സന്ദര്‍ശകര്‍ക്ക് നേരെ കൈ വീശിക്കാണിക്കുന്ന കടുവ; 'കൈവീശിയതല്ലടേയ്... വെള്ളം കുടഞ്ഞതെ'ന്ന് സോഷ്യല്‍ മീഡിയ

By Web Team  |  First Published Jun 18, 2024, 8:29 AM IST

'എപ്പോഴെങ്കിലും ഒരു കടുവ ഹായ് പറയുന്നത് കണ്ടിട്ടുണ്ടോ?' എന്ന ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 
          


സാധാരണ ആളുകള്‍ക്ക് അപ്രാപ്യമായ കടകങ്ങളില്‍ നിന്നുള്ള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ കാഴ്ചക്കാരെ സൃഷ്ടിക്കുന്നു. ഇന്ത്യയിലെ ഉള്‍വനങ്ങളില്‍ നിന്ന് ആനയും പുലിയും കടുവയും സിംഹങ്ങളും അടുത്തകാലത്തായി കരിമ്പുലികളും അങ്ങനെ സമൂഹ മാധ്യമങ്ങളില്‍ ഏറെ കാഴ്ചക്കാരെ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ വീഡിയോകളും മനുഷ്യനെ പ്രകൃതിയുമായി അടുപ്പിക്കുന്നു.  മഹാരാഷ്ട്രയിലെ തഡോബ നാഷണൽ പാർക്ക്-അന്ധാരി ടൈഗർ റിസർവിന് ഉള്ളിലുള്ള ഏതാ കുളത്തില്‍ നിന്നും വെള്ളം കുടിക്കുന്ന കടുവയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടി. 

പിക്സല്‍ഇന്‍ഡെന്‍റ്ടെയ്ല്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയില്‍ ഇങ്ങനെ കുറിച്ചു, 'അവളുടെ ദാഹം ശമിപ്പിക്കുകയും ഞങ്ങൾക്ക് രാജകീയ 'കൈവീശല്‍' നൽകുകയും ചെയ്തു, തഡോബ അന്ധാരി ടൈഗർ റിസർവില്‍ നിന്നം ഈ മഹത്തായ നിമിഷം പകർത്തി. വീഡിയോയുടെ തുടക്കത്തില്‍ 'എപ്പോഴെങ്കിലും ഒരു കടുവ ഹായ് പറയുന്നത് കണ്ടിട്ടുണ്ടോ?' എന്ന ചോദ്യം ചോദിക്കുന്നു. പിന്നലെ മഴമാറി നില്‍ക്കുന്ന വരണ്ട പ്രദേശം പോലെ തോന്നിക്കുന്ന കാടിന് ഉള്ളിലുള്ള ഒരു കുളത്തിന്‍റെ കരയില്‍ ഇരുന്ന് ഒരു കടുവ വെള്ളം കുടിക്കുന്നത് കാണാം. ദാഹം അകറ്റിയ ശേഷം തല ഉയര്‍ത്തി സന്ദര്‍ശകരുള്ള ഭാഗത്തേക്ക് നോക്കിയ കടുവ തന്‍റെ വലത്തെ മുന്‍കാല്‍ ഉയര്‍ത്തി കാല്‍ പാദം ഒരു പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നു. കാഴ്ചയില്‍ മനുഷ്യര്‍ തങ്ങളുടെ 'റാറ്റ' പറയുന്നതിന് തുല്യമായൊരു കൈവീശലായിരുന്നു അത്.  ഫോട്ടോഗ്രാഫർ നിഖിൽ ഗിരി പകര്‍ത്തിയ വീഡിയോ ഇതിനകം ഒന്നേമുക്കാല്‍ ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. ഏതാണ്ട് 20 ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു. 

Latest Videos

undefined

ജീവന് ഭീഷണി; കൂറ്റൻ മുതലയെ കൊന്ന് കറിവച്ച്, സദ്യയൊരുക്കി നാട്ടുകാരും പോലീസും

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikhil Giri (@pixelindetail)

ഏഴ് പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് കൊളംബിയക്കാരിയായ യുവതി; കാരണം വിചിത്രം

നിരവധി പേര്‍ ഫോട്ടോഗ്രാഫറുടെ ക്ഷമയെയും വൈദഗ്ധ്യത്തെയും അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതി. ചിലർ വീഡിയോയെ മെസ്മറൈസിംഗ് എന്ന് വിശേഷിപ്പിച്ചു, 'മില്യൺ ഡോളർ വീഡിയോ. ജീവിതത്തിൽ ഒരിക്കൽ മാത്രം' എന്നായിരുന്നു ഒരു കുറിപ്പ്. 'എന്തൊരു നിമിഷം!! ഒരു ഫോട്ടോഗ്രാഫറുടെ ക്ഷമയ്ക്കുള്ള മികച്ച പ്രതിഫലം,' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 'അന്ധാരി ടൈഗർ റിസർവിലെ മായ എന്ന കടുവയാണതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് ചില കാഴ്ചക്കാര്‍ തര്‍ക്കിച്ചു.  'ഇത് ഫോട്ടോഗ്രാഫർമാരുടെ ഭാവനയുടെ അതിശയോക്തിയാണ്..... രംഗം മാനുഷികമാക്കാനുള്ള ശ്രമം. കടുവ അവളുടെ കാലിലെ ചെളിയിൽ നിന്ന് കുലുക്കുകയാണ്.' മറ്റൊരു കാഴ്ചക്കാരന്‍ വിശദീകരിച്ചു. 

പാമ്പിനെ ആസ്വദിച്ച് കഴിക്കുന്ന ദക്ഷിണ കൊറിയന്‍ യുവതിയുടെ വീഡിയോ വൈറല്‍; വിമർശിച്ച് സോഷ്യല്‍ മീഡിയ

click me!