തറയിൽ നിന്ന് ഏകദേശം 1.5 മീറ്റർ ഉയരത്തിലുള്ള മരപ്പൊത്തില്‍ നിന്നുള്ള ഈ പ്രകൃതി പ്രതിഭാസം കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
പ്രകൃതി എന്നും മനുഷ്യനെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. സമുദ്രവും എന്തിന് ആമസോണ്‍ കാട് പോലും ഇന്നും മനുഷ്യനെ സ്വന്തം നിഗൂഡതകളില്‍ അത്ഭുതപരതന്ത്രനാക്കിയിട്ടേയൂള്ളൂ. മനുഷ്യ നിര്‍മ്മിതമായ ലോകാത്ഭുതങ്ങള്‍ ഇന്നും നമ്മുക്ക് വരലിലെണ്ണാവുന്നവ മാത്രമാണുള്ളത്. എന്നാല്‍, പ്രകൃതി ഓരോ ദേശത്തും ഓരോ അത്ഭുതങ്ങളെ ഒളിപ്പിച്ച് വയ്ക്കുന്നു. സമാനമായ രീതിയില്‍ തെക്കന്‍ യൂറോപ്പിലെ ഒരു വിചിത്രമായ കാഴ്ച ആളുകളെ അത്ഭുതപ്പെടുത്തി. 150 വര്‍ഷത്തോളം പഴക്കമുള്ള ഒരു മള്‍ബറി മരത്തില്‍ (mulberry tree) നിന്നും തറ നിരപ്പില്‍ നിന്നും ഏതാണ്ട് ഒരു മീറ്ററിന് മേലെ നിന്നും വെള്ളം ഒഴുകുന്നതായിരുന്നു വീഡിയോ.
മോണ്ടിനെഗ്രോയിലെ ദിനോസ ഗ്രാമത്തിലാണ് മൾബറി മരമുള്ളതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാലിത് വര്‍ഷം മുഴുവനും ദൃശ്യമല്ല. മറിച്ച് എല്ലാ വര്‍ഷവും ഏതാനും ദിവസത്തേക്ക് മാത്രമാണ് ഈ കാഴ്ച കാണാന്‍ കഴിയൂ. മരത്തിലെ ഒരു പോടില്‍ നിന്നും ജലധാര എന്ന കണക്കിനാണ് വെള്ളം പുറത്ത് ചാടുന്നത്. വീഡിയോ പങ്കുവച്ച് കൊണ്ട് Science girl എന്ന ട്വിറ്റര്‍ അക്കൗണ്ട് ഇങ്ങനെ എഴുതി, 'മോണ്ടിനെഗ്രോയിലെ ദിനോസ ഗ്രാമത്തിൽ ഏകദേശം 150 വർഷം പഴക്കമുള്ള ഒരു മൾബറി മരമുണ്ട്. 1990-കൾ മുതൽ ഈ മരത്തില്‍ നിന്നും വെള്ളം ഒഴുകുന്നു. ഇത് ഭൂഗർഭ അരുവികളിൽ ചേരുന്നു, കനത്ത മഴയ്ക്ക് ശേഷം ഉയരുന്ന മർദ്ദത്തിന് മരത്തിന്‍റെ പൊള്ളയായ തടി ഒരു ആശ്വാസ വാൽവായി പ്രവർത്തിക്കുന്നു." മരത്തിന് ചുറ്റും വെള്ളം ഒഴുകി പോകുന്നതും വീഡിയോയില്‍ കാണാം. മരത്തില്‍ നിന്നുള്ള ഈ ജലധാര കാണാന്‍ നിരവധി പേരാണ് ഇവിടേയ്ക്ക് എത്തുന്നത്. തറയിൽ നിന്ന് ഏകദേശം 1.5 മീറ്റർ ഉയരത്തിലുള്ള മരപ്പൊത്തില്‍ നിന്നാണ് ജലപ്രവാഹം.
മൂന്നിരട്ടി വലിപ്പമുള്ള അനാകോണ്ടയെ വെറും കൈകൊണ്ട് പിടികൂടുന്ന യുവാവ്; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !
There is an old mulberry tree approximately150years old in the village of Dinosa in Montenegro. This tree has been gushing water since the 1990's
It sits on underground streams and its hollows act as a relief valve for the pressure that builds up after heavy rainfall… pic.twitter.com/1IFOztmXlF
വീഡിയോ പങ്കുവച്ചതിന് പിന്നാലെ അമീർ ഹക്രമാജ് എന്ന പ്രദേശവാസി കുറിച്ചത്, 'ഈ മരത്തിന്‍റെ ചുവട്ടിൽ ഒരു നീരുറവയുണ്ട്. അത് മരത്തിന്‍റെ പൊള്ളയായ പ്രദേശത്ത് കൂടി മരത്തിന്‍റെ മുകളിലേക്ക് സഞ്ചരിക്കുന്നു, അങ്ങനെയാണ് നമുക്ക് ഈ മനോഹരവും അപൂർവവുമായ ദൃശ്യം ലഭിക്കുന്നത്, ” എന്നാണ്. മഞ്ഞ് ഉരുകിയ ശേഷം അല്ലെങ്കിൽ കനത്ത മഴയെ തുടർന്ന്. ഭൂഗർഭ നീരുറവകൾ പ്രദേശത്ത് വെള്ളപ്പൊക്കം സൃഷ്ടിക്കുന്നു. ഈ മർദ്ദത്താല്‍ ജലം തടിയിലെ പൊള്ളയായ ഭാഗത്ത് കൂടി മുകളിലേക്ക് ഉയരാന്നു. ഇത് മരത്തിലെ വിടവിലൂടെ പിന്നീട് പുറത്തേക്ക് ഒഴുകുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. “അതൊരു കൗതുകകരമായ പ്രകൃതി പ്രതിഭാസമാണ്!" എന്നാണ് ഒരു കാഴ്ചക്കാരനെഴുതിയത്. ഏതാണ്ട് രണ്ട് കോടി പേരാണ് ഇതിനകം വീഡിയോ കണ്ടത്. വീഡിയോയ്ക്ക് താഴെ തുര്‍ക്കി യാകാപാര്‍ക്ക് ട്രൗട്ട് ഫാമിലെ ഒരു മരത്തില്‍ നിന്നും സമാനമായ രീതിയില്‍ വെള്ളം ഒഴുകുന്ന ഒരു ചിത്രവും പങ്കുവയ്ക്കപ്പെട്ടു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പുരാതന നഗരത്തില്‍ നിന്ന് 93 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ കണ്ടെത്തല്‍ !