ഉമ്മ കൊടുക്കുവാണേല്‍ ഇങ്ങനെ കൊടുക്കണം; കടുവയെ ചുംബിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍

By Web Team  |  First Published Jul 8, 2024, 8:02 AM IST

ഒരു സ്വിമ്മിംഗ് പൂളിനുള്ളില്‍ യുവതിയുടെ പിന്നിലൂടെ കൈകള്‍ ഇട്ട് അതീവ ഗൌരവത്തിലാണ് കടുവ നില്‍ക്കുന്നത്. ഇതിനിടെയാണ് യുവതി കടുവയെ ചുംബിക്കുന്നതും. 



ട്ടിയും പൂച്ചയും പിന്നെ ചില പക്ഷകളുമൊക്കെയാണ് സാധാരണയായി നമ്മള്‍ വളര്‍ത്തുന്നത്. എന്നാല്‍ മറ്റ് ചില രാജ്യങ്ങളില്‍ കടുവ, സിംഹം തുടങ്ങിയ കൂടുതല്‍ വന്യമായിട്ടുള്ള മൃഗങ്ങളെ വളര്‍ത്തുന്നതിന് അനുമതിയുണ്ട്. അത്തരം രാജ്യങ്ങളില്‍ നിന്നും മൃഗങ്ങളുമൊത്തുള്ള ഉടമകളുടെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാര്‍ ഒന്ന് അമ്പരന്നു. 

റിയോ ലില്ലി എന്ന യുവതിയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചത്.  കാലിഫോർണിയയില്‍  മിർട്ടിൽ ബീച്ച് സഫാരി എന്ന മൃഗശാലയുടെ ഉടമയാണ് റിയോ ലില്ലി. അവിടെയുള്ള മൃഗങ്ങളുമൊത്തുള്ള നിരവധി വീഡിയോകള്‍ തന്‍റെ സമൂഹമാധ്യമ പേജിലൂടെ റിയോ നേരത്തെയും പങ്കുവച്ചിട്ടുണ്ട്. എത്ര വന്യമായ മൃഗമാണെങ്കില്‍ പോലും റിയോയുടെ മുന്നില്‍ അത് പൂച്ചക്കുട്ടിയാണ്. ആനകൾ, സിംഹങ്ങൾ, കടുവകൾ, ഗൊറില്ലകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങൾ മൃഗശാലയിലുണ്ട്. ഈ മൃഗങ്ങൾക്കൊപ്പം സന്ദര്‍ശകരെ ഫോട്ടോകൾ എടുക്കാൻ അനുവദിക്കുന്നു. റിയോ ലില്ലിയുടെ മൃഗങ്ങള്‍ ആരെയും അക്രമിക്കില്ല. 

Latest Videos

undefined

കീലാടിയില്‍ കണ്ടെത്തിയത് ഇരുമ്പ് കലപ്പ; 4,200 വർഷം മുമ്പ് തമിഴന് ഇരുമ്പ് സാങ്കേതികവിദ്യ അറിയാമെന്നതിന് തെളിവ്

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rio Lilly (@rio_lilly)

ഇംഗ്ലീഷ് അക്ഷരമാലയിലെ 27 -ാമത്തെ അക്ഷരത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

കഴിഞ്ഞ ദിവസം വൈറലായ വീഡിയോയില്‍ നീന്തൽക്കുളത്തിനുള്ളിൽ പുറകിൽ നിന്നും മുന്‍കാലുകള്‍ റിയോയുടെ തോളിലേക്ക് വച്ച് സുഖമായി നില്‍ക്കുന്ന കടുവയെ കാണാം. കടുവയുടെ മുഖം അല്പം ഗൌരവമുള്ളതാണ്. ഇതിനിടെ റിയോ കടുവയുടെ കവിളില്‍ ഒരു ഉമ്മ നല്‍കുന്നു. പക്ഷേ, ദൂരെ എവിടെയോ ശ്രദ്ധ കേന്ദ്രീകരിച്ച് നില്‍ക്കുന്ന കടുവ അത് അത്ര കാര്യമായി എടുക്കുന്നില്ല. വീഡിയോ വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചു. നിരവധി പേര്‍ ഈ മൃഗശാല എവിടെയാണെന്നും തനിക്കും കടുവകളുടെ കൂടെ ഫോട്ടോ എടുക്കണമെന്നുമെല്ലാം കുറിച്ച് കൊണ്ട് രംഗത്തെത്തി. 

വിറ്റത് 160 കോടിക്ക്; പെയിന്‍റിംഗ് കണ്ടെത്തിയത് ലണ്ടനിലെ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് ബാഗിൽ നിന്ന്
 

click me!