തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തുന്നതിനിടെ പാമ്പ് പുറകിൽ നിന്നും എത്തി ഇയാളുടെ കഴുത്തില്‍ വാല്‍ ചുറ്റുകയായിരുന്നു.
മഴക്കാലം തുടങ്ങിയതോടെ പമ്പുകള്‍ അടക്കമുള്ള ഇഴ ജന്തുക്കള്‍ ജനവാസ മേഖലകളില്‍ വലിയ തോതിലുള്ള ഭയം നിറയ്ക്കുകയാണ്. മധ്യപ്രദേശിലെ ജബൽപൂരിലെ കല്യാൺപൂർ മേഖലയിൽ കഴിഞ്ഞ ദിവസം ഒരാള്‍ 15 അടി നീളമുള്ള പെരുമ്പാമ്പിന്‍റെ വായില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനത്തിനായി എത്തിയതായിരുന്നു അയാള്‍. ഇതിനിടെയാണ് പെരുമ്പാമ്പ് ഇയാളുടെ കഴുത്തില്‍ പിടിമുറുക്കിയത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പെരുമ്പാമ്പിന്‍റെ പിടിയില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തിയത്. അദ്ദേഹത്തെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തുന്നതിനിടെ പാമ്പ് പുറകിൽ നിന്നും എത്തി ഇയാളുടെ കഴുത്തില്‍ വാല്‍ ചുറ്റുകയായിരുന്നു. സഹായത്തിനായി നിലവിളിക്കുന്നതിനിടെ ഇയാള്‍ പാമ്പിന്‍റെ വായയില്‍ പിടിത്തമിടുകയും അതിനെ വാതുറക്കാന്‍ അനുവദിക്കാതെ നോക്കി. ഈ സമയം നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിന്‍റെ ജീവന്‍ രക്ഷിക്കുകയായിരുന്നു. നാട്ടുകാരെത്തിയപ്പോഴേക്കും വാതുറക്കാനായില്ലെങ്കിലും പെരുമ്പാമ്പ് യുവാവിനെ ഏതാണ്ട് പൂര്‍ണ്ണമായും ചുറ്റിവരിഞ്ഞിരുന്നു. കൈ മഴു ഉപയോഗിച്ച് പാമ്പിനെ വെട്ടി മുറിച്ച് യുവാവിനെ രക്ഷപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം.
undefined
Jabalpur: A huge python tried to grab and swallow a man who was went to Poop at open place, villagers came and saved his life.
pic.twitter.com/NAUgeDzY5M
പെരുമ്പാമ്പിനെ കൊന്നവർക്കെതിരെ ഇതുവരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു, ജീവൻ രക്ഷിക്കാൻ മൃഗത്തെ കൊല്ലുന്നത് കുറ്റകരമല്ലെന്ന് വനംവകുപ്പ് അധികൃതരും ചൂണ്ടിക്കാട്ടി. “പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിയതിനാൽ ശ്വസിക്കാൻ പ്രയാസപ്പെടുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒരാൾ മൃഗത്തെ കൊല്ലുകയാണെങ്കിൽ, അതിനെതിരെ നിയമനടപടികളൊന്നും സ്വീകരിക്കില്ല,” ഫോറസ്റ്റ് റേഞ്ചർ മഹേഷ് ചന്ദ്ര കുശ്വാഹ പറഞ്ഞു.വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 'എനിക്ക് അത് കാണുമ്പോൾ തന്നെ ഭയം തോന്നുന്നു. ആ പാവം എന്താണ് അനുഭവിക്കുന്നതെന്ന് എനിക്കറിയില്ല. ' ഒരു കാഴ്ചക്കാരനെഴുതി. ' മോശം പേടിസ്വപ്നം, അത് ഒരിക്കലും തുറന്ന് പറയരുത് എപ്പോഴും ബാത്ത്റൂം ഉപയോഗിക്കുക' മറ്റൊരു കാഴ്ചക്കാരനെഴുതി.