'എല്ലാം ചേരിയില്‍ നിന്ന്, തുണികളും ഡിസൈനർമാരും'; സോഷ്യൽ മീഡിയ കീഴടക്കി കുട്ടികളുടെ വിവാഹ വസ്ത്ര വീഡിയോ

By Web Team  |  First Published Nov 8, 2024, 8:24 AM IST

ചേരികളിലെ താമസക്കാര്‍ സമ്മാനിച്ച തുണികള്‍ അവ തരം തിരിച്ചതും അത് ഉപയോഗിച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതും അതേ ചേരിയിലെ കുട്ടികള്‍ ഒടുവില്‍ വൈറലായ വീഡിയോ ചിത്രീകരിച്ചതും കുട്ടികള്‍ തന്നെ...


ചേരിയില്‍ നിന്നുള്ളവരായിരുന്നു ആ കുട്ടികളെല്ലാവരും. അവര്‍ സ്വന്തമായി നിർമ്മിച്ച പുത്തന്‍ വസ്ത്രങ്ങള്‍ക്ക് ആവശ്യമായ തുണികള്‍ ലഭിച്ചതാകട്ടെ അതേ ചേരിയിലെ താമസക്കാർ സമ്മാനിച്ചതും. പക്ഷേ, ആ തുണികളില്‍ നിന്നും കുട്ടികളുണ്ടാക്കിയ വിവാഹ വസ്ത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കുകയാണ്. ഇന്നോവേഷന്‍ ഫോര്‍ ചെയ്ഞ്ച് എന്ന എന്‍ജിയയുടെ സമൂഹ മാധ്യമ പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. രണ്ട് ദിവസം കൊണ്ട് 16 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഏതാണ്ട് ഒരു ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു.  

"ഞങ്ങൾ ലഖ്നൗ ആസ്ഥാനമായുള്ള 400 ലധികം ചേരി കുട്ടികളുമായി ചേര്‍ന്ന് പ്രവർത്തിക്കുകയും ഈ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു, ഈ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത് ഞങ്ങളുടെ വിദ്യാർത്ഥിയാണ്, ഇതിൽ പ്രകടനം നടത്തുന്ന എല്ലാ വിദ്യാർത്ഥികളും ചേരിയിൽ നിന്നുള്ളവരാണ്. ഈ കുട്ടികൾ ദരിദ്രരും നിസ്സഹായരുമായ കുടുംബങ്ങളിൽ നിന്നാണ് വരുന്നത്... നാട്ടുകാരിൽ നിന്നും സമീപവാസികളിൽ നിന്നും ലഭിക്കുന്ന എല്ലാ വസ്ത്രങ്ങളും ചാരിറ്റിയായി തരംതിരിച്ച് സർഗ്ഗാത്മകതയിലൂടെ ഡിസൈനർ വസ്ത്രങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നു. സബ്യസാചിയുടെ ഒരു പുതിയ വീഡിയോ കണ്ടതിന് ശേഷം ഇതുപോലുള്ള എന്തെങ്കിലും ചെയ്യാൻ അവർ അടുത്തിടെ തീരുമാനിച്ചു. ചേരിയില്‍ നിന്ന് തന്നെയുള്ള 15 വയസുള്ള കുട്ടികളാണ് വീഡിയോ ചിത്രീകരിച്ചത്.'  വീഡിയോ വൈറലായതിന് പിന്നിലെ കഥ വിദശീകരിച്ച് എന്‍ജിഒ രംഗത്തെത്തി. 

Latest Videos

undefined

'മമ്മ, പപ്പ എന്‍റെ ചോക്ലേറ്റ് തിന്നു'; കുട്ടിയുടെ പരാതികേട്ട്, 'ചില കരുതലുകള്‍ ആവശ്യമാണെന്ന്' സോഷ്യല്‍ മീഡിയ

തീപിടിച്ച വില, വൃത്തിഹീനമായ സ്ഥലങ്ങൾ; ഗോവയെ ബഹിഷ്കരിക്കാൻ അഭ്യർത്ഥിച്ച് കുറിപ്പ്

വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖർജിയുടെ ഒഫീഷ്യൽ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്ന് വീഡിയോയെ അഭിനന്ദിച്ചു. നിരവധി പേരാണ് കുട്ടികളെയും അവരെ അതിന് പ്രാപ്തരാക്കിയ എന്‍ജിഒയെയും അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. ചിലര്‍ വീഡിയോയിലെ ഓരോ മോഡലിനെയും പ്രത്യേകം അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ സബ്യസാചിയുടെ അടുത്ത മോഡലാകാന്‍ എന്തുകൊണ്ടും യോഗ്യരായ കുട്ടികള്‍ എന്നായിരുന്നു കുറിച്ചത്. 

ജോലിസ്ഥലത്ത് ഏറ്റവും അധികം സമ്മർദ്ദം അനുഭവിക്കുന്നത് ഇക്കൂട്ടർ, പക്ഷേ അവർ സ്ഥാപനത്തിന് മുതൽകൂട്ട്; പഠനം

click me!