കടുക് പാടത്ത് ചുരുണ്ടുകൂടിക്കിടക്കുന്ന ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ പ്രിയങ്ക ഒറ്റ കൈകൊണ്ട് പിടികൂടുന്നു. ഇതിനിടെ പാമ്പിന്‍റെ പിടിത്തം വിട്ടെങ്കിലും യാതൊരു ഭയവുമില്ലാതെ അവര്‍ വീണ്ടും പാമ്പിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുന്നു.
വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളുണ്ടെങ്കിലും പൊതുവെ പാമ്പുകളെയെല്ലാം നമ്മളില്‍ പലര്‍ക്കും ഭയമാണ്. അവയുടെ വേഗവും പ്രവചനാതീത സ്വഭാവവുമാണ് പാമ്പുകളില്‍ നിന്നും നമ്മളെ അകറ്റുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു സ്ത്രീ ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ വെറും കൈകൊണ്ട് പിടികൂടുന്നത് കാണിച്ചു. 'അവളുടെ പാമ്പുപിടിത്തത്തിന് റേറ്റിംഗ് നല്‍കുക. 1-100! നിങ്ങളുടെ ചിന്തകള്‍ കുറിക്കുക.' എന്ന കുറിപ്പോടെ therealtarzann എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ആദ്യ കാഴ്ചയില്‍ തന്നെ നട്ടെല്ലില്‍ നിന്നും ഭയം അരിച്ചിറങ്ങുന്ന ഒരു അവസ്ഥ സൃഷ്ടിക്കും.
വിശാലമായ ഒരു കടുകിന്‍ പാടത്ത് നിന്നുള്ള വീഡിയോയായിരുന്നു അത്. വീഡിയോയില്‍ പോലീസ് / വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ഒരാള്‍ വീഡിയോ ഷൂട്ട് ചെയ്യുന്നത് കാണാം. പ്രിയങ്ക എന്ന ഒരു യുവതിയാണ് പാമ്പിനെ പിടികൂടുന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തം. കടുക് പാടത്ത് ചുരുണ്ടുകൂടിക്കിടക്കുന്ന ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ പ്രിയങ്ക ഒറ്റ കൈകൊണ്ട് പിടികൂടുന്നു. ഇതിനിടെ പാമ്പിന്‍റെ പിടിത്തം വിട്ടെങ്കിലും യാതൊരു ഭയവുമില്ലാതെ അവര്‍ വീണ്ടും പാമ്പിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുന്നു. പിടിത്തം വിടുവിക്കാനായി പാമ്പ് പിടയുന്നതും എന്നാല്‍ അതിന് കഴിയാതെ വരുമ്പോള്‍ വായ് പരമാവധി പൊളിച്ച് കടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഏറെ വൈദഗ്ധ്യമുള്ള ഒരാളെ പോലെ യുവതി പാമ്പിനെ കീഴടക്കുന്നു.
ജീവിത ചെലവ് അസഹനീയം; യുവതി രണ്ട് കുട്ടികളുമായി യുകെയിൽ നിന്ന് തായ്‍ലന്‍ഡിലേക്ക് താമസം മാറ്റി !
ബസ് യാത്രക്കാരിയെ ശല്യം ചെയ്തു; കണ്ടക്ടറെ പൊതിരെ തല്ലുന്ന യാത്രക്കാരുടെ വീഡിയോ വൈറല്‍ !
വീഡിയോയില്‍ ഉടനീളം നാട്ടുകാരുടെ സംഭാഷണങ്ങളും കേള്‍ക്കാം. ഒരാള്‍ വീഡിയോയ്ക്ക് വോയിസ് ഓവറും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സ്ത്രീ', എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'അവര്‍ വളരെ ശാന്തയായ സ്ത്രീയാണ്. ' മറ്റൊരു കാഴ്ചക്കാരനെഴുതി. അവരുടെ കൈവഴക്കത്തെക്കാള്‍ അവരുടെ മുഖത്തെ ശാന്തത നോക്കൂ' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'ഇന്ത്യ തുടക്കക്കാര്‍ക്കുള്ളതല്ല' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 'സ്ത്രീകള്‍ക്കും പാമ്പുകളെ കൈകാര്യം ചെയ്യാം' എന്നായിരുന്നും ഒരു കാഴ്ചക്കാരനെഴുതിയത്.
തൊട്ടിലെന്ന് കരുതി അമ്മ കുഞ്ഞിനെ 'ഓവനി'ല്‍ വച്ചു; ഒരു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം !