മുഖം മറച്ച മൂന്ന് യുവാക്കാള്‍ വീടിന്‍റെ ഉയരമുള്ള മതില്‍ ചാടിക്കടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മതിൽ ചാടിക്കടന്ന മൂവരും മുന്‍വശത്തേക്ക് നീങ്ങുകയും അവിടെ തുറന്ന് കിടന്ന ഇരുമ്പ് വാതിലിന് പിന്നലെ വാതില്‍ തുറക്കാനായി ശക്തമായി തള്ളുന്നതും കാണാം.
പഞ്ചാബിലെ അമൃത്സറില്‍ പട്ടാപകൽ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ യുവതി ധീരമായി ചെറുത്ത് നിര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീടിന് പുറത്തെയും അകത്തെയും സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മോഷ്ടാക്കൾ വീട്ടിന്‍റെ വാതിൽ തള്ളിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളിൽ നിന്നും യുവതി സര്‍വ്വശക്തിയുമെടുത്ത് വാതിൽ അടയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. "മൊഹാലിയിലെ ഒരു വീട്ടിൽ മൂന്ന് പുരുഷന്മാർ അതിക്രമിച്ച് കയറി, പക്ഷേ, യുവതി ധൈര്യം കാണിച്ചു. എല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബുദ്ധി ഉപയോഗിച്ച് വലിയൊരു അപകടം അവള്‍ എങ്ങനെ തടഞ്ഞൂവെന്ന് കാണുക!" വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
മുഖം മറച്ച മൂന്ന് യുവാക്കാള്‍ വീടിന്‍റെ ഉയരമുള്ള മതില്‍ ചാടിക്കടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മതിൽ ചാടിക്കടന്ന മൂവരും മുന്‍വശത്തേക്ക് നീങ്ങുകയും അവിടെ തുറന്ന് കിടന്ന ഇരുമ്പ് വാതിലിന് പിന്നലെ വാതില്‍ തുറക്കാനായി ശക്തമായി തള്ളുന്നതും കാണാം. ഇതേ സമയം വീഡിയോയുടെ താഴത്തെ വീട്ടിന് ഉള്ളിൽ നിന്നുള്ള സിസിടിവിയില്‍ ഒരു യുവതി പ്രധാനവാതിലില്‍ ഉള്ളില്‍ നിന്നും തള്ളിപ്പിടിച്ച് കൊണ്ട് അടയ്ക്കാന്‍ ശ്രമിക്കുന്നു. ഈ സമയം രണ്ട് ചെറിയ കുട്ടികള്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ മുറിയില്‍ നിൽക്കുന്നതും കാണാം. ഒടുവില്‍ അടുത്ത് കിടന്ന സോഫാ സെറ്റി വാതിലിന് പിന്നിലേക്ക് യുവതി വലിച്ചിടുന്നു. വാതിൽ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ട മോഷ്ടാക്കള്‍ ഒടുവില്‍ ഗേറ്റ് തുറന്ന് പുറത്തേക്ക് ഓടുന്നതും യുവതി മൊബൈലിൽ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
undefined
'സാറേ... എന്‍റെ കോഴി മോഷണം പോയി'; പോലീസുകാരനോട് കോഴി മോഷണം പോയ കാര്യം പറയുന്ന കുട്ടിയുടെ വീഡിയോ വൈറൽ
ਬਚਾਓ ਬਚਾਓ ! ਮੂੰਹ ਬੰਨ੍ਹਕੇ ਸੁਨਿਆਰੇ ਦੇ ਘਰ ਵੜ੍ਹ ਗਏ 3 ਬੰਦੇ ,ਦਲੇਰ ਸਰਦਾਰਨੀ ਦਿਖਾਏ ਦਿਨੇ ਤਾਰੇ ,CCTV 'ਚ ਸਭ ਕੁਝ ਹੋ ਗਿਆ ਕੈਦ
ਦੇਖੋ ਕਿਵੇਂ ਦਲੇਰੀ ਨਾਲ ਬਚਾ ਲਿਆ ਵੱਡਾ ਕਾਂ/ਡ ,ਜ਼ੋਰ ਨਾਲ ਲਾ ਲਿਆ ਦਿਮਾਗ pic.twitter.com/VVR8PLiHT5
വീഡിയോ വളരെ വേഗം വിവിധ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. നിരവധി പേരാണ് ആശങ്ക രേഖപ്പെടുത്തിയത്. ചിലർ പഞ്ചാബിൽ ഇതൊരു പതിവായിരിക്കുന്നുവെന്ന് എഴുതി. മറ്റ് ചിലര്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി. ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് എഴുതി. യുവതിയുടെ ധൈര്യത്തെ നിരവധി പേരാണ് പ്രശംസിച്ചത്. 'യുവതി നന്നായി പോരാടി. പക്ഷേ, പഞ്ചാബ് പോലീസിനെ എവിടെയും കണ്ടില്ല.' ഒരു കാഴ്ചക്കാരന്‍ എഴുതി.' ലോക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും അവര്‍ക്ക് കഴിഞ്ഞു. ' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.
'ഒരു കാട് സഞ്ചരിക്കുന്നത് പോലെ'; ചെടികളുടെ ഇലകള്‍ കൊണ്ട് പൊതിഞ്ഞ വിവാഹ വണ്ടിയുടെ വീഡിയോ വൈറൽ