നിന്ന നിൽപ്പിൽ വെള്ളം കയറി മുങ്ങിപ്പോകുന്ന കര, മരത്തിന് മുകളിലേക്ക് ചാടിക്കയറി യുവാവ്; വീഡിയോ വൈറൽ

By Web Team  |  First Published Oct 7, 2024, 8:18 AM IST

നദിയില്‍ നിന്നും സമീപത്തെ കരപ്രദേശത്തേക്ക് പെട്ടെന്ന് ഒരു തിര പോലെ വെള്ളം കയറി മുങ്ങുപോകുന്നു. അപ്രതീക്ഷിതമായെത്തിയ വെള്ളം കണ്ട് കാമറാമാന്‍ ഭയന്ന് മരത്തില്‍ കയറുന്നു. 



ടുത്തകാലത്തായി കാലാവസ്ഥയിലുണ്ടായ വ്യതിയാനം ലോകത്തിന്‍റെ ഓരോ കോണിലും പലവിധത്തിലാണ് അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ കൊടുങ്കാറ്റുകളും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും ശക്തമാകുമ്പോള്‍ മറ്റ് ചില സ്ഥലങ്ങളില്‍ ഉഷ്ണതരംഗങ്ങളും അതിതീവ്ര മഴയും അനുഭവപ്പെടുന്നു. മരുഭൂമിയായിരുന്ന ഗൾഫ് രാജ്യങ്ങളിലെ പല പ്രദേശങ്ങളിലും ഇന്ന് മഞ്ഞ് വീഴ്ചയും മഴയും മൂലം പച്ചപ്പ് വിരിച്ചുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇത്തരം നിരവധി കാഴ്ചകളാണ് ഓരോ നിമിഷവും പങ്കുവയ്ക്കപ്പെടുന്നത്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം നിരവധി പേരുടെ ശ്രദ്ധ നേടി. ജനപ്രിയ ചൈനീസ് വീഡിയോകള്‍ പങ്കുവയ്ക്കുന്ന 'ടി കാറ്റ് ബിറ്റ്കോയിന്‍' എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്, 

വീഡിയോയില്‍ ഒരു കരപ്രദേശത്തേക്ക് സമീപത്തെ നദിയില്‍ നിന്നും പെട്ടെന്ന് ഒരു തിര പോലെ വെള്ളം കയറി മുങ്ങുപോകുന്നത് കാണാം. വെള്ളത്തിന്‍റെ വരവ് കണ്ട് ഭയന്ന കാമറാമാന്‍ ഈ സമയം ചാടി മരത്തില്‍ കയറുന്നു. ഭയന്ന് പോയ അയാളുടെ കിതപ്പ് വീഡിയോയില്‍ ഉടനീളം കേള്‍ക്കാം. ഓരോ നിമിഷവും വെള്ളം കയറുന്നതായി തോന്നുമെങ്കിലും പെട്ടെന്ന് തന്നെ മറ്റൊരു വഴിയിലേക്ക് വെള്ളം വാര്‍ന്നിറങ്ങി പോകുകയും കരപ്രദേശം പൂര്‍വ്വ സ്ഥിതിയിലാവുകയും ചെയ്യുന്നു. കാമറാമാന്‍റെ പ്രവര്‍ത്തി നിരവധി പേരുടെ ശ്രദ്ധയെ ആകർഷിച്ചു. വീഡിയോ കണ്ട നിരവധി പേര്‍ എന്താണ് സംഭവമെന്ന് ചോദിച്ച് കൊണ്ട് രംഗത്തെത്തി. 

Latest Videos

undefined

ട്രെയിൻ ജനാലയിലൂടെ പെൺകുട്ടിയുടെ കൈയിൽ നിന്ന് ഫോൺ തട്ടിയെടുക്കുന്ന ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 茶猫 (@teacatbitcoin)

മഞ്ഞുരുകുന്നു, അന്‍റാർട്ടിക്കയുടെ നിറം മാറുന്നു; വില്ലൻ കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകർ

നദിയില്‍ കൂടി കപ്പൽ പോകുമ്പോഴുണ്ടാകുന്ന ഓളമാണ് കരയിലേക്ക് വെള്ളം കയറാന്‍ കാരണമാകുന്നതെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. മഞ്ഞ നദി പോലുള്ള അതിവിശാലമായ നദികള്‍ക്ക് പേരുകേണ്ട രാജ്യമാണ് ചൈന. വീഡിയോയുടെ തുടക്കം മാത്രം കണ്ട ഒരു കാഴ്ചക്കാരന്‍, 'കാമറാമാന്‍ എത്രകാലം മരത്തില്‍ കഴിഞ്ഞു' എന്ന് ചോദിച്ചത് കമന്‍റ് ബോക്സിലും ചിരി പടർത്തി. മറ്റ് ചിലര്‍ മരഞ്ചാട്ടം പടിക്കേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ച് സൂചിപ്പിച്ചു. കാമറാമാന് ഒന്നും സംഭവിച്ചില്ലല്ലോ എന്ന അന്വേഷണങ്ങളും ധാരളമായിരുന്നു. ഡാമുകള്‍ വല്ലും പൊട്ടിയതാണോയെന്ന് ആശങ്കപ്പെട്ടവരും കുറവല്ല. 

56,500 കാമറകള്‍; സുരക്ഷിതം, എങ്കിലും നഗരം മുഴുവനും കാമറയ്ക്ക് കീഴലാക്കാന്‍ ഹോങ്കോംഗ്

 

 

click me!