതിനാലാണ് അങ്ങനെ പ്രതികരിക്കുന്നതെന്നും യഥാർത്ഥത്തിൽ അവർക്കും തങ്ങളെപ്പോലെ സ്വതന്ത്രരായി ജീവിക്കാനാണ് ആഗ്രഹമെന്നും ബെല്ലയും വാഗ്നറും പറയുന്നു.
അതേസമയം തങ്ങളെ പിന്തുണയ്ക്കുന്നവർക്കും ജീവിത ശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കുമായി ബെല്ലയും വാഗ്നരും ചേര്‍ന്ന് ഒരു സംയുക്ത ഫാൻസ് പേജും തുടങ്ങിയിട്ടിണ്ട്. തങ്ങളുടെ വർക്കൗട്ട് ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, വൈകാരിക ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ഇരുവരും വിശ്വസിക്കുന്നു. പലരും തങ്ങളെപ്പോലെ സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയുന്നത് തങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നുവെന്നും ബെല്ല കൂട്ടിച്ചേർക്കുന്നു.