“തുടക്കം ഒരു കാക്കക്കൂട്ടം പോലെ കാണപ്പെടുന്നു,” ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു. “ഒരു വലിയ കൂഷ് പന്ത് നിങ്ങളുടെ നേരെ ഓടുന്നതായി തോന്നുന്നു,” മറ്റൊരാൾ തമാശ പറഞ്ഞു. ട്വിറ്ററിലെ കാഴ്ചക്കാര്‍ തങ്ങളുടെ അനുഭവം കുറിച്ചു.
ലോകത്ത് 200 അംഗീകൃത നായ ഇനങ്ങളുണ്ടെന്നാണ് അമേരിക്കൻ കെന്നൽ ക്ലബ്ബിന്‍റെ കണക്ക്. ലാബ്രഡോർ, ജർമ്മൻ ഷെപ്പേർഡ്, പൂഡിൽസ്, പോമറേനിയൻ, സൈബീരിയൻ ഹസ്കീസ്, റോട്ട്‌വീലർ എന്നിവയാണ് ഏറ്റവും സാധാരണമായ ചില നായ ഇനങ്ങള്‍. ഇതിനിടെയാണ് മുടി ഡ്രെഡ്‍ലോക്ക് ചെയ്തത് പോലെ രോമാവൃതമായ ശരീരവുമായി ഒരു നായ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 'ഹംഗേറിയന്‍ പുലി' (Hungarian puli) എന്ന നായയാണിത്. തന്‍റെ രോമാവൃതമായ ശരീരത്തിന്‍റെ പ്രത്യേകതയാല്‍ നേരത്തെ തന്നെ നായപ്രേമികള്‍ക്കിടയില്‍ താരമാണ് കക്ഷി. നായയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ കക്ഷി നെറ്റിസണ്‍സിനിടെയിലും താരമായി.
ഡ്രെഡ്‍ലോക്ക് നായയുടെ വീഡിയോ കഴിഞ്ഞ 27 -ാം തിയതിയാണ് ട്വിറ്ററില്‍ (X) പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം രണ്ട് കോടി അറുപത്തിയെട്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഈ നായ ഇനത്തിന്‍റെ സവിശേഷത അതിന്‍റെ ഡ്രെഡ്‍ലോക്ക് എന്ന പേരില്‍ തന്നെയുണ്ട്. ശരീരത്തെ രോമം മുഴുവനും നീളമുള്ള ചരടുപോലെ കെട്ട് പിണഞ്ഞ് ഡ്രെഡ്‍ലോക്കിന് സമാനമാണ്. നനഞ്ഞ മുടി ഇഴകള്‍ പല രൂപത്തിലാക്കി ഇറുകിയ ബ്രെയ്‌ഡുകളിലോ റിംഗ്‌ലെറ്റുകളിലോ കെട്ടുന്ന ഒരു തരം കേശാലങ്കാരമാണ് ഡ്രെഡാലോക്ക് എന്ന് പറയുന്നത്. ശരീരത്തെ രോമം മുഴുവന്‍ ഇത്തരത്തില്‍ പലതായി കെട്ടുപിണഞ്ഞ തരത്തില്‍ കിടക്കുന്നതിനാലാണ് ഹംഗേറിയന്‍ പുലിക്ക് ഡ്രെഡ്‍ലോക്ക് എന്ന വിളിപ്പേര് വീണത്.
മകളുടെ മാര്‍ക്ക് കുറഞ്ഞ ഉത്തരക്കടലാസില്‍ അമ്മയുടെ കുറിപ്പ് കണ്ട് പ്രശംസിച്ച് നെറ്റിസണ്‍സ് !
A Hungarian puli, known for its long, corded coat
📹 The Dreadlock Dog
pic.twitter.com/f2GrJlv2XN
സ്ത്രീകള്‍ക്ക് കുറഞ്ഞത് ഒരു പുരുഷ വേലക്കാരനെങ്കിലും ഉണ്ടെങ്കില്‍ ഈ രാജ്യത്ത് പൗരത്വം ലഭിക്കും !
വീഡിയോയില്‍ ഒരു ഹംഗേറിയന്‍ പുലി ഇനത്തില്‍പ്പെട്ട നായ ഒരു കുന്നിന്‍ ചരുവില്‍ നിന്നും ഓടുവരുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. നായ ഓടി ക്യാമറയ്ക്ക് അടുത്തെത്താറാകുമ്പോഴേക്ക് കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തും. കട്ടികൂടിയ നീണ്ട രോമങ്ങള്‍ക്കിടയില്‍ ഒരു ചെറിയ മുഖം മാത്രമാകും കാണാനാകുക. ആദ്യം കരടിക്കുഞ്ഞ് ഉരണ്ട് വരുന്നതാണോയെന്ന് തോന്നാം. പിന്നീട് അതൊരു ഉപേക്ഷിക്കപ്പെട്ട തുണികൊണ്ട് നിര്‍മ്മിച്ച പന്താണോയെന്നും തോന്നാം. എന്നാല്‍ അതൊരു നായയാണെന്ന് മനസിലാകുമ്പോള്‍ കാഴ്ചക്കാരന്‍ അമ്പരക്കുന്നു. ഈ അമ്പരപ്പാണ് ആളുകള്‍ കമന്‍റുകളായി വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.
“തുടക്കം ഒരു കാക്കക്കൂട്ടം പോലെ കാണപ്പെടുന്നു,” ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു. “ഒരു വലിയ കൂഷ് പന്ത് നിങ്ങളുടെ നേരെ ഓടുന്നതായി തോന്നുന്നു,” മറ്റൊരാൾ തമാശ പറഞ്ഞു. ഡ്രെഡ്‌ലോക്ക് കോട്ടിന്‍റെ ഗുണങ്ങൾ വിശദീകരിച്ചുകൊണ്ട് മറ്റൊരാള്‍ ഇങ്ങനെ എഴുതി, “കോട്ട് കറുപ്പ്, വെളുപ്പ്, ചാരനിറം അല്ലെങ്കിൽ ക്രീം ആകാം, ഇത് നായയെ കഠിനമായ കാലാവസ്ഥയിൽ നിന്നും വേട്ടക്കാരിൽ നിന്നും സംരക്ഷിക്കുന്നു. ചടുലതയിലും അനുസരണത്തിലും മികവ് പുലർത്താൻ കഴിയുന്ന ബുദ്ധിമാനും സജീവവും വിശ്വസ്തനുമായ ഒരു നായയാണ് ഹംഗേറിയൻ പുലി.”
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക