കഫേയിലെ തറയില്‍ കണങ്കാലോളം വെള്ളം, വെള്ളത്തില്‍ നിറയെ മീനുകള്‍; വൈറലായ ദൃശ്യങ്ങള്‍ കാണാം !

By Web Team  |  First Published Nov 7, 2023, 2:56 PM IST

കണങ്കാൽ മുങ്ങും വിധത്തിൽ കഫേയുടെ തറയിൽ വെള്ളം നിറച്ച് അതിൽ നിറയെ അലങ്കാര മത്സ്യങ്ങൾ നീന്തികളിക്കുന്ന ഈ കഫേ വ്യത്യസ്തമായ ഒരു അനുഭവം പകരുന്നു. 



സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് തായ്‍ലന്‍റിൽ ഒരുകാലത്ത് ആളുകളെ ഏറെ ആകർഷിച്ച ഒരു കഫേയുടെ കൗതുകകരമായ കാഴ്ചകളും വിശേഷങ്ങളും. ഇവിടെ എത്തുന്ന അതിഥികൾക്ക് കൂട്ട് മീനുകളാണ്. കണങ്കാൽ മുങ്ങും വിധത്തിൽ കഫേയുടെ തറയിൽ വെള്ളം നിറച്ച് അതിൽ നിറയെ അലങ്കാര മത്സ്യങ്ങൾ നീന്തികളിക്കുന്ന ഈ കഫേ ഏറെ വിചിത്രമെന്ന് തോന്നാമെങ്കിലും ആളുകളിൽ ആകർഷണീയത ഉളവാക്കുന്നതാണ്. 'സ്വീറ്റ് ഫിഷ് കഫേ' എന്ന് പേരിട്ടിരുന്ന കഫേയുടെ വീഡിയോ സയൻസ് ഗേൾ എന്ന ഉപഭോക്താവാണ് ഇപ്പോൾ ട്വിറ്ററില്‍ (X) പങ്കുവെച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ഈ കഫയേക്കുറിച്ച് പങ്കിട്ടതിന് ശേഷമാണ് ഈ ഭക്ഷണശാല ഇന്‍റർനെറ്റ് സെൻസേഷനായി മാറിയത്. 

പക്ഷെ ആരംഭിച്ച് അധികമാകും മുമ്പ് തന്നെ മൃഗാവകാശ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചു പൂട്ടേണ്ടി വന്നു. തായ്‌ലൻഡിലെ ഖാനോമിലാണ് ഈ കഫേ ആരംഭിച്ചതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണശാല അടച്ചുപൂട്ടേണ്ടി വന്നെങ്കിലും കഫേയുടെ പേരിലുള്ള  ഫേസ്ബുക്ക് പേജിൽ കഫേയുടെ ആകർഷണീയമായ നിരവധി ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും ഉണ്ട്. യോസഫോൾ ജിറ്റ്‌മംഗ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു ഈ കഫേ. ഇതിന്‍റെ ആരംഭഘട്ടത്തിൽ അദ്ദേഹം ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് താൻ അമിക്സ് കോഫിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിൽ ഒരു കഫേ ആരംഭിച്ചതെന്നാണ്. തറയിൽ നിറച്ചിരിക്കുന്ന വെള്ളത്തിൽ നീന്തുന്ന മത്സ്യങ്ങളുമായി ഇടപഴകാൻ ഉപഭോക്താക്കളെ അനുവദിക്കുക എന്നതാണ് കഫേയുടെ പിന്നിലെ പ്രധാന ആശയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Latest Videos

undefined

'റോഡ് മോഷണം പോയി'; റോഡിനായി ഇട്ട സിമന്‍റും നിര്‍മ്മാണ സാമഗ്രികളും ഗ്രാമവാസികള്‍ കൊണ്ടു പോകുന്ന വീഡിയോ വൈറൽ !

Sweet Fishs Café In Thailand where the floor is filled with water and fish swim amongst the customers pic.twitter.com/lNtOY0kxRd

— Science girl (@gunsnrosesgirl3)

ഹൃദയാഘാതത്തിന് വരെ കാരണമാകും; ദില്ലിയിലെ വായു ഗുണനിലവാരത്തിന്‍റെ ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ട് !

24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് വലിയ പൂൾ ഫിൽട്ടറേഷൻ സംവിധാനങ്ങളുടെ പിൻബലത്തിലായിരുന്നു ഈ കഫേ പ്രവർത്തിച്ചിരുന്നത്.  ദിവസവും രണ്ടുതവണ വെള്ളം മാറ്റും. ഓരോ ഉപഭോക്താവിനെയും കഫേയിലേക്ക് കടത്തിവിടുന്നതിന് മുമ്പ്, അവരുടെ കാലുകൾ വൃത്തിയാക്കാൻ ജീവനക്കാർ ഒരു അണുനാശിനി ഏരിയയിലൂടെ ഉപഭോക്താക്കളെ കഫേയിലേക്ക് കടത്തിവിടും. മത്സ്യങ്ങളെ തോടാനോ അവയെ ശല്യം ചെയ്യാനോ ഉപഭോക്താക്കൾക്ക് അനുമതി ഇല്ല. പക്ഷേ, ഹോ ചി മിൻ സിറ്റിയിലെ അമിക്‌സ് കോഫി പോലെ തന്നെ സ്വീറ്റ് ഫിഷ് കഫേയും വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ഏതാനും മാസങ്ങൾക്ക് ശേഷം അടച്ചുപൂട്ടുകയും ചെയ്തു.

മദ്യപിച്ച് ലക്ക് കെട്ട് പാമ്പിനെ കയ്യിലെടുത്ത് വീഡിയോ ചിത്രീകരണം; പിന്നാലെ കടിയേറ്റ് ദാരുണാന്ത്യം !

click me!