ഭര്‍ത്താവ് മരിച്ചാല്‍ പിന്നെ ഭര്‍ത്തൃവീട്ടില്‍ ഭാര്യയ്ക്ക് സ്ഥാനമില്ലെന്ന ഒരുമിഥ്യാ ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇതിനെ അപ്രസ്ക്തമാക്കി യുവതി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ വൈറല്‍.
ഓരോ മരണവും ജീവിച്ചിരിക്കുന്നവരുടെ ഇടയില്‍ വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. ആ ശൂന്യതെ മറ്റൊന്നുകൊണ്ടു പൂരിപ്പിക്കാന്‍ കഴിയാത്തതാണ്. ഭര്‍ത്താവിന്‍റെ മരണാനന്തരം പ്രത്യേകിച്ചും വിവാഹം കഴിഞ്ഞ് അധിക വര്‍ഷങ്ങള്‍ കഴിയുന്നതിന് മുമ്പേയാണ് മരണമെങ്കില്‍ മരിച്ചയാളുടെ ഭാര്യയും കുട്ടികളും അവരുടെ സ്വന്തം വീട്ടിലേക്ക് മടങ്ങുവരുന്ന കാഴ്ചയാണ് സാധരണയായി, പ്രത്യേകിച്ചും സമീപ കാലത്ത് കാണുന്നത്. ഇതിന് പല വിധ കാരണങ്ങളുണ്ടാകാം. എന്നാല്‍, ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഭര്‍ത്താവ് മരിച്ചിട്ടും താന്‍ അദ്ദേഹത്തിന്‍റെ അച്ഛനോടും അമ്മയോടും ഒപ്പം അവരുടെ വീട്ടിലാണ് നില്‍ക്കുന്നതെന്ന് വ്യക്തമാക്കി ഒരു സ്ത്രീ വീഡിയോ ചെയ്തപ്പോള്‍ അത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
"നിങ്ങളുടെ ഭർത്താവിന്‍റെ മരണശേഷം നിങ്ങൾ എന്തിനാണ് നിങ്ങളുടെ ഭർതൃവീട്ടുകാർക്കൊപ്പം താമസിക്കുന്നത്" എന്ന ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കുട്ടികൾക്കും കുടുംബത്തിനുമൊപ്പമുള്ള തന്‍റെ ദൈനംദിന ജീവിതത്തിന്‍റെ കാഴ്ചകളും യോഗ ടീച്ചര്‍ കൂടിയായ ഇഷു തന്‍റെ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചു. വീട്ടിനുള്ളില്‍ അമ്മായി അമ്മയോടൊപ്പം ഷട്ടില്‍ കളിക്കുന്നതും ഇഷുവിന്‍റെ തലമുടിയില്‍ നിന്നും പേന്‍ നോക്കുന്ന അമ്മായിയച്ഛനെയും വീഡിയോയില്‍ കാണാം. ഒപ്പം കുട്ടികളോടൊപ്പം കളിക്കുന്ന മുത്തച്ഛന്‍റെയും കുടുംബം ഒന്നിച്ച് വൈകുന്നേരങ്ങളില്‍ കറങ്ങാന്‍ പോകുന്നതിന്‍റെയും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
undefined
അറ്റാച്ച്ഡ് ബാത്ത് റൂമുള്ള മുറിക്ക് മാസ വാടക വെറും 15 രൂപ; വൈറലായി ഒരു കുറിപ്പ്
"എന്‍റെ ഭർത്താവിന്‍റെ മരണശേഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം 'നിങ്ങൾ ഇപ്പോൾ എവിടെ താമസിക്കും?' എന്നായിരുന്നു. "അമ്മായിയമ്മയോടൊപ്പം" എന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ വികസിച്ചു. കാരണം നമ്മുടെ സമൂഹത്തില്‍ അത് അത്രശക്തമല്ല. നിങ്ങളുടെ ഭർത്താവ് അവിടെ ഉള്ളതുവരെ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ ഭർതൃവീട്ടുമായി ബന്ധമുള്ളൂ. എന്നാൽ, എന്‍റെ കാര്യത്തിൽ ഇത് ശരിയല്ല, ഞാൻ വളരെയധികം അനുഗ്രഹീതനാണ്.'. ഇഷു തന്‍റെ വീഡിയോയില്‍ കുറിച്ചു. വീഡിയോ നിരവധി പേരാണ് കണ്ടത്. ഒപ്പം, ഇഷുവിന്‍റെ ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയെയും പോലെയാകുമോ എല്ലാവരും എന്ന് ചോദിച്ചവരും കുറവല്ല.
5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും