മദ്യലഹരിയില്‍ അസഭ്യം വിളിച്ച് യുവതികള്‍; ഇതൊക്കെ സാധാരണമല്ലേയെന്ന് സോഷ്യല്‍ മീഡിയ !

By Web Team  |  First Published Feb 17, 2024, 11:25 AM IST


തര്‍ക്കം രൂക്ഷമാകുകയും ആളുകള്‍ പരസ്പരം അസഭ്യം വിളിക്കുകയും ചെയ്യുമ്പോഴും സെക്യൂരിറ്റിക്കാര്‍ പ്രശ്നത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്നു. 



ദ്യത്തോടുള്ള ആളുകളുടെ സമീപനത്തില്‍ ഏറെ മാറ്റം വന്നു. ഇന്ന് സ്ത്രീകള്‍ മദ്യപിക്കുന്നത് അത്രയ്ക്കും വലിയൊരു തെറ്റായി കാണുന്ന ആളുകള്‍ സമൂഹത്തില്‍ തുലോം കുറവാണ്. പ്രത്യേകിച്ചും പുതിയ തലമുറ അത്തരം കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും നല്‍കുന്നില്ല. എന്നാല്‍, മദ്യപിച്ച് റോഡില്‍ കിടന്ന് അടിയുണ്ടാക്കുന്നത് അത് പോലെയല്ല. അതിനി പുരുഷനായാലും സ്ത്രീയായാലും ആള് കൂടും. സീനാവും. കഴിഞ്ഞ ദിവസം ഇത് പോലെ ലഖ്‌നൗവിലെ ഒരു പാര്‍ട്ടിക്ക് ഇടയിലുണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. 

ഫെബ്രുവരി 15 നാണ് വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. കാഴ്ചകള്‍ കണ്ടവര്‍ ആവേശഭരിതരായി അഭിപ്രായമെഴുതാനെത്തി. പാര്‍‌ട്ടിക്കിടെ പുറത്തിറങ്ങിയ ഒരു കൂട്ടം പുരുഷന്മാരും രണ്ട് മൂന്ന് സ്ത്രീകളും ഒരു കോറിഡോറില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പരസ്പരം ഉന്തുതള്ളും നടക്കുന്നതിനിടെയില്‍ ഒരു സ്ത്രീ ഹിന്ദിയില്‍ അസഭ്യം പറയുന്നു.  ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഫീനിക്സ് പലാസിയോ മാളിൽ രാത്രി വൈകി നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് സ്ത്രീകള്‍ തമ്മില്‍ ഉടലെടുത്ത രൂക്ഷമായ തര്‍ക്കമായിരുന്നു പ്രശ്നം. പിന്നാലെ ഇവര്‍ ലോബിയിലേക്ക് പോയി. അവിടെ വച്ച് ഇരുവരും പരസ്പരം മര്‍ദ്ദിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോയുടെ തുടക്കത്തില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ പരസ്പരം മര്‍ദ്ദിക്കുന്നതും കാണാം. ഇതിനിടെ ആളുകള്‍ ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നു. 

Latest Videos

വരുവിന്‍ കാണുവിന്‍ 'പണം കായ്ക്കുന്ന മരം'!; രാജ്ഗിരിലെ പണം കായ്ക്കുന്ന മരത്തിന്‍റെ വീഡിയോ വൈറല്‍ !

सावधान : ईयरफोन लगा लें।
.
लखनऊ की समिट बिल्डिंग की अपार सफलता के बाद पलासियो मॉल भी मैदान में। न जाने किस घर की बेटियां हैं, कोई माता पिता तो ऐसा सिखाते नही होंगे। ☺ please check. pic.twitter.com/zI7hfM8lPm

— Naval Kant Sinha | नवल कान्त सिन्हा (@navalkant)

വധുവിനെ വിവാഹ വേദിയില്‍ കയറാന്‍ സഹായിച്ച് വരന്‍; കാര്യങ്ങള്‍ തകിടം മറിഞ്ഞത് ഒറ്റനിമിഷം കൊണ്ട് !

തര്‍ക്കം രൂക്ഷമാകുകയും ആളുകള്‍ പരസ്പരം അസഭ്യം വിളിക്കുകയും ചെയ്യുമ്പോഴും സെക്യൂരിറ്റിക്കാര്‍ പ്രശ്നത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്നു. ഏതാണ്ട് രണ്ട് മിനിറ്റോളമുള്ള വീഡിയോയില്‍ മുഴുവനും സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളായിരുന്നു. പലാസിയോയിലെ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഘര്‍ഷം കുറച്ച് നേരത്തിന് ശേഷം പരിഹരിച്ചെന്നും എക്സൈസ്, പോലീസ് അനുമതിയോടെയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചതെന്നും ന്യൂസ് 18 ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 'ഇതിലെന്താണ് പുതിയത് ? ഇതെല്ലാം ഇപ്പോള്‍ മാധ്യമങ്ങളിലും പാര്‍ലമെന്‍റിലും സംഭവിക്കുമ്പോള്‍ 'പുതിയ സംഭവം'. അല്ലാതെ ഇതില്‍ എന്താണ് പുതിയത്?' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. 'വാലന്‍റൈന്‍സ് ദിന ആഘോഷം' എന്നായിരുന്നു മറ്റൊരു കമന്‍റ്. 

ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന്, തന്നെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ !

click me!