'എഴുന്നേൽക്കരുത്, അവിടെ തന്നെ കിടക്കൂ'; ഗുഡ്സ് ട്രെയിന് അടിയിൽ കിടക്കുന്ന സ്ത്രീയോട് നാട്ടുകാർ, വീഡിയോ വൈറൽ

By Web Desk  |  First Published Jan 9, 2025, 10:58 AM IST

റെയില്‍വേ ട്രാക്ക് മുറിച്ച് കടന്നുന്നതിനിടെയാണ് ആര്‍മി ഗുഡ്സ് ട്രെയിന്‍ കടന്ന് വന്നത്. രക്ഷപ്പെടാനായി പാളത്തില്‍ സമാന്തരമായി കിടക്കുക മാത്രമേയുണ്ടായിരുന്നൊള്ളൂ. യുവതിയുടെ അസാധാരണമായ രക്ഷപ്പെടല്‍ വീഡിയോ വൈറല്‍. 


പ്രതീക്ഷിതമായി ഓടിയെത്തിയ ട്രെയിന് മുന്നില്‍ നിന്നും രക്ഷപ്പെടാനായി പാളത്തിന് സമാന്തരമായി കിടന്ന കണ്ണൂര്‍ സ്വദേശിയായ പവിത്രന്‍റെ വാര്‍ത്ത വന്നിട്ട് അധിക ദിവസങ്ങളായില്ല. അതിന് മുമ്പ് തന്നെ സമാനമായ ഒരു വാര്‍ത്ത ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നും പുറത്ത് വരികയാണ്. ഒരു തീവണ്ടി കടന്നു പോകുമ്പോൾ അതിനടിയിലായി റെയിൽവേ ട്രാക്കിൽ കിടക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സംഭവത്തിന് ദൃക്സാക്ഷികളായവരെയും വീഡിയോ കണ്ടവരെയും ഒരുപോലെ അമ്പരപ്പിച്ച ഈ സംഭവം മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലാണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. 

ഒരു തീവണ്ടി അതിവേഗത്തിൽ കടന്നു പോകുന്നതാണ് വീഡിയോയുടെ തുടക്കം. ഈ സമയം തന്നെ ആളുകൾ ഉച്ചത്തിൽ  'അവിടെത്തന്നെ കിടക്കുക എഴുന്നേൽക്കരുത്' എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നത് കേൾക്കാം. ഈസമയം ഒരു സ്ത്രീ പാളത്തിലൂടെ കടന്ന് പോകുന്ന ട്രെയിനിന് അടിയിലായി പാളത്തിന് സമാനന്തരമായി കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആളുകൾ ബഹളം തുടർന്ന് അല്പസമയത്തിന് ശേഷം ട്രെയിൻ നിർത്തുന്നു. അപ്പോൾ ട്രെയിനിൽ അടിയിൽ നിന്നും സ്ത്രീ സുരക്ഷിതയായി പുറത്തുവരുന്നതും ആളുകൾ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം. ഏറെ ആശങ്കപ്പെടുത്തുന്ന നിമിഷങ്ങൾക്കൊടുവിൽ സ്ത്രീ സുരക്ഷിതമായി പുറത്ത് വന്നപ്പോൾ സംഭവത്തിന് സാക്ഷികളായവർ 'മാതാ റാണി കീ ജയ്' എന്ന് വിളിച്ച് ദൈവത്തിന് നന്ദി പറയുന്നതും കേൾക്കാം. 

Latest Videos

'ഒരു ലക്ഷം ശമ്പളം, വീട്, കാറ്, വയസ് 28'; പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ പ്രതീക്ഷകൾ മാറേണ്ടതുണ്ടെന്ന് കുറിപ്പ്

In a hurry, a woman fell on the railway track. Just then an army special goods train arrived. The woman lay down in the middle of the track. The entire train passed over her. The woman is absolutely safe, Mathura UP
pic.twitter.com/jRtTH3dP1D

— Ghar Ke Kalesh (@gharkekalesh)

ട്രെയിനിൽ കയറുന്നതിനിടെ താഴെ വീണു, എഴുന്നേറ്റ് പിന്നാലെ ഓടി അതേ ബോഗിയില്‍ കയറി യുവാവ്; വീഡിയോ വൈറല്‍

അബദ്ധത്തിൽ ഒരു സ്ത്രീ റെയിൽവേ ട്രാക്കിൽ വീണു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ആർമി സ്പെഷ്യൽ ഗുഡ്സ് ട്രെയിൻ ആയിരുന്നു ആ സമയം പാളത്തിലൂടെ കടന്നുവന്നത്. സ്ത്രീ ട്രാക്കിന്‍റെ നടുവിൽ അനങ്ങാതെ കിടന്നതിനാൽ അപകടമൊന്നും സംഭവിച്ചില്ല.  ട്രെയിൻ മുഴുവൻ അവളുടെ മുകളിലൂടെ കടന്നുപോയി. സ്ത്രീ തികച്ചും സുരക്ഷിതയാണ്.  റെയിൽവേ പാളങ്ങൾ മുറിച്ചു കിടക്കുമ്പോൾ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

ഭയക്കണം ഈ യാത്ര; കല്ല് കൊണ്ട് അന്ത്യോദയ എക്സ്പ്രസിന്‍റെ ഗ്ലാസുകൾ തകർക്കുന്ന വീഡിയോ, സംഭവം യുപിയില്‍
 

click me!