ലിഫ്റ്റുകള്‍ ഉപയോഗിക്കാതെ വെറും കൈയും കാലുകളും ഉപയോഗിച്ച് ഒരു യുവാവ് എട്ട് നിലയുള്ള ഒരു കെട്ടിടത്തില്‍ നിന്നും അനായാസമായി താഴെ ഇറങ്ങുന്നതായിരുന്നു വീഡിയോ
ഇരുകാലുകളില്‍ നിവര്‍ന്ന് നില്‍ക്കാനുള്ള കഴിവും കൈപ്പത്തിയിലെ തള്ള വിരലിന്‍റെ പ്രത്യേകതയാല്‍ പിടിച്ച് കയറാനുമുള്ള കഴിവും മനുഷ്യനെ മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ഈ പ്രത്യേകതകള്‍ കൊണ്ട് തന്നെ അനായാസേന കാര്യങ്ങള്‍ ചെയ്യാന്‍ മനുഷ്യന് കഴിയുന്നു. സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് കാഴ്ചക്കാരെ സൃഷ്ടിക്കുന്നതിനായി സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായി ഇത്തരം കഴിവുകളെ വൈദഗ്ധ്യത്തോടെ ഉപയോഗിക്കുന്ന നിരവധിയാളുകള്‍ ലോകമെങ്ങുമുണ്ട്. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ ട്വിറ്ററില്‍ (X) പങ്കുവയ്ക്കപ്പെട്ടു. Crazy Clips എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 'പടികൾ കയറുന്നതിനേക്കാൾ വേഗത്തിലാണ് ഇത്' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ നിരവധി പേര്‍ കണ്ടുകഴിഞ്ഞു.
പത്തും ഇരുപതും നിലകളില്‍ നിന്ന് 163 നിലകളുള്ള ബുര്‍ജ്ജ് ഖലീഫയിലേക്ക് ഇന്ന് കെട്ടിടങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇത്രയും നിലകള്‍ കയറാനും ഇറങ്ങാനും വേഗമുള്ള ലിഫ്റ്റുകളും സജ്ജമാണ്. എന്നാല്‍ ലിഫ്റ്റുകള്‍ ഉപയോഗിക്കാതെ വെറും കൈയും കാലുകളും ഉപയോഗിച്ച് ഒരു യുവാവ് എട്ട് നിലയുള്ള ഒരു കെട്ടിടത്തില്‍ നിന്നും അനായാസമായി താഴെ ഇറങ്ങുന്നതായിരുന്നു വീഡിയോ. ഓരോ നിലയിലെയും ഫ്ലോറില്‍ പിടിച്ച് കൊണ്ട് ഊഞ്ഞാലാടുന്ന പോലെ ആടിക്കൊണ്ട് അയാള്‍ ഓരോ നിലയും വേഗത്തില്‍ എന്നാല്‍ ഏറെ സൂക്ഷ്മതയോടെ താഴേയ്ക്ക് ഇറങ്ങി. ഓരോ നിലയും ഇറങ്ങുന്നതിലെ വേഗവും സൂക്ഷ്മതയും ഏവരുടെയും ശ്രദ്ധനേടും.
വീട് വൃത്തിയാക്കാതിരിക്കുക, പത്രം കഴുകാതെ വയ്ക്കുക എന്നീ കുറ്റങ്ങള്‍ക്ക് പിഴ ചുമത്തി ചൈന !
It's quicker than taking the stairs pic.twitter.com/9ZXKnJOnRR
— Crazy Clips (@crazyclipsonly)വീഡിയോ പങ്കുവച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 30 കോടി പേര്‍ കണ്ടുകഴിഞ്ഞു. വീഡിയോയിലെ അഭ്യാസിയെ ചിലര്‍ അഭിനന്ദിച്ചു. മറ്റ് ചിലര്‍ അതിലെ അപകട സാധ്യത ചൂണ്ടിക്കാണിച്ചു. അനുകരണങ്ങളുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് പ്രതികരിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിന് കാരണമാകുമെന്ന് ചിലര്‍ ഓര്‍മ്മപ്പെടുത്തി. വീണതിന് ശേഷം മൂന്ന് മാസം ആശുപത്രിയിൽ കഴിയുന്നത് വരെ ഇത് വേഗതയുള്ളതാണ് എന്നായിരുന്നു ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഒരു തരത്തിലും പരീക്ഷിക്കരുതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
എന്ത് കഴിച്ചാലും അലർജി, 37 ലധികം ഭക്ഷ്യവസ്തുക്കളോട് അലർജിയുള്ള യുവതിയുടെ ഭക്ഷണ ശീലം വിചിത്രം !