ഗംഗയിലേക്ക് കാന്തം വലിച്ചെറിഞ്ഞ് യുവാവ്; തിരികെ എടുക്കുന്നത് കുടുംബം പോറ്റാനുള്ള 'പണം'; വീഡിയോ വൈറല്‍

By Web TeamFirst Published Nov 5, 2024, 5:04 PM IST
Highlights

ഗംഗയിലേക്ക് കാന്തം വലിച്ചെറിഞ്ഞ യുവാവ് തിരികെ എടുക്കുന്നത് കുടുംബം പോറ്റാനുള്ള പണം.

ഹിന്ദുമത വിശ്വാസ പ്രകാരം ഗംഗാ നദി പുണ്യ നദിയാണ്. പരമശിവന്‍റെ നെറുകയിലെ ജഡയില്‍ നിന്നും ഉത്ഭവിക്കുന്നതായി ഹിന്ദു പുരാണങ്ങളില്‍ വിവരിക്കുന്ന ഗംഗയുടെ തീരത്ത്, ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന നൂറുകണക്കിന് ആരാധനാലയങ്ങളാണ് ഉള്ളത്. ആരാധനാലയങ്ങളിലെത്തുന്നവര്‍ ജലത്തിന്‍റെ ഗുണനിലവാരത്തില്‍ ആശങ്കപ്പെടാതെ, ഗംഗയിൽ കുളിക്കുന്നത് എല്ലാ പാപങ്ങളും കഴുകിക്കളയുമെന്ന വിശ്വാസത്താല്‍, 'സ്നാനം' ചെയ്താണ് തിരികെ പോകുന്നതും. 

ഹിന്ദു വിശ്വാസപ്രകാരമുള്ള നിരവധി കർമ്മങ്ങള്‍ക്കാണ് ഓരോ ദിവസവും ഗംഗ സാക്ഷ്യം വഹിക്കുന്നതും. അതില്‍ മൃതദേഹ സംസ്കാരം മുതല്‍ ദൈവ പ്രാര്‍ത്ഥന വരെയുള്ള നിരവധി ചടങ്ങുകള്‍ അടങ്ങിയിരിക്കുന്നു. ഓരോ ദിവസവുമെത്തുന്ന വിശ്വാസികള്‍ ഗംഗയിലേക്ക് നാണയങ്ങളെറിയുന്നതും പതിവാണ്. ഈ നാണയങ്ങള്‍ ആര്‍ക്കും ഉപകാരപ്പെടാതെ നദിയിലെ ചളിയില്‍ അടിയുന്നു. എന്നാല്‍, സോഷ്യല്‍ സന്ദേഷ് എന്ന ഇന്‍സ്റ്റാഗ്രാം വീഡിയോ ഇത്തരം നാണയങ്ങള്‍ വീണ്ടെടുക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. 

Latest Videos

നാട്ടുകാരുടെ മുന്നില്‍ വച്ച് യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച്, മുഖത്തടിച്ച് യുവാവ്; വീഡിയോ വൈറല്‍

തീർത്ഥമെന്ന് കരുതി കുടിച്ചത് ഏസിയിലെ വെള്ളം; ക്ഷേത്രകമ്മറ്റി തെറ്റ് സമ്മതിച്ചിട്ടും 'തീർത്ഥം' കുടിച്ച് ഭക്തർ

വീഡിയോയില്‍ ഒരു യുവാവ് ഒരു ബോട്ടിൽ വച്ച് നദിയുടെ ഏതാണ്ട് മധ്യത്തിലേക്ക് നിരവധി കാന്തങ്ങള്‍ ചേര്‍ത്ത് കെട്ടിയ ഒരു വടി എറിയുന്നു. അല്പനേരത്തിന് ശേഷം ആ വടി വലിച്ച് എടുക്കുമ്പോള്‍ അതില്‍ നിറയെ നാണയങ്ങള്‍. യുവാവിനോട് ഒപ്പമുണ്ടായിരുന്നയാള്‍ അതിശയത്തോടെ ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ടാണ് തന്‍റെ കുടുംബം പുലരുന്നതെന്ന് അയാള്‍ പറയുന്നു. ഒപ്പം അപൂര്‍വ്വമായി വെള്ളിയും സ്വര്‍ണ്ണവും ലഭിക്കാറുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. വീഡിയോ ഇതിനകം 62 ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. രണ്ടര ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേര്‍ അഭിനന്ദന കുറിപ്പുകളെഴുതിയെങ്കിലും ചിലര്‍ സ്വര്‍ണ്ണവും  വെള്ളിയും കാന്തം ഉപയോഗിച്ച് എങ്ങനെയാണ് ശേഖരിക്കുന്നതെന്ന സംശയം ഉന്നയിച്ചു. 

'വാട്ട് എൻ ഐഡിയ സർ ജി'; ട്രെയിനിലെ രണ്ട് ബര്‍ത്തുകൾക്കിടയിൽ സ്വന്തമായി സീറ്റുണ്ടാക്കി യാത്രക്കാരൻ; വീഡിയോ വൈറൽ

 

click me!