'ഇത് ശുദ്ധ സിനിമ'; നഗരത്തിലെ വെള്ളക്കെട്ടിൽ പൊരിഞ്ഞ അടി, ഒടുവില്‍ വന്‍ ട്വിസ്റ്റ്, അഭിനന്ദിച്ച് സോഷ്യൽ മീഡിയ

By Web Team  |  First Published Jul 16, 2024, 10:20 AM IST


ഒരു തെരുവിലെ റോഡിൽ മുളുവനും കണങ്കാല്‍ ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാണിച്ച് കൊണ്ടാണ് റീല്‍സ് തുടങ്ങുന്നത്. 



ടിഞ്ഞാന്‍ ഇന്ത്യന്‍ തീരത്ത് ശക്തമായ മഴക്കാലമാണ്. ഉഷ്ണതരംഗത്തിന് പിന്നാലെ മഴയെത്തിയപ്പോള്‍ ജനങ്ങള്‍ക്കും ആശ്വസമായി. പക്ഷേ. നഗരങ്ങളായ നഗരങ്ങളിലെല്ലാം മഴവെള്ളം ഒഴുകാതെ കെട്ടിക്കിടന്നു. തിരുവനന്തപുരത്തത് ഓവ് ചാലിനെ മാലിന്യം നീക്കാനെത്തിയ ജോയ് എന്ന തൊഴിലാളി മാലിന്യത്തില്‍ വീണ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. നഗര ശുചീകരണത്തിലെ അനാസ്ഥയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഒരു റീല്‍സ് വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. ആർവിസിജെ മീഡിയ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ച 'ഇത് ശുദ്ധ സിനിമ' എന്ന റീൽസായിരുന്നു അത്. 

ഒരു തെരുവിലെ റോഡിൽ മുളുവനും കണങ്കാല്‍ ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാണിച്ച് കൊണ്ടാണ് റീല്‍സ് തുടങ്ങുന്നത്. ഇതിനിടെ വെള്ളത്തില്‍ നിന്ന്  കൊണ്ട് മുഖം മൂടി വച്ച രണ്ട് പേർ തമ്മില്‍ വഴക്ക് ഉണ്ടാക്കുന്നു. ഇരുവരും തമ്മില്‍ പൊരിഞ്ഞ അടി നടക്കുമ്പോള്‍ അത് വഴി സൈക്കിള്‍ വന്ന മുഖം മൂടിവച്ച മൂന്നാമത്തെയാള്‍ ഇരുവരെയും പിടിച്ച് മാറ്റി രണ്ട് പേരുടെ കൈയിലും ഓരോ ബക്കറ്റ് വച്ച് കൊടുക്കുന്നു. തുടര്‍ന്ന് അയാളും ഒരു മോപ്പ് എടുക്കുന്നു. മൂന്ന് പേരും കൂടി റോഡിലെ വെള്ളം തേവി വറ്റിക്കാനുള്ള ശ്രമം തുടരുമ്പോള്‍ റീല്‍സ് അവസാനിക്കുന്നു. മൂന്ന് പേരുടെ പ്രകടനം കണ്ടും അത് മൊബൈലില്‍ പകര്‍ത്തിയും നിരവധി പേര്‍ റോഡിന്‍റെ ഇരുവശങ്ങളിലും നില്‍ക്കുന്നും വീഡിയോയില്‍ കാണാം. 

Latest Videos

undefined

സദ്യയ്ക്ക് മീൻകറിയില്ല; യുപിയിൽ വധുവിനെയും കുടുംബത്തെയും വളഞ്ഞിട്ട് തല്ലുന്ന വരനും കുടുംബവും, വീഡിയോ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RVCJ Media (@rvcjinsta)

യുകെയില്‍ പത്തിൽ ഒരാള്‍ അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തിൽ വിശ്വസിക്കുന്നെന്ന് സര്‍വ്വേ ഫലം

ശുദ്ധ സിനിമ എന്ന കുറിപ്പോടെയാണ് റീൽസ് പങ്കുവച്ചിരിക്കുന്നത്. ജൂലൈ എഴിന് പങ്കുവച്ച റീല്‍ ഇതിനകം എഴുപത്തിയാറ് ലക്ഷം പേരാണ് കണ്ടത്. ഏതാണ്ട് അഞ്ച് ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. തദ്ദേശീയ ഭരണകൂടങ്ങളുടെ അനാസ്ഥയ്ക്കെതിരെ പ്രതികരിച്ച് കൊണ്ട് ചെയ്ത റീൽസ് ഏത് നഗരത്തില്‍ വച്ച് എപ്പോഴാണ് ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ല, അതേസമയം നിരവധി ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ വീഡിയോയ്ക്ക് താഴെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതി. സ്പൈഡർമാന്‍ നായകന്‍ പീറ്റര്‍ പാര്‍ക്കര്‍ അഭിനയിക്കുമോ ഇത് പോലെ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. 

ഭാര്യയെ സംശയം, ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം, ഒടുവില്‍ ചൈനീസ് യുവാവിന് വിവാഹ മോചനം

click me!