നിങ്ങളിത് കാണുക, അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്നും ഭക്ഷണമെടുത്ത് 'നൈസായി മുങ്ങുന്ന' കരടി; വീഡിയോ വൈറല്‍ !

By Web Team  |  First Published Oct 18, 2023, 7:12 PM IST

“എന്‍റെ അമ്മ എനിക്ക് കുറച്ച് ലസാഗ്ന ഉണ്ടാക്കിത്തന്നു.  ഞാൻ അത് ഫ്രീസറിൽ വച്ചു. ഇപ്പോള് അതൊരു കരടി എടുത്ത് കൊണ്ട് പോയിരിക്കുന്നു, നിങ്ങൾക്കറിയാമോ?" വീട്ടുടമസ്ഥ ഹെലീന പറയുന്നു. 



നുഷ്യന്‍റെ ജീവിതരീതികള്‍ വന്യമൃഗങ്ങള്‍ ഒരു പരിധിവരെ പിന്തുടരുന്നുവെന്നതിന്‍റെ നിരവധി വീഡിയോകള്‍ ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. റോഡ് മുറിച്ച് കടക്കുമ്പോള്‍ ഇരുപുറവും നോക്കുന്ന താറാവുകളുടെയും പട്ടികളുടെയും നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അത് പോലെ തന്നെ കൂട്ടത്തിലുള്ള പരിക്കേറ്റ മൃഗത്തിന് വേണ്ടി മനുഷ്യന്‍റെ അടുത്ത് സഹായം അഭ്യര്‍ത്ഥിച്ച് വരുന്ന മൃഗങ്ങളുടെയും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണ സാധനം തേടിവരുന്ന മൃഗങ്ങളുടെയും നിരവധി വീഡിയോകള്‍ ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം സമാനമായൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. വീടിന്‍റെ അടുക്കളിയില്‍ കയറി ഫ്രിഡ്ജില്‍ നിന്നും ഭക്ഷണ സാധനമെടുത്ത് ജനാല വഴി നൈസായി മുങ്ങുന്ന ഒരു കരടിയുടെ സിസിടിവി ദൃശ്യങ്ങളായിരുന്നു അത്. യുഎസിലെ കണക്റ്റിക്കട്ടിലെ ബാർഖാംസ്റ്റെഡിലുള്ള ഹെലീന റിച്ചാർഡ്‌സണാണ് തന്‍റെ ഫേസ് ബുക്ക് പേജില്‍ ഇത് സംബന്ധിച്ച മൂന്ന് വീഡിയോകള്‍ പങ്കുവച്ചത്. ഈ വീഡിയോ മറ്റ് പലരും തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പങ്കുവച്ചതോടെ വൈറലായി. 

Latest Videos

27 സുമോ ഗുസ്തിക്കാരെത്തിയതോടെ ഉയരാനാകാതെ വിമാനം, ഒടുവില്‍ പ്രശ്നം പരിഹരിച്ചത് ഇങ്ങനെ !

യുകെയിലെ സ്കൂളില്‍ 'ഹെഡ്മാഷ്' ഇനി എ ഐ ബോട്ട്; പേര് 'അബിഗെയ്ൽ ബെയ്ലി' !

വീടിന് അകത്ത് കടന്ന കരടി 35 മിനിറ്റിനുള്ളില്‍ സാധനവുമായി പുറത്ത് കടക്കുന്നത് വീഡിയോകളില്‍ കാണാം. ആദ്യ ദൃശ്യത്തില്‍ സ്‌ക്രീൻ വാതിലിലൂടെ അകത്ത് കടന്ന കരടി നേരെ അടുക്കളയിലെത്തുന്നു. അവിടെ നിന്നും ഫ്രിഡ്ജിന്‍റെ ഫ്രീസർ ഡ്രോയർ തുറന്ന്, പുറം കാലുകളില്‍ എഴുന്നേറ്റ് നിന്ന് ശീതീകരിച്ച ലസാഗ്ന കടിച്ചെടുത്തു. തുടര്‍ന്ന് ഫ്രീസര്‍ ഡോറില്‍ ചവിട്ടി ജനാല വഴി പുറത്തേക്ക് കടക്കുന്നു. പുറത്തെത്തിയ കരടി കടിച്ച് പിടിച്ച ലസാഗ്നയുമായി നടന്ന് പോകുന്നത് മൂന്നാമത്തെ വീഡിയോയില്‍ കാണാം. 

സിസിടിവി ഹെലീനയുടെ സ്മാര്‍ട്ട് വാച്ചുമായി ബന്ധപ്പെടുത്തിയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത നേരത്ത് അപ്രതീക്ഷിതമായി അലാറം കേട്ട് നോക്കിയപ്പോഴാണ് വീട്ടിനുള്ളില്‍ കരടി കടന്ന സിസിടിവി ദൃശ്യങ്ങള്‍ അവര്‍ കണ്ടത്. "ഞാൻ എന്‍റെ വീട്ടിൽ കഴിയുന്നത് പോലെ തന്നെ അവൻ മുറികളിൽ നിന്ന് മുറികളിലേക്ക് പോകുന്നത് നിങ്ങൾക്ക് കാണാം. ഇത് വിശ്വസിക്കാൻ വളരെ പ്രയാസമാണ്." അവര്‍ CBS 58-നോട് പറഞ്ഞു.  “എന്‍റെ അമ്മ എനിക്ക് കുറച്ച് ലസാഗ്ന ഉണ്ടാക്കിത്തന്നു.  ഞാൻ അത് ഫ്രീസറിൽ വച്ചു. ഇപ്പോള് അതൊരു കരടി എടുത്ത് കൊണ്ട് പോയിരിക്കുന്നു, നിങ്ങൾക്കറിയാമോ?" അവര്‍ കൂട്ടിച്ചേര്‍ത്തു. 
 

click me!