ഇരുവരുടെയും തര്‍ക്കം ട്രെയിനിലെ മറ്റ് ചിലരും ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. കിടക്കുന്നയാള്‍ കാല് മടക്കി വച്ചാല്‍ മറ്റേയാള്‍ക്ക് അവിടെ കയറിയിരിക്കാം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യന്‍ റെയില്‍വെയെ കുറിച്ച് നിരന്തരം പരാതികളാണ് ഉയരുന്നത്. പലപ്പോഴും ജനറൽ കമ്പാര്‍ട്ട്മെന്‍റിന്‍റെ എണ്ണം കുറച്ച് പ്രീമിയം കോച്ചുകളുടെ എണ്ണം ഉയര്‍ത്തിയത് സാധാരണക്കാരായ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. ഇതോടെ സാധാരണ ലോക്കല്‍ ടിക്കറ്റ് എടുക്കുന്ന യാത്രക്കാരില്‍ പലരും റിസര്‍വേഷന്‍ കമ്പാർട്ട്മെന്‍റിലേക്ക് കയറി അവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിന്‍റെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ദിവസം സമാനമായ ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് കണ്ടത്.
ഘർ കെ കലേഷ് എന്ന ജനപ്രിയ അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഒരു യുവാവ് അപ്പർ ബര്‍ത്തില്‍ കിടക്കുന്നു. ഇതിനിടെ കൂളിംഗ് ഗ്ലാസ് ധരിച്ച ഒരാള്‍ സീറ്റില്‍ കിടക്കുകയായിരുന്ന ആളോട് കാല് നീക്കിവയ്ക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇത് തന്‍റെ റീസര്‍വേഷന്‍ സീറ്റാണെന്നും പറ്റില്ലെന്നും യുവാവ് പറയുന്നു. ഇരുവരുടെയും തര്‍ക്കം ട്രെയിനിലെ മറ്റ് ചിലരും ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. കിടക്കുന്നയാള്‍ കാല് മടക്കി വച്ചാല്‍ മറ്റേയാള്‍ക്ക് അവിടെ കയറിയിരിക്കാം. എന്നാല്‍ കിടക്കുന്നയാള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് നീ സീറ്റും കൊണ്ട് വീട്ടിലേക്ക് പോകുമോയെന്ന് മറ്റേയാള്‍ ചോദിക്കുന്നു. സീറ്റിൽ ഇരിക്കണമെങ്കിൽ ജനറൽ കോച്ചിലേക്ക് പോകാന്‍ കിടക്കുന്നയാള്‍ പറയുന്നു.
undefined
Verbal Kalesh b/w Passengers Inside Indian Railwas over the guy in white shirt didn't have Reserved Seat but he wanted to Sit
pic.twitter.com/xuo7oJOa2t
വീഡിയോ വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. ഇതിനകം ഒമ്പത് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. "ഇന്ത്യൻ റെയിലിനുള്ളിലെ യാത്രക്കാരുടെ ശബ്ദം അവസാനിച്ചു. വെളുത്ത ഷർട്ട് ധരിച്ച ആൾക്ക് റിസർവ് ചെയ്ത സീറ്റ് ഉണ്ടായിരുന്നില്ല, പക്ഷേ അയാള്‍ ഇരിക്കാൻ ആഗ്രഹിച്ചു, " വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പിൽ പറയുന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന ആളുകൾ റിസർവേഷനുള്ള ആളുകളോട് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് കാണുമ്പോൾ തനിക്ക് എല്ലായ്പ്പോഴും ദേഷ്യം വരാറുണ്ടെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. "സീറ്റുകൾ റിസർവ് ചെയ്തിട്ടില്ല, പക്ഷേ, അവർ സീറ്റുകളിൽ ഇരിക്കണം!" മറ്റൊരു കാഴ്ചക്കാരന്‍ അല്പം കടുപ്പിച്ച് പറഞ്ഞു.