പോലീസിനെ നടുറോട്ടിലിട്ട് പൊതിരെ തല്ലുകയും ചവിട്ടുകയും ചെയ്യുന്ന ജനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍ !

By Web Team  |  First Published Nov 1, 2023, 2:17 PM IST

രാവിലെ സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന 13 വയസ്സുള്ള ഒരു ആൺകുട്ടി ബസിടിച്ച് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച ജനക്കൂട്ടം മഹോബയിലെ പൻവാരി പ്രദേശത്ത് റോഡ് ഉപരോധിച്ചു. ഇത് അന്വേഷിക്കാനെത്തിയ പോലീസുകാരുമായി ജനങ്ങള്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. 


ത്തര്‍പ്രദേശിലെ മഹോബ ജില്ലയിൽ ഒരു പോലീസുകാരനെ ജനക്കൂട്ടം ആക്രമിക്കുകയും മർദിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാകുന്നു. അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയില്‍, സബ് ഇൻസ്‌പെക്ടർ (എസ്‌ഐ) റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മർദ്ദിക്കുകയും ചവിട്ടുകയും തല്ലുകയും ചെയ്യുന്നതാണ് ചിത്രീകരിച്ചിരുന്നത്. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പോലീസുകാരെത്തിയപ്പോഴാണ് ജനക്കൂട്ടം അക്രമാസക്തമായതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. പോലീസുകാരില്‍ നിന്ന് അക്രമികള്‍ റൈഫിളുകള്‍ തട്ടിയെടുത്തെന്നും പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാവിലെ സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന 13 വയസ്സുള്ള ഒരു ആൺകുട്ടി ബസിടിച്ച് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച ജനക്കൂട്ടം മഹോബയിലെ പൻവാരി പ്രദേശത്ത് റോഡ് ഉപരോധിച്ചിരുന്നു. ബസ് ഡ്രൈവർക്കെതിരെ കർശന നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് മൃതദേഹം റോഡിൽ കിടത്തി പ്രതിഷേധിക്കുകയായിരുന്നു. നാട്ടുകാര്‍ റോഡില്‍ ഉപരോധിക്കുന്നുവെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് എസ്ഐ രാം അവതാർ പോലീസ് സംഘത്തോടൊപ്പം സ്ഥലത്തെത്തി. എന്നാല്‍, വാക്ക് തര്‍ക്കത്തിന് പിന്നാലെ ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റുമുട്ടലിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതായി യുപി പോലീസ് അറിയിച്ചു. '

Latest Videos

ജോലിക്ക് കയറി രണ്ടാം ദിവസം സെയില്‍സ് മാനേജര്‍ മോഷ്ടിച്ചത് 53 ഐഫോണുകള്‍ !

ग़ुस्साई भीड़ द्वारा दरोग़ा की लात घूँसों से पिटाई, क्या दर्शाता है?

करोगे,एनकाउंटर भीड़ का?

स्थान: यूपी का महोबा pic.twitter.com/swlBS27Ypk

— Surya Pratap Singh IAS Rtd. (@suryapsingh_IAS)

നോഹയുടെ പെട്ടകമോ? 5,000 വർഷം പഴക്കമുള്ള ബോട്ടിന്‍റെ ആകൃതിയിലുള്ള 'അവശിഷ്ടങ്ങൾ' കണ്ടെത്തി !

റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ സൂര്യ പ്രതാപ് സിംഗാണ് ഇതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്നലെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം പതിനെണ്ണായിരത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ ആള്‍ക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കാണാം. സംഭവത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെ കേസ് എടുത്തതായി മഹോബ പോലീസ് സൂപ്രണ്ട് അപർണ ഗുപ്ത പറഞ്ഞു., 'ആളുകളെ വൈദ്യപരിശോധനയ്ക്ക് പോകുമ്പോള്‍ ശൗച്യാലയത്തില്‍ പോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനായി വാഹനം നിര്‍ത്തിയപ്പോള്‍ രണ്ട് പേര്‍ റൈഫിളുകള്‍ തട്ടിയെടുത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങി പോലീസിന് നേരെ നിറയൊഴുക്കുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം പോലീസ് തിരിച്ച് വെടിവച്ചു. പരിക്കേറ്റ കുറ്റവാളികളായ പരശുരാമനും മോനുവിനെയും അറസ്റ്റ് ചെയ്തു.' ഗുപ്ത കൂട്ടിച്ചേര്‍ത്തു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവത്തിൽ പരിക്കേറ്റ ഒരു സബ് ഇൻസ്‌പെക്ടറും രണ്ട് കോൺസ്റ്റബിൾമാർക്കും ചികിത്സയിലാണ്. മറ്റ് പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും പോലീസ് അറിയിച്ചു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!