തിങ്ങി നിറങ്ങ ആള്‍ക്കൂട്ടത്തിനിടെയിലൂടെയാണ് രണ്ട് പേരുടെയും വഴക്ക്. മുഷ്ടി ചുരുട്ടി ഇടിക്കുന്നതും മുഖം പിടിച്ച് തരിച്ചുമെല്ലാം ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നു.
തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ചെറിയെ തോതിലുള്ള അടിപിടിക്കും പ്രശസ്തമാണ് ദില്ലി മെട്രോ. ദില്ലി മെട്രോയിലെ അരാജക്വം ബെംഗളൂരു നമ്മ മെട്രോയിലേക്കും പടര്‍ന്നു പിടിച്ചോ എന്ന ആശങ്കയിലാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍. ഇതിന് കാരണമായത് 'ക്രിസ്റ്റിൻ മാത്യു ഫിലിപ്പ്' എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയും. ' ബെംഗളൂരുവിലെ തിരക്കേറിയ മെട്രോ ട്രെയിനിൽ രണ്ട് യാത്രക്കാർ തമ്മില് വാക്കേറ്റം. ബിഎംആർസിഎൽ വീഡിയോയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അന്വേഷിക്കുന്നു.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോയില്‍, പുരുഷന്മാര്‍ മാത്രം നിറഞ്ഞ തിരക്കേറിയ ഒരു ബോഗിയില്‍ വച്ച് രണ്ട് പേര്‍ തമ്മിലുള്ള കൈയ്യാങ്കളി കാണാം. തിങ്ങി നിറങ്ങ ആള്‍ക്കൂട്ടത്തിനിടെയിലൂടെയാണ് രണ്ട് പേരുടെയും വഴക്ക്. മുഷ്ടി ചുരുട്ടി ഇടിക്കുന്നതും മുഖം പിടിച്ച് തരിച്ചുമെല്ലാം ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നു. ചിലര്‍ ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരും വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ യാത്രക്കാര്‍ ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റി നിര്‍ത്തുന്നതോടെ വീഡിയോ അവസാനിക്കുന്നു. എന്ന് നടന്ന സംഭവമാണെന്നോ എന്തായിരുന്നു യാത്രക്കാരുടെ വഴക്കിന് കാരണമെന്നോ വീഡിയോയില്‍ പറയുന്നില്ല. വീഡിയോ ഇതിനകം രണ്ടര ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.
undefined
A fight broke out between two passengers inside an overcrowded Metro train in Bengaluru.
BMRCL is reviewing the video & investigating further details pic.twitter.com/x7uwMVqAfs
എന്തൊക്കെ കാണണം?; യുപിയില്‍ നിന്നും ജീവനുള്ള പാമ്പിനെ കടിച്ച് തിന്നുന്നയാളുടെ വീഡിയോ വൈറൽ
'പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുന്നത് പല വഴിക്ക് അപകടമാണ് ' ഒരു കാഴ്ചക്കാരന്‍ എഴുതി. 'ജോലി സമ്മർദ്ദവും ആൾക്കൂട്ടത്തിന്‍റെ സമ്മർദ്ദവും കാരണം നിരാശനായി,' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ഇത് ദില്ലിയിലോ മറ്റെവിടെയെങ്കിലുമോ ആയിരുന്നെങ്കിൽ യാത്രക്കാർ വെറുതെ നോക്കി നിൽക്കുമായിരുന്നു... ഇവിടെ കാഴ്ചക്കാര്‍ വഴക്ക് നിർത്തി. അതാണ് ബെംഗളൂരുവും മറ്റ് സ്ഥലങ്ങളും തമ്മിലുള്ള വ്യത്യാസം.' എന്ന് മറ്റൊരു കാഴ്ചക്കാരന്‍ അഭിമാനം കൊണ്ടു.
കുടിവെള്ള പൈപ്പ് ശരിയാക്കിയില്ല; ബിഡിഒ ഓഫീസിന് മുന്നിൽ കുളിച്ച് കൊണ്ട് യുവാവിന്‍റെ പ്രതിഷേധം