റോഡിലൂടെ രാജകീയമായി നടന്ന് സിംഹം, ഭയന്ന് വീട്ടിലിരുന്ന് ജനം; വൈറല്‍ വീഡിയോ !

By Web Team  |  First Published Nov 13, 2023, 8:46 AM IST

പ്രദേശിക സര്‍ക്കസ് കൂടാരത്തില്‍ നിന്നാണ് സിംഹം രക്ഷപ്പെട്ട് നഗരത്തിലെത്തിയത്. റോഡിലൂടെ നടക്കുമ്പോള്‍ വീടികള്‍ നിന്ന് ശബ്ദം കേള്‍ക്കുന്ന സ്ഥലത്തേക്ക് സിംഹം പാളി നോക്കുന്നതും വീഡിയോയില്‍ കാണാം. 



നുഷ്യന്‍ സാമൂഹിക ജീവിതത്തിലേക്ക് കടക്കുമ്പോള്‍ തന്നെ മൃഗങ്ങളെയും ഒപ്പം വളര്‍ത്താന്‍ ആരംഭിച്ചിരുന്നു. പൂച്ചകള്‍ സ്വയമേവ മനുഷ്യനുമായി ഇണങ്ങിയപ്പോള്‍, പട്ടികളെയും പശുക്കളെയും കുതിരകളെയും ആദ്യകാലത്ത് ഇണക്കിവളര്‍ത്താന്‍ ആരംഭിച്ചു. പിന്നാലെ ആനകളെയും സിംഹങ്ങളെയും പോലുള്ള കൂടുതല്‍ വന്യമായ മൃഗങ്ങളെയും മനുഷ്യന്‍ വളര്‍‍ത്താന്‍ ആരംഭിച്ചു. സാമൂഹിക ജീവിതം പതുക്കെ കുടുംബത്തില്‍ നിന്നും കൂട്ടായ്മയിലേക്കും ഗ്രാമങ്ങളിലേക്കും പിന്നീട് നഗരങ്ങളായും വളര്‍ന്നപ്പോള്‍ ചില മൃഗങ്ങളെ വളര്‍ത്തുന്നതിന് നിയന്ത്രണങ്ങള്‍ വന്നു. അപ്പോഴും  സര്‍ക്കസ് കൂടാരങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതകളിലുള്ള മൃഗശാലകളിലും ലോകത്തെങ്ങുമുള്ള മൃഗങ്ങള്‍ മനുഷ്യന് ആസ്വദിക്കാനായി തടവറകളില്‍ കഴിഞ്ഞു. ഇത്രയും പറഞ്ഞത്, കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ നഗരമായ ലാഡിസ്‌പോളിലൂടെ രാത്രിയില്‍ ഒരു സിംഹം നടന്ന് പോയി എന്ന വാര്‍ത്തയില്‍ നിന്നാണ്. 

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ, ഇരുവശവും വീടുകള്‍ നിറഞ്ഞ വിജനമായ ഒരു റോഡില്‍ കൂടി വളരെ ശാന്തനായി നടന്ന് പോകുന്ന സിംഹത്തിന്‍റെതായിരുന്നു. ഇറ്റലിയിലെ റോമാ നഗരത്തിന് വടക്ക് പടിഞ്ഞാറുള്ള ലാഡിസ്‌പോളി എന്ന നഗത്തില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മേയർ അലസ്സാൻഡ്രോ ഗ്രാൻഡോ ശനിയാഴ്ച രാത്രി തന്നെ താമസക്കാരോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. പ്രാദേശിക സർക്കസായ റോണി റോളർ സർക്കസില്‍ നിന്ന് ഒരു വയസുള്ള കിംബ എന്ന ആണ്‍ സിംഹമാണ് ചാടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിംഹം ആരെയും ആക്രമിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിചേര്‍ക്കുന്നു. രാത്രി 10.30 ഓടെയാണ് മുന്നറിയിപ്പ് വന്നത്. അഞ്ച് മണിക്കൂറിനുള്ളില്‍ മയക്ക് വെടി വച്ച് സിംഹത്തെ പിടികൂടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Latest Videos

undefined

വിഷം പുരട്ടിയ അമ്പുകളുമായി ഇന്നും മൃഗവേട്ടയ്ക്കിറങ്ങുന്ന ഗോത്രം; വൈറലായി ഒരു യൂറ്റ്യൂബ് വീഡിയോ !

Lion casually walking in an Italian town of Ladispoli pic.twitter.com/fxcTmyIHNG

— 南洋辉叔 Uncle Hui (@alexcmhwee)

വില്പനയ്ക്ക് വച്ച വീടിന് വില 7 കോടി; ഒറ്റ പ്രശ്നം മാത്രം, മേല്‍ക്കൂര പാതിയും ചോരും !

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ സര്‍ക്കസില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നു. മേയര്‍ ഇത്തരമൊരു നിയമം പരിഗണിക്കുമെന്ന് പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സിംഹം അപകടങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നും അപരിചിതമായ സ്ഥലത്ത് ആളുകളെ കണ്ടെപ്പോള്‍ അത് ആക്രമണ മനോഭാവങ്ങളൊന്നും കാണിച്ചില്ലെന്നും സര്‍ക്കസിലെ മൃഗ പരിശീലകന്‍ റോണി വാസല്ലോ  പറഞ്ഞു. സിംഹം എങ്ങനെയാണ് കൂട് ചാടി പോയതെന്ന് അറിയില്ലെന്നും അത് പരിശോധിക്കുമെന്നും സിയൂസ്, ഇവാൻ, സഹോദരി മായ എന്നിവർക്കൊപ്പം സര്‍ക്കസ് കുടുംബത്തിലാണ് കിംബ ജനിച്ചതും വളർന്നതെന്നും അത് ആക്രമണ സ്വഭാവം കാണിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20-ലധികം യൂറോപ്യൻ രാജ്യങ്ങൾ സർക്കസുകളിൽ മൃഗങ്ങളുടെ ഉപയോഗം നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്, ഇറ്റലി ഈ പട്ടികയില്‍ ഇല്ല. ഇറ്റലിയില്‍ മൊത്തം  2,000-ൽ താഴെ മൃഗങ്ങളെ സര്‍ക്കസുകളില്‍ ഉപയോഗിക്കുന്നതായി കണക്കുകള്‍ പറയുന്നു. സിംഹം കൂട് ചാടിയെന്ന വാര്‍ത്ത പരന്നതോടെ മൃഗ സംഘടനകള്‍ തങ്ങളുടെ ആവശ്യം ശക്തമാക്കി. 

'പൂച്ച കയറി, പുലി വാല് പിടിച്ചു'; നിത്യസന്ദര്‍ശകനായ പൂച്ചയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി, പിന്നാലെ ട്വിസ്റ്റ് !

click me!