പുതിയതായി വാഹനങ്ങളോ കെട്ടിടമോ വാങ്ങുമ്പോള്‍ ശുഭാരംഭത്തിനായി ഹിന്ദു മതവിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്ന പതിവുണ്ട്. ഇതിന് സമാനമായ രീതിയിലാണ് ആഫ്രിക്കന്‍ വംശജനായ ഒരാള്‍ പൂജകള്‍ ചെയ്യുന്നത്.
ഹിന്ദു വിശ്വാസ പ്രകാരം മനുഷ്യരെ നാല് പ്രധാന ജാതികളായി തിരിക്കുന്നു. അതില്‍ ഏറ്റവും ഉയര്‍ന്ന ജാതിയായ ബ്രാഹ്മണ ജാതിക്ക് മാത്രമാണ് ഹിന്ദു വിശ്വാസ പ്രകാരം ദൈവ പൂജ ചെയ്യാനുള്ള അനുമതിയൊള്ളൂ. തമിഴ്നാട്, കേരള സര്‍ക്കാറുകള്‍ മറ്റ് ജാതിയിലുള്ള ആളുകളെ കൂടി പൂജാതി കര്‍മ്മങ്ങള്‍ക്കായി പ്രത്യേക പരിശീലനം നല്‍കി നിയോഗിക്കുന്നുണ്ടെങ്കിലും വിശ്വാസികള്‍ക്കിടയില്‍ നിന്നും വലിയ പിന്തുണ ഉറപ്പാക്കാന്‍ ഇത്തരം നീക്കങ്ങള്‍ക്കായിട്ടില്ല. അതേ സമയം ആഫ്രിക്കന്‍ വംശജനായ ഒരാള്‍ ഹിന്ദു പ്രാര്‍ത്ഥന ചൊല്ലി വാഹന പൂജ ചെയ്യുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു.
പുതിയതായി വാഹനങ്ങളോ കെട്ടിടമോ വാങ്ങുമ്പോള്‍ ശുഭാരംഭത്തിനായി ഹിന്ദു മതവിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്ന പതിവുണ്ട്. ഇതിന് സമാനമായ രീതിയിലാണ് ആഫ്രിക്കന്‍ വംശജനായ ഒരാള്‍ പൂജകള്‍ ചെയ്യുന്നത്. വീഡിയോയില്‍ ഒരു ആഡംബര കാറിന്‍റെ ബോണറ്റും മറ്റ് ഡോറുകളും തുറന്ന് വച്ച് എഞ്ചിന് അടുത്ത് ഒരു താലത്തില്‍ അല്പം വെള്ളവും മറ്റ് പൂജാതി സാധനങ്ങളും വച്ച ശേഷമായിരുന്നു പൂജ. 'ഓം... വാസുദേവായ....' എന്ന് തുടങ്ങുന്ന സംസ്കൃത ശ്ലോകമാണ് പൂജാരി ചൊല്ലുന്നത്. പൂജയ്ക്കിടെ അദ്ദേഹം കൈ കൊണ്ട് ചില ആംഗ്യങ്ങള്‍ കാണിക്കുകയും പാത്രത്തിലെ ജലം തീര്‍ത്ഥം പോലെ കുടിക്കുകയും ചെയ്യുന്നത് കാണാം.
ഇടഞ്ഞ കാട്ടാനയുടെ പുറകെ ചെരുപ്പുമായി യുവാക്കള്‍; ഇതെന്തെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ
AFRICAN HINDU PUNDIT doing new car pooja pic.twitter.com/2xjIvVIk5x
— Ramu GSV (@gsv_ramu)നാഗാലാന്‍റ് മന്ത്രിയുടെ 'പൊറോട്ട എഗ് റോള്‍' വീഡിയോ വൈറല്‍ !
Ramu GSV എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. 'പുതിയ കാറിന് പൂജ ചെയ്യുന്ന ആഫ്രിക്കന്‍ ഹിന്ദു പണ്ഡിറ്റ്.' വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായമെഴുതാന്‍ എത്തിയത്. 'ഇന്ത്യയിലെ നഗരവാസികളുടേതിനേക്കാള്‍ നല്ല ഉച്ചാരണമാണ് അദ്ദേഹത്തിന്‍റെത്.' എന്നായിരുന്നു ഒരാള്‍ എഴുതിയ കുറിപ്പ്. ആഫ്രിക്കന്‍ പുരോഹിതന്‍റെ ഉച്ചാരണം നന്നായിരുന്നുവെന്ന് നിരവധി പേര്‍ കുറിപ്പെഴുതി. പൂജയ്ക്കിടെ പൂരോഹിതന്‍റെ വിരലുകള്‍ കൊണ്ടുള്ള മുദ്രകള്‍ ഗംഭീരമായിരുന്നെന്ന് ചിലര്‍ കുറിച്ചു.