"ഈ കുട്ടികൾ ഒരിക്കലും നിന്നെ മറക്കില്ല. ജീവിതകാലം മുഴുവൻ നിങ്ങൾ അവരുടെ പ്രിയപ്പെട്ട അധ്യാപകനായി മാറിയിരിക്കുന്നു.' വീഡിയോ കണ്ട ഒരു കാഴ്തക്കാരന്‍ എഴുതി..
കുട്ടിക്കാലത്ത് നമ്മളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചവരില്‍ ഒരു പക്ഷേ ഒരു അധ്യാപകനെയോ അധ്യാപികയെയോ നമ്മളില്‍ പലരും പിന്നീടുള്ള ജീവിതത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും. നമ്മുടെ അഭിരുചികള്‍ തീരുമാനിക്കുന്നതിലും എന്തിന് സ്വഭാവ രൂപീകരണത്തില്‍ പോലും അവരുടെ നിശബ്ദസാന്നിധ്യം നമ്മള്‍ കണ്ടെത്തിയേക്കാം. കൊവിഡ് കാലത്ത്, ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലത്ത് കേരളത്തില്‍ തന്നെ അത്തരത്തില്‍ ഏറെ ശ്രദ്ധേയമായ ചില അധ്യാപകരുടെ വീഡിയോകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു കിന്‍റര്‍ഗാര്‍ട്ടന്‍ അധ്യാപികയുടെയും കുട്ടികളുടെയും വീഡിയോയെ കുറിച്ചാണ്.
ഹെതർ സ്റ്റാൻസ്ബെറി എന്ന കിട്ടര്‍ഗാര്‍ട്ടന്‍ അധ്യാപിക തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചൊരു വീഡിയോയില്‍, 'കുറച്ച് ആഴ്‌ചകൾക്ക് മുമ്പ് ഒന്നാം ക്ലാസിലെ കുട്ടികളോട് സ്‌കൂളിന്‍റെ അവസാന ദിവസം തന്‍റെ വെള്ള വസ്ത്രത്തിൽ അവരെ കളർ ചെയ്യാൻ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. അവർ വളരെ ആവേശത്തിലായിരുന്നു. ഒടുവിൽ ആ ദിവസം വന്നിരിക്കുന്നു. ഞാൻ ആ വസ്ത്രം ധരിക്കാൻ പോകുന്ന അവസാന ദിവസമാണ്. ഞങ്ങൾ അവരുടെ പ്രതികരണങ്ങൾ കാണാൻ പോകുന്നു.' എന്ന് പറഞ്ഞു. പിന്നാലെ വീഡിയോയില്‍ ഹെതർ സ്റ്റാൻസ്ബെറി തന്‍റെ ക്ലാസ് മുറിയില്‍ നില്‍ക്കുന്നതാണ് കാണിക്കുന്നത്. പക്ഷേ, അവര്‍ നേരത്തെ കാണിച്ച കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്ത വെള്ള വസ്ത്രമായിരുന്നില്ല ധരിച്ചിരുന്നത്.
30 വയസുകാരിയായ മകളോട് അവളുടെ അച്ഛന്‍, അവളുടെ സഹോദരനാണെന്ന് എങ്ങനെ പറയുമെന്ന് ഉപദേശം തേടി ഒരമ്മ !
ഇതിനിടെ ടീച്ചര്‍ ആ വെള്ള വസ്ത്രം ധരിക്കാന്‍ മറന്ന് പോയെന്ന് ഒരു കുട്ടി ഓര്‍മ്മപ്പെടുത്തുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഈ സമയം നിങ്ങളുദ്ദേശിച്ചത് ഈ വസ്ത്രമാണോയെന്ന് ചോദിച്ച് കൊണ്ട് താന്‍ ധരിച്ചിരുന്ന വസ്ത്രം ഹെതർ സ്റ്റാൻസ്ബെറി മാറ്റുന്നു. അതിനടിയില്‍ ടീച്ചര്‍ നേരത്തെ വീഡിയോയില്‍ കാണിച്ച, കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്ത അതേ വെള്ള വസ്ത്രമായിരുന്നു. ഇത് കണ്ടതും കുട്ടുകള്‍ ആര്‍ത്തുവിളിച്ചു. അവരുടെ സന്തോഷം ആ ശബ്ദഘോഷത്തില്‍ നിന്നും വ്യക്തമാണ്. ചില കുട്ടികള്‍ ഓടി വന്ന് ടീച്ചറെ കെട്ടിപ്പിടിക്കുകയും ചെയ്തു. വീഡിയോ പങ്കുവച്ച് കൊണ്ട് അവരിങ്ങനെ എഴുതി.'വസ്ത്രം വെളിപ്പെടുത്തുന്നു.! അത്തരമൊരു സന്തോഷ/ദുഃഖ ദിനം. എന്‍റെ ഹൃദയം നിറഞ്ഞിരിക്കുന്നു.'ഏതാണ്ട് ഒന്നര ലക്ഷത്തോളം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. നിരവധി പേര്‍ ടീച്ചറെ തങ്ങളുടെ അഭിനന്ദനം അറിയിക്കാനായെത്തി. “ഭാവിയിൽ അവരുടെ ബിരുദദാനത്തിന് ഇത് ധരിക്കുന്നത് സങ്കൽപ്പിക്കുക,” ഒരു കഴ്ചക്കാരനെഴുതി. “കുട്ടികൾ ഒരിക്കലും അവളെയും അവളുടെ ദയയെയും മറക്കാൻ പോകുന്നില്ല! അവിടെയാണ് ജീവിതകാലം മുഴുവനുള്ള ശക്തമായ ഓർമ്മ രൂപപ്പെട്ടത്.” മറ്റൊരാള്‍ കുറിച്ചു. "ഈ കുട്ടികൾ ഒരിക്കലും നിന്നെ മറക്കില്ല. ജീവിതകാലം മുഴുവൻ നിങ്ങൾ അവരുടെ പ്രിയപ്പെട്ട അധ്യാപകനായി മാറിയിരിക്കുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.