പെരുമ്പാമ്പിന്‍റെ മുട്ടകൾ കത്രിക കൊണ്ട് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുത്ത് യുവതി, വൈറലായി വീഡിയോ !

By Web Team  |  First Published Jan 5, 2024, 3:43 PM IST


കാഴ്ചക്കാരിൽ ഏറെ അസ്വസ്ഥത ഉളവാക്കുന്നതാണ് ഈ ദൃശ്യങ്ങളെങ്കിലും വളരെ ലാഘവത്തോടെയാണ് മൃഗശാല ജീവനക്കാരിയായ യുവതി, പെരുമ്പാമ്പിന്‍റെ മുട്ടകൾ കത്രിക ഉപയോഗിച്ച് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുക്കുന്നത്. 


പകടകാരികൾ ആയതും അല്ലാത്തതുമായ എണ്ണമറ്റ ഇനം മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഭൂമി. അവയിൽ ഏറ്റവും വിഷമുള്ളതും അപകടകാരികളുമായ ജീവികളിൽ ഒന്നായാണ് പാമ്പുകൾ അറിയപ്പെടുന്നത്. അപ്രതീക്ഷിത ആക്രമണം നടത്തി വിഷം കുത്തിവയ്ക്കാന്‍ കഴിയുന്നത് കൊണ്ട് തന്നെ പാമ്പുകളെ പലര്‍ക്കും ഭയമാണ്. ചിലര്‍ക്ക് പാമ്പുകളെ കാണുന്നത് പോലും ഭയമാണ്. അതേസമയം ഒരു യുവതി തന്‍റെ കൈയിലുള്ള പെരുമ്പാമ്പിന്‍റെ മുട്ട കത്രിക കൊണ്ട് മുറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ  വൈറലായി. പാരീസിലെ മിഗ്വൽ ഏഞ്ചൽ ഫ്ലോറസിൽ നിന്നുള്ള യുവതിയാണ് ഈ സാഹസത്തിന് മുതിർന്നത്.

കാഴ്ചക്കാരിൽ ഏറെ അസ്വസ്ഥത ഉളവാക്കുന്നതാണ് ഈ ദൃശ്യങ്ങളെങ്കിലും വളരെ ലാഘവത്തോടെയാണ് മൃഗശാല ജീവനക്കാരിയായ യുവതി, പെരുമ്പാമ്പിന്‍റെ മുട്ടകൾ കത്രിക ഉപയോഗിച്ച് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുക്കുന്നത്. ഇതുവരെ കാണാത്ത അനുഭവമായതിനാൽ ഈ പ്രക്രിയ കാഴ്ചക്കാരിൽ എണ്ണമറ്റ ചോദ്യങ്ങളാണ് ഉയർത്തിയത്.  ഇതിനിടെ പുറത്തെടുത്ത പാമ്പിൻ കുഞ്ഞുങ്ങളെ യുവതി ക്യാമറയ്ക്ക് മുൻപിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലുടനീളം ചെറിയ തവിട്ടുനിറത്തിലുള്ള ചെതുമ്പലുകൾ കൊണ്ട് പൊതിഞ്ഞ പാമ്പ് ഒരുതരം 'സ്ലിമി' ദ്രാവകത്തിൽ നനഞ്ഞ നിലയിലാണ് ഉള്ളത്.

Latest Videos

undefined

'മുറിച്ചിട്ടാലും മുറികൂടുന്നവര്‍';; മരണശേഷവും ശരീരം ചലിപ്പിക്കാൻ സാധിക്കുന്ന ജീവികളെ അറിയുമോ?

'ദേഖോ അപ്‍നാ ദേശ്' മോദിയുടെ ലക്ഷദ്വീപ് ചിത്രങ്ങൾ പങ്കുവച്ച് അനിൽ ആന്‍റണി; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

‘പുതുവർഷത്തിലേക്ക് ഈ മനോഹരമായ കുഞ്ഞ് പെരുമ്പാമ്പിനെ നമുക്ക് സ്വാഗതം ചെയ്യാം’ എന്ന അടിക്കുറിപ്പോടെയാണ് ‘ദി റെപ്‌റ്റൈൽ സൂ’ എന്ന  ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.   ഇതിനോടൊപ്പം നിരവധി ആളുകൾ കണ്ട വീഡിയോയ്ക്ക് താഴെ നിരവധി അഭിപ്രായങ്ങളും കുറിപ്പുകളും എഴുതപ്പെട്ടു. അതിൽ പലരും സംശയത്തോടെ ചോദിച്ചത് പാമ്പിൻ മുട്ടകൾ വിരിയിക്കുന്നതിന് മനുഷ്യ സഹായം ആവശ്യമുണ്ടോയെന്നായിരുന്നു.  അവയ്ക്ക് സ്വയം വിരിഞ്ഞു പുറത്തിറങ്ങാൻ സാധിക്കില്ലേ എന്നും ചോദ്യമുയര്‍ന്നു. ഏതായാലും പാമ്പുകളെ പൊതുവിൽ പേടിയുള്ളവർ പോലും ഈ വീഡിയോ ഏറ്റെടുത്തു എന്നുവേണം കരുതാൻ.

'അമ്പമ്പോ എന്തൊരു ബാലന്‍സ്!' ഇത് ടോം ക്രൂയിസിന്‍റെ മിഷന്‍ ഇംപോസിബിളിനും അപ്പുറം ! വൈറലായി ഒരു പൂച്ച നടത്തം

click me!