ലോകത്തിലെ ആദ്യത്തെ എഐ വസ്ത്രം തയ്യാർ; ആശയത്തിന് പിന്നിൽ ഗൂഗിൾ എഞ്ചിനീയർ

By Web Team  |  First Published Jul 4, 2024, 3:25 PM IST

വസ്ത്രത്തിലെ പാമ്പിന്‍റെ തല ചലിപ്പിക്കുന്നതും ആളുകളെ തിരിച്ചറിയന്നതും നിർമ്മിതി ബുദ്ധിയുടെ സഹായത്തോടെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 



ഗൂഗിൾ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറും ഷീ ബിൽഡ്‌സ് റോബോട്ടിന്‍റെ സ്ഥാപകയുമായ ക്രിസ്റ്റീന ഏണസ്റ്റ് ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) വസ്ത്രവുമായി സമൂഹ മാധ്യമങ്ങളെ അമ്പരപ്പിച്ചു. 'മെഡൂസ വസ്ത്രം' (Medusa dress) എന്ന് പേരിട്ടിരിക്കുന്ന ഈ സവിശേഷമായ കറുത്ത വസ്ത്രത്തിലുടനീളം സ്വർണ്ണ റോബോട്ടിക് പാമ്പുകളുണ്ടെന്നതാണ് പ്രത്യേകത. എഐ വസ്ത്രത്തിന്‍റെ പരിണാമ വീഡിയോ ക്രീസ്റ്റീന സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. വസ്ത്രത്തിൽ അരയ്ക്ക് ചുറ്റും മൂന്ന് ചെറിയ പാമ്പുകളും കഴുത്തിൽ ഒരു വലിയ പാമ്പും ഉൾപ്പെടുന്നു, എല്ലാം എഐ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഏതായാലും സം​ഗതി സമൂഹ മാധ്യമ രംഗത്തും ഫാഷൻ ലോകത്തും ചർച്ചയായി കഴി‍ഞ്ഞു.

തന്‍റെ സ്വപ്ന പദ്ധതിയായാണ് ക്രീസ്റ്റീന ഈ റോബോട്ടിക് വസ്ത്രത്തെ വിശേഷിപ്പിക്കുന്നത്. വസ്ത്രത്തിലെ പാമ്പിന്‍റെ തല ചലിപ്പിക്കുന്നതും ആളുകളെ തിരിച്ചറിയന്നതും നിർമ്മിതി ബുദ്ധിയുടെ സഹായത്തോടെയാണ്. എഞ്ചിനീയറിംഗിന്‍റെയും  ഗണിതശാസ്ത്രത്തിന്‍റെയും സഹായത്തോടെയാണ് താന്‍ പുതിയ എഐ വസ്ത്രം വിഭാവനം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഒരു ഫാഷൻ ട്രെന്‍റായി മാറുക എന്നതാണ് തന്‍റെ സ്വപ്നമെന്നും അവർ കൂട്ടിച്ചേർത്തു. ഇനിയും ചില മിനിക്കു പണികൾ കൂടി അവശേഷിക്കുന്നുണ്ടെന്നും എങ്കിൽ കൂടിയും തന്‍റെ മെഡൂസ വസ്ത്രത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണന്നും ക്രീസ്റ്റീന പറയുന്നു. 

Latest Videos

undefined

മാസവരുമാനം 9,000 രൂപ, വൈദ്യുതി ബില്ല് 3.9 ലക്ഷം; ഒടുവില്‍ തെറ്റ് സമ്മതിച്ച് വകുപ്പ്

'യമരാജന്‍ നിങ്ങളെ ലോക്കേഷനില്‍ കാത്ത് നില്‍ക്കുന്നു'; ഡ്രൈവറുടെ പേര് കണ്ടതോടെ യൂബർ ബുക്കിംഗ് റദ്ദാക്കി

'ഇത് വളരെ ശ്രദ്ധേയമാണ്. നിങ്ങൾക്ക് വളരെയധികം വൈദഗ്ധ്യമുണ്ട്, ഇത് എക്കാലത്തെയും മികച്ച വലത് / ഇടത് മസ്തിഷ്ക ക്രോസ്ഓവർ ആണ്. ' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'മുഖങ്ങള്‍ തിരിച്ചറിയാന്‍ ഒരു ലൈബ്രറി ഇറക്കുമതി ചെയ്യുമെന്നാണോ നിങ്ങള്‍ പറയുന്നത്. ?' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ ചോദിച്ചത്. 'ഇത് നിരാശാജനകമാണ്. പാമ്പുകൾ തമ്മിൽ യോജിക്കാത്തതായി കാണപ്പെടുന്നു. ഒരു കളിപ്പാട്ടം പോലെ കാണപ്പെടുന്നു. കൂടുതൽ പ്രതീക്ഷിച്ചു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 

'എന്‍റെ മാസ ശമ്പളം'; ടിൻഡർ സുഹൃത്തുമായി ഡേറ്റംഗിന് പോയി 44,000 രൂപയായെന്ന് യുവാവ്, കണ്ണുതള്ളി സോഷ്യൽ മീഡിയ
 

click me!