മാർക്കറ്റിംഗ് തന്ത്രങ്ങൾ; സൊമാറ്റോ സിഇഒയും ഭാര്യയും ചേർന്നെടുത്ത ഡെലിവറി ഓർഡറുകൾ, പ്രതികരിച്ച് സോഷ്യൽ മീഡിയ

By Web TeamFirst Published Oct 6, 2024, 10:01 AM IST
Highlights

തങ്ങളുടെ ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളുടെ യൂണിഫോം ധരിച്ച സൊമാറ്റോ സിഇഒ തന്‍റെ രണ്ടാം ഭാര്യയോടൊപ്പമാണ് ഡെലിവറി ഓർഡറുകള്‍ സ്വീകരിക്കുകയും ഉടമസ്ഥര്‍ക്ക് എത്തിച്ച് നല്‍കുകയും ചെയ്തതത്. 


ന്ത്യന്‍ ഭക്ഷണ വിതരണ ശൃംഖലയിലെ പ്രധാനപ്പെട്ട രണ്ട് പേരുകളാണ് സൊമാറ്റോയും സ്വിഗ്ഗിയും. ഇരുവരും സമൂഹ മാധ്യമങ്ങളിലും സജീവം. മണിക്കൂറുകള്‍ക്ക് മുമ്പ് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലും അദ്ദേഹത്തിന്‍റെ മെക്സിക്കക്കാരിയായ ഭാര്യ ജിയ ഗോയലും തങ്ങളടെ ഡെലിവറി ഏജന്‍റുകുടെ ജോലി ഏറ്റെടുത്തു. തങ്ങളുടെ ഏറ്റവും താഴെ തട്ടിലുള്ള തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം നേരിട്ട് മനസിലാക്കാന്‍ ഇരുവരും തീരുമാനിച്ചതിന് പിന്നാലെയായിരുന്നു അത്. ഡെലിവറി ഏജന്‍റുമാരുടെ ചുവന്ന സൊമാറ്റോ ടി-ഷർട്ടുകൾ ധരിച്ച ഇരുവരും ആപ്പ് വഴി ലഭിച്ച ഡെലിവറി ഓർഡറുകള്‍ ഹോട്ടലുകളില്‍ നിന്നും ശേഖരിച്ച് ദില്ലിയിലെ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കി. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ ഒരേ സമയം അഭിനന്ദനവും വിമര്‍ശനവും. 

"കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജിയ ഗോയലുമായി ചേർന്ന് ഓർഡറുകൾ എത്തിക്കാൻ പോയി," തന്‍റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടില്‍ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ദീപീന്ദർ എഴുതി.ഹോട്ടലുകളില്‍ നിന്ന് ഓർഡറുകള്‍ സ്വീകരിക്കുന്നത് മുതല്‍ അത് ആവശ്യക്കാരന് എത്തിക്കുന്നത് വരെയുള്ള ഇരുവരുടെയും ചിത്രങ്ങളാണ് പങ്കുവയ്ക്കപ്പെട്ടത്.  ദീപീന്ദറിന്‍റെ ബൈക്കിന് പിന്നില്‍ ഇരിക്കുന്ന ജിയയുടെ ചിത്രങ്ങളും ഒരു കൈയിൽ ഹെൽമെറ്റും മറ്റേ കൈയിൽ ഫോണും പിടിച്ച് തോളിൽ സൊമാറ്റോ ഡെലിവറി ബാഗ് തൂക്കിയിരിക്കുന്ന ദീപീന്ദറിന്‍റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്.  

Latest Videos

ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടി; വിവാഹ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

മാജിക് മഷ്റൂം കഴിച്ച് വിഭ്രാന്തി; കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് നീക്കി 37 കാരനായ ഓസ്ട്രിയൻ യുവാവ്

വീടൊഴിഞ്ഞില്ല, ഇന്ത്യന്‍ വംശജന്‍റെ വീട്ട് സാധനങ്ങൾ എടുത്ത് പുറത്തിട്ട് കനേഡിയനായ വീട്ടുടമ; വീഡിയോ വൈറൽ

"ഡെലിവറി വ്യക്തികളുടെ വേദന കാണാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കാനും നിങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു." ഒരു കാഴ്ചക്കാരന്‍ എഴുതി.  "ദീപീന്ദർ ഗോയൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. അത് യാദൃശ്ചികമായി സംഭവിച്ചു," മറ്റൊരാള്‍ എഴുതി. ടിപ്പ് കിട്ടിയോ എന്നായിരുന്നു ഒരു വിരുതന്‍ ചോദിച്ചത്. 'എന്‍റെ ഓർഡർ സ്വീകരിച്ചതിന് നന്ദി' മറ്റൊരാള്‍ കുറിച്ചു. ഇതെല്ലാം ഓരോ മാര്‍ക്കറ്റിംഗ് തന്ത്രമല്ലേ എന്ന് ചോദിച്ചവരും കുറവല്ല. മറ്റ് ചിലര്‍ പെട്രോള്‍ ബൈക്ക് ഉപയോഗിച്ച് കൊണ്ട് എങ്ങനെയാണ് സീറോ കാര്‍ബണ്‍ എന്ന സന്ദേശം പകരുന്നതെന്ന് കുറ്റപ്പെടുത്തി. 

അസ്ഥികൂടം പോലൊരു കാറ്, അതിൽ നാല് സുഹൃത്തുക്കൾ യാത്ര പോയത് 2000 കിമി.; വീഡിയോ വൈറൽ

click me!