വീഡിയോ ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീ ബൈക്കില്‍ കയറി പോകാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി അയാളുടെ യാത്ര മുടക്കാന്‍ ശ്രമിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. വീഡിയോ ഇതിനകം ആറ് ലക്ഷത്തിലേറെ പേര്‍ കണ്ടു.
വിദേശത്ത് നിന്നും മടങ്ങിവന്ന ഭര്‍ത്താവ് വിവാഹ മോചനം നേടിയെന്ന് പറഞ്ഞ് തെരുവില്‍ ബഹളം വച്ച ബീഹാറില്‍ നിന്നുള്ള യുവതിയുടെ വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം നെറ്റിസണ്‍സിനിടെയില്‍ ഏറെ ആളുകള്‍ കണ്ട വീഡിയോ. ജഹാനാബാദ് ജില്ലയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീ ബൈക്കില്‍ കയറി പോകാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി അയാളുടെ യാത്ര മുടക്കാന്‍ ശ്രമിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെ അവര്‍ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
വീഡിയോ പങ്കുവച്ച് കൊണ്ട് ഉത്കർഷ് സിംഗ് എന്ന ട്വിറ്റര്‍ (X) അക്കൗണ്ടില്‍ നിന്നും കുറിച്ചു,'ബീഹാർ: ജെഹാനാബാദിൽ നടുറോഡിൽ ഭാര്യാ - ഭർത്താക്കന്മാരുടെ ഹൈ വോൾട്ടേജ് നാടകം. നാല് വർഷത്തിന് ശേഷം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഭർത്താവ് ഭാര്യയെ വീട്ടിൽ നിർത്താൻ തയ്യാറായില്ല. നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ എർക്കി ഗ്രാമത്തിലെ കേസ്.' വീഡിയോയിലെ യുവതിയുടെ ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വിദേശത്തേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാല് വര്‍ഷത്തിന് ശേഷം ഇയാള്‍ ബന്ധം ഒഴിവാക്കാനും യുവതിയെ വിവാഹ മോചനം ചെയ്യാനും മാത്രമാണ് തിരിച്ചെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
बिहार: जहानाबाद में बीच सड़क पति-पत्नी का हाई वोल्टेज ड्रामा. चार साल बाद विदेश से लौटे शौहर ने अपनी बीवी को घर में रखने से किया इंकार. नगर थाना क्षेत्र के एरकी गांव का मामला. pic.twitter.com/ZAt6uQqexC
— Utkarsh Singh (@UtkarshSingh_)പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കുന്ന കള്ളന്‍റെ ഭയം ജനിപ്പിക്കുന്ന വീഡിയോ !
വീഡിയോയില്‍ ബൈക്കിന് പിന്നില്‍ കയറി പോകാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെ പിടിച്ചിറക്കിയ യുവതി, ചുറ്റും നിന്നവരോട് തര്‍ക്കുന്നതും വീഡിയോയില്‍ കാണാം. "ഞാൻ നിങ്ങളെ പോകാൻ അനുവദിക്കില്ല. 11 മാസമായി നിങ്ങൾ എന്നോട് ചെയ്തത് നിങ്ങൾ മറന്നോ?" അവര്‍ ഭര്‍ത്താവിനോട് ചോദിക്കുന്നു. ഇടയ്ക്ക് ആള്‍ക്കൂട്ടത്തിനിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോടും യുവതി തര്‍ക്കിക്കുന്നു. ഇതിനിടെ ഭര്‍ത്താവിനെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ ഇരുവര്‍ക്കും ഇടയിലേക്ക് വരുമ്പോള്‍ യുവതി വീണ്ടും ചൂടാകുന്നു. അവനോട് മിണ്ടാതിരിക്കാന്‍ പറ. അവനെന്തിനാണ് നമ്മുക്കിടയിലേക്ക് വരുന്നത്? ഞാന്‍ അവനെ വിവാഹം ചെയ്തോ? യുവതി തന്‍റെ ഭര്‍ത്താവിനോട് ചോദിക്കുന്നു.
ഗ്രാമപഞ്ചായത്ത് സമിതിയുടെ അധികാരപരിധിയിലാണ് ദാമ്പത്യ തര്‍ക്കങ്ങള്‍ ഉള്‍പ്പെടുന്നത്. ഭർത്താവ് വിദേശത്തായിരുന്നപ്പോൾ ഭാര്യ, അവരുടെ അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. ഭര്‍ത്താവ് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ഭര്‍ത്താവ്, ഭാര്യയോടൊപ്പം താമസിക്കാന്‍ തയ്യാറായില്ലെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോര്‍ട്ട് ചെയ്യുന്നു.. അയാള്‍ ബന്ധം വേര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ കാരണമന്വേഷിച്ച് ഇറങ്ങി. പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനെത്തി. ഇതിനകം ആറ് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ കാണുന്ന ഷഹബാസ് സറീനും ഡാനിഷും 2019- ലാണ് വിവാഹിതരായതെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ഒടുവില്‍ കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക