ലോകത്തെ അത്ഭുതപ്പെടുത്തി വിയറ്റ്നാമിലെ കൊവിഡ് 19 തീം പാര്‍ക്ക്; വീഡിയോ കാണാം

By Web Team  |  First Published Dec 13, 2024, 3:00 PM IST

ലോകത്തെ മുഴുവനും നിശബ്ദമാക്കിയ മഹാമാരി.  എല്ലാവരും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്ന്. എന്നിട്ടും ആ തീമില്‍ വിയറ്റ്നാം ഒരു പാര്‍ക്ക് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. 
 



പാർക്കുകളിൽ പോയി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. പലതരത്തിലുള്ള പാർക്കുകൾ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും ഏറെ അസാധാരണതകൾ നിറഞ്ഞ ഒരു പാർക്കിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഈ പാർക്ക് അങ്ങ് വിയറ്റ്നാമിലാണ്. മറ്റുള്ള പാർക്കുകളിൽ നിന്നും വ്യത്യസ്തമായി വിചിത്രമായ ഒരു തീമാണ് ഈ പാർക്കിലുള്ളത്.  തീമിന്‍റെ പ്രത്യേകത കൊണ്ട് ഈ പാർക്ക് ഇപ്പോള്‍ ഓൺലൈനിൽ വൈറലായി കൊണ്ടിരിക്കുകയാണ്.  തെക്കൻ വിയറ്റ്‌നാമിലെ ടുയെൻ ലാം ലേക്ക് നാഷണൽ ടൂറിസ്റ്റ് കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന കോവിഡ് -19 പാർക്കാണ് ഇപ്പോൾ അപ്രതീക്ഷിത ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 

കോവിഡ് 19 മഹാമാരിയെ ആസ്പദമാക്കി രൂപകല്പന ചെയ്തിരിക്കുന്ന ഈ പാർക്ക് അടുത്തിടെ ഒരു ബ്രിട്ടീഷ് ടൂറിസ്റ്റ് തന്‍റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതോടെയാണ് ലോക ശ്രദ്ധയിലേക്ക് എത്തിയത്. ലണ്ടനിൽ നിന്നുള്ള 29 കാരിയായ എല്ല റിബാക്ക് ആണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ കൗതുകം ജനിപ്പിച്ച ഈ വീഡിയോ പങ്കുവെച്ചത്. 'എല്ലാവരും മറക്കാനാഗ്രഹിക്കുന്ന കോവിഡ് 19 മഹാമാരിയെ ഓർമിപ്പിച്ച് കൊണ്ട് ഇവിടെ ഇതാ ഇങ്ങനെ ഒരു പാർക്ക് ഉണ്ട്' എന്ന കുറിപ്പോടെ ആയിരുന്നു ഈ പാർക്കിന്‍റെ ചിത്രങ്ങളും വീഡിയോകളും എല്ല സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

Latest Videos

കേരളത്തില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ബൗദ്ധ - ജൈന മതങ്ങള്‍ക്ക് പിന്നീടെന്താണ് സംഭവിച്ചത്?

undefined

സ്ക്രീന്‍ ടൈം നിയന്ത്രിക്കുന്ന അച്ഛനമ്മമാരെ കൊല്ലാന്‍ 17 -കാരനെ 'ഉപദേശിച്ച്' ചാട്ട് ബോട്ട്; പിന്നാലെ കേസ്

'ഞാൻ വിയറ്റ്നാമിനെ വളരെയധികം സ്നേഹിക്കുന്നു, കൊവിഡിനായി സമർപ്പിച്ചിരിക്കുന്ന ഒരു തീം പാർക്ക് ആരാണ് സൃഷ്ടിക്കുന്നത്?  വേറെ ആരൊക്കെ ഇവിടെ വന്നിട്ടുണ്ട്?'  എന്നും എല്ല റിബാക്ക് വീഡിയോ പങ്കുവച്ച് കൊണ്ട് ചോദിച്ചു. കോവിഡുമായി ബന്ധപ്പെട്ട നിർമ്മിതികളാണ് ഈ പാർക്കിൽ ഉള്ളത്. കോവിഡ് വൈറസ്, അതിന്‍റെ വ്യാപനം, വാക്സിൻ, സിറിഞ്ച് എന്നിങ്ങനെ വിവിധങ്ങളായ കോവിഡ് ഓർമ്മപ്പെടുത്തലുകളും  ഇവിടെയുണ്ട്. 'വളരെ വിചിത്രമായ ഒരു അനുഭവം' എന്നാണ് വീഡിയോയിൽ എല്ല തന്‍റെ കോവിഡ് പാർക്ക് സന്ദർശനത്തെ കുറിച്ചെഴുതുന്നത്. 

ലക്ഷ്യമിട്ടത് 200 ഓളം ആഡംബര ഹോട്ടലുകള്‍, പലതവണ പിടിവീണു; എന്നിട്ടും തുടരുന്ന 'തട്ടിപ്പ് ജീവിതം'

click me!