1940 -കളിലെ ആകെ കീറപ്പറിഞ്ഞ ഒരു ഷർട്ടാണ് വില്ക്കാന്‍ വച്ചിരിക്കുന്നത്. ധാരാളം തുളകൾ വീണ ഷർട്ടിന് ഒരു കൈ ഏതാണ്ട് മൂക്കാല്‍ ഭാഗത്തോളം കീറിപ്പറിഞ്ഞ അവസ്ഥയിലാണ്. പക്ഷേ. വില ഒട്ടും കുറയില്ല.
ഫാഷൻ ലോകത്തെ പുതിയ ട്രെൻഡുകൾ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതും കൗതുകം ജനിപ്പിക്കുന്നതുമാണ്. കാഴ്ചയിൽ വിചിത്രമായി തോന്നാമെങ്കിലും അവയിൽ പലതും ഫാഷൻ ലോകത്ത് വളരെയധികം വിലമതിക്കുന്നതാണ്. ഇന്ന് തരംഗമായി കൊണ്ടിരിക്കുന്ന ഒരു പുതിയ ട്രെൻഡ് ആണ് കീറിയ വസ്ത്രങ്ങൾ ധരിക്കുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറൽ ആവുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള മുഷിഞ്ഞതും കീറിയതുമായ ഒരു ഷർട്ട് ഒരാൾ വിൽക്കാൻ ശ്രമിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്.
'1940 -കളിലെ കോട്ട്' എന്ന അവകാശവാദത്തോടെയാണ് ഈ വ്യക്തി ഇത് വിൽക്കാൻ ശ്രമം നടത്തുന്നത്. അത് സത്യമാണെങ്കിൽ ഈ വസ്ത്രത്തിന് 85 വർഷത്തോളം പഴക്കമുണ്ട്. ഇനി നിറം മങ്ങിയതും ചെളിപ്പുരണ്ടതും കീറി പറഞ്ഞതുമായ ഈ ഷർട്ടിന്‍റെ വില എത്രയാണെന്ന് അറിയണ്ടേ? 2,500 ഡോളർ അതായത് 2.14 ലക്ഷം രൂപയാണ് ഇതിന്‍റെ വിലയായി വിൽപ്പനക്കാരൻ നിശ്ചയിച്ചിരിക്കുന്നത്.
ഒരു രാജ്യം മൊത്തമായി വാടകയ്ക്ക്, പക്ഷേ, ദിവസ വാടക അല്പം കൂടും; അറിയാം ആ യൂറോപ്യന്‍ രാജ്യത്തെ
'ബിഡ്‌സ്റ്റിച്ച്' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആണ് വിചിത്രമായ ഈ വിൽപ്പനയുടെ ദൃശ്യങ്ങൾ ഉള്ളത്. 'വിന്‍റേജ് ഷർട്ട്' എന്ന അവകാശവാദത്തോടെയാണ് ഇത് വിൽക്കാൻ ശ്രമം നടത്തുന്നത്. ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിൽ നിന്നും താൻ കണ്ടെത്തിയതാണ് ഈ ഷർട്ട് എന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം 82 ലക്ഷം ആളുകളാണ് കണ്ടത്. കൂടാതെ നിരവധിപേർ അഭിപ്രായങ്ങളും രേഖപ്പെടുത്തി. ദാരിദ്ര്യം ഒരു ഫാഷൻ പ്രസ്താവനയായി മാറിയിരിക്കുന്നു എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. മറ്റൊരാൾ കുറിച്ചത് ഈ വസ്ത്രം ഏതെങ്കിലും ശ്മശാനത്തിൽ നിന്നും മോഷ്ടിച്ചതാകാനാണ് സാധ്യത എന്നായിരുന്നു.അതേസമയം വില്പനക്കാരന്‍, ഷര്‍ട്ട് വില്പനയിലൂടെ ഫാഷന്‍ ലോകത്തെ കളിയാക്കുകയാണ് എന്നും ചിലർ എഴുതി.