മുടി പിടിച്ച് വലിച്ച്, നിലത്തിട്ട് ചവിട്ടി, മാന്തിപ്പറിച്ച് പെണ്‍കുട്ടികളുടെ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ

By Web Team  |  First Published Dec 22, 2024, 2:56 PM IST


പട്ടാപ്പകല്‍ റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് പരസ്പരം പൊരിഞ്ഞ തല്ല്. മുടി പിടിച്ച് വലിച്ചും വിലത്തിട്ട് ചവിട്ടിയും പരസ്പരം പോരടിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ വൈറലായി. 
 


മുടിപിടിച്ച് വലിച്ചും നിലത്തിട്ട് ചവിട്ടിയും വസ്ത്രമഴിക്കാന്‍ നോക്കിയും രണ്ട് വിദ്യാര്‍ത്ഥിനികള്‍ തെരുവില്‍ കിടന്ന് പോരടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗ്രേറ്റർ നോയിഡയിലെ ഗ്രേറ്റർ നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് (ജിഎൻഐഎം) കോളേജിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിൽ വ്യാപകമായ പ്രചരിക്കുന്നത്. രണ്ട് കോളേജ് വിദ്യാർഥിനികൾ തമ്മിലുള്ള വാക്കേറ്റത്തിന്‍റെയും തുടർന്ന് പരസ്പരം നടന്ന തമ്മിൽ തല്ലിന്‍റെയും അസഭ്യം പറച്ചിലിന്‍റെയും വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 

പിങ്ക് നിറത്തിലുള്ള ഹൂഡിയും ഡെനിം ട്രൗസറും ധരിച്ച ഒരു പെൺകുട്ടിയും വെള്ള ടോപ്പും കറുത്ത പാന്‍റും ധരിച്ച മറ്റൊരു പെൺകുട്ടിയുമാണ് വീഡിയോയിൽ ഉള്ളത്. ഇരുവരും തമ്മിൽ പരസ്പരം വാക്കേറ്റം നടത്തുന്നതും മുടിയിൽ പിടിച്ചു വലിച്ചും നിലത്തിട്ട് ചവിട്ടിയും പരസ്പരം ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ ഒരാൾ മറ്റൊരാളുടെ വസ്ത്രം ഊരി കളയാൻ ശ്രമിക്കുന്നതും അത് കണ്ടുകൊണ്ട് മറ്റ് രണ്ട് വിദ്യാർത്ഥിനികൾ ഓടി വന്ന് ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതുമാണ് വീഡിയോ ദശ്യങ്ങളിലുള്ളത്. 

Latest Videos

undefined

'ആശാന്മാര്‍ക്ക് എന്തുമാകാല്ലോ'; ഹെൽമെറ്റില്ലാത്ത ട്രിപ്പിൾ അടിച്ച് പോകുന്ന മുംബൈ പോലീസിന് രൂക്ഷ വിമർശനം

अब मारपीट में लड़किया भी नहीं है लड़को से कम, दो छात्राओं के बीच जमकर हुयी मारपीट।
ग्रेटर नोएडा के GNIMS कॉलेज का बताया जा रहा है वायरल वीडियो। pic.twitter.com/1S8MACmF6o

— Greater Noida West (@GreaterNoidaW)

ക്രിസ്മസ് പാർട്ടിക്കിടെ സഹപ്രവർത്തകർക്ക് കുപ്പിയിലാക്കിയ മുലപ്പാൽ നൽകി ഇൻഫ്ലുവൻസർക്ക് വിമര്‍ശനം; വീഡിയോ വൈറൽ

ഗ്രേറ്റർ നോയിഡയിലെ ജിഎൻഐഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണെന്ന് വൈറൽ വീഡിയോയിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  രണ്ട് വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള വഴക്കിന്‍റെ പിന്നിലെ കാരണം വ്യക്തമല്ല. ഘർ കേ കലേഷ് എന്ന അക്കൗണ്ട് ഷെയർ ചെയ്ത വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്.  പരസ്പരം മുടി പിടിച്ചു വലിക്കുന്നതാണ് പെൺകുട്ടികളുടെ തമ്മിൽ തല്ല് എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്.'ഇന്ത്യൻ ഡബ്യുഡബ്യുഇ' എന്നായിരുന്നു ഒരു ഉപയോക്താവ് തമാശ രൂപേണ കുറിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം  ഏകദേശം 40,000 ആളുകൾ കണ്ടു കഴിഞ്ഞു.

200 കോടി ഹെക്ടര്‍ ഭൂമി മരുഭൂവൽക്കരിക്കപ്പെടുമ്പോഴും തീരുമാനങ്ങളില്ലാതെ പോകുന്ന ഉച്ചകോടികള്‍
 

click me!