മുംബൈ ഡബ്ബാവാലയെ പോലെ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ കമ്പനി ഉപയോഗിക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.
മുംബൈ ഡബ്ബാവാലായ്ക്ക് നീണ്ട വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. മുംബൈ നഗരം മഹാനഗരമായി വളരുന്നതിനിടെ തൊഴിലാളികള്‍ക്ക് നല്ല ഭക്ഷണം എത്തിച്ച് തുടങ്ങിയ മുംബൈ ഡബ്ബാവാല ഇന്ന് നഗരത്തിന്‍റെ മുക്കിലും മൂലയിലും ഭക്ഷണമെത്തിക്കുന്നു. ഈ ഉച്ചഭക്ഷണ വിതരണ സമ്പ്രദായത്തെ ഒരു സ്റ്റാർട്ടപ്പ് കമ്പനി ലണ്ടന്‍ നഗരത്തിന് പരിചയപ്പെടുത്തി, പേര് 'ഡബ്ബാഡ്രോപ്പ്' (Dabbadrop). മുംബൈ ഡബ്ബാവാലയെ പോലെ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ കമ്പനി ഉപയോഗിക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.
പനീർ സബ്ജി, മിക്സഡ് പച്ചക്കറികൾ, ചോറ് തുടങ്ങിയ ഇന്ത്യൻ ഭക്ഷണങ്ങൾ നിറച്ച ക്ലാസിക് ഇന്ത്യൻ സ്റ്റീൽ ടിഫിൻ ബോക്സുകൾ തന്നെയാണ് യുകെ ആസ്ഥാനമായുള്ള ബിസിനസ്സ് സംരംഭവും ഉപയോഗിക്കുന്നത്. ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ ഭക്ഷണം നിറച്ച സ്റ്റീല്‍ ടിഫിന്‍ ബോക്സുകള്‍ തുണികൊണ്ട് പൊതിഞ്ഞ് ഡെലിവറി ഏജന്‍റുമാര്‍ മുഖാന്തരം ഉപയോക്താവിന് കൊണ്ടു കൊടുക്കുന്നതിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും കാണിക്കുന്നു. ഋഷി ബാനർജി എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ഇതിനകം ആറ് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്.
undefined
സൊമാറ്റോയില്‍ 184 രൂപ അധികം; ഹോട്ടല്‍ ബില്ലും സൊമാറ്റോ ബില്ലും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ
Foreigners copied our dabba wala Tiffin idea and launched their own Startup Dabba drop pic.twitter.com/L4ydU6Htvh
— Rishi Bagree (@rishibagree)അസാമാന്യ ധൈര്യം തന്നെ; സിംഹത്തിന്‍റെ വെള്ളം കുടി മുട്ടിച്ച ആമയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കമ്പനി തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ഒരു വീഡിയോയിൽ, "ഏകദേശം ആറ് വർഷമായി ഞങ്ങൾ പ്രവർത്തിക്കുന്നു! സമയം ഇങ്ങനെ പറക്കുന്നു. ഞങ്ങൾ ഇതുവരെയായി 3,75,660 പ്ലാസ്റ്റിക് ടേക്ക്അവേ കണ്ടെയ്‌നറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് സംരക്ഷിച്ചു, ഞങ്ങൾ ആരംഭിച്ചതേയുള്ളൂ!! അത്ര വിദൂരമല്ലാത്ത ഭാവിയിൽ രാജ്യവ്യാപകമായി സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുകെയിലുടനീളം ഡബ്ബാഡ്രോപ്പ് സ്നേഹം പ്രചരിപ്പിക്കുന്നു." ഉപഭോക്താവിന് നല്ല ഭക്ഷണം എത്തിച്ച് കൊടുക്കുന്നതിനോടൊപ്പം പ്രകൃതി സംരക്ഷണ സന്ദേശവും കൂടി കമ്പനി പ്രാവർത്തികമാക്കുന്നു.
"വിദേശികൾ ഞങ്ങളുടെ ഡബ്ബ വാല ടിഫിൻ ആശയം പകർത്തി, അവരുടെ സ്വന്തം സ്റ്റാർട്ടപ്പ് ഡബ്ബ ഡ്രോപ്പ് ആരംഭിച്ചു." ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. 'സ്ഥാപകരിൽ ഒരാൾ ഇന്ത്യൻ പാരമ്പര്യമുള്ളയാളാണെന്ന് ഞാൻ കരുതുന്നു - അൻഷു അഹൂജ. ഇത് ഒരു സംസ്കാര കയറ്റുമതി പോലെയാണ്. ഇന്ത്യൻ ഭക്ഷണത്തെ കൂടുതൽ ജനപ്രിയമാക്കുന്നു. ഉത്ഭവം കാണിക്കാൻ അവർ 'ഡബ്ബ' എന്ന വാക്ക് നിലനിർത്തുന്നത് കാണാൻ നല്ലതാണ്,' മറ്റൊരു കാഴ്ചക്കാരന്‍ കൂടുതല്‍ വിശദീകരിച്ചു. 'ഭാരതത്തിന്‍റെ പേറ്റന്‍റ് മറ്റ് രാജ്യങ്ങളിൽ ഉപയോഗിക്കുന്നത് കാണാൻ ഇത് വളരെ സന്തോഷകരമാണ്' മറ്റൊരു കാഴ്ചക്കാരനും തന്‍റെ സന്തോഷം മറച്ച് വച്ചില്ല.
'വെള്ളം നനയാതെ നോക്കണം'; ഷൂ നനയാതിരിക്കാന്‍ യുവാവിന്‍റെ സാഹസം, ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ