'ഏൻ താത്ത, പാട്ടി, അമ്മ...' തന്‍റെ കുടുംബവും വിമാനത്തിലുണ്ടെന്ന് പൈലറ്റ്; കൈയടിച്ച് യാത്രക്കാരും, വൈറൽ വീഡിയോ

By Web Team  |  First Published Apr 6, 2024, 3:30 PM IST

പൈലറ്റിന്‍റെ മുത്തച്ഛന്‍ എഴുന്നേറ്റ് എല്ലാവരെയും അഭിവാദ്യം ചെയ്ത് കൈ കൂപ്പുമ്പോള്‍ മുത്തച്ഛനോട് 'ഹായ്' പറയാൻ പ്രദീപ് സഹയാത്രികരോട് ആവശ്യപ്പെടുന്നു. എന്നാല്‍, പ്രദീപ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ താത്തയെയും പാട്ടിയെയും അമ്മയെയും കൈയടിച്ച് സ്വീകരിക്കുന്നു. 
 



വിമാനം ഉയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എത്തിയ പൈലറ്റിന്‍റെ അറിയിപ്പ് ഇൻഡിഗോ വിമാന യാത്രക്കാരെ സന്തോഷ കണ്ണീരിലാഴ്ത്തി. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പറക്കാനിരുന്ന ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു വികാര നിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. വിമാനത്തിലെ പൈലറ്റ് പ്രദീപ് കൃഷ്ണന് ആ ദിവസം തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ്.  പൈലറ്റായ ശേഷം തന്‍റെ കുടുംബാംഗങ്ങളോടൊപ്പമുള്ള ആദ്യത്തെ യാത്രയായിരുന്നു അദ്ദേഹത്തിന് അത്. 

തമിഴും ഇംഗ്ലീഷും കലർത്തി അദ്ദേഹം തന്‍റെ കുടുംബത്തെയും മറ്റ് യാത്രക്കാരെയും സ്വാഗതം ചെയ്തു. “എന്‍റെ കുടുംബവും എന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്ന് അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. എന്‍റെ താത്തയും പാട്ടിയും അമ്മയും 29-ാം നിരയിലാണ് ഇരിക്കുന്നത്. എന്‍റെ മുത്തച്ഛൻ ഇന്ന് ആദ്യമായി എന്നോടൊപ്പം പറക്കുന്നു. ഞാൻ അദ്ദേഹത്തിന്‍റെ ടിവിഎസ് 50 ന്‍റെ പിൻസീറ്റിൽ പലതവണ യാത്ര ചെയ്തിട്ടുണ്ട്, ഇപ്പോൾ അദ്ദേഹത്തിന് ഒരു സവാരി നൽകാനുള്ള എന്‍റെ ഊഴമാണ്,” പ്രദീപ് പറഞ്ഞു. പ്രദീപ് സംസാരിക്കുമ്പോള്‍ അമ്മ പലപ്പോഴും കണ്ണ് തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം. പൈലറ്റിന്‍റെ മുത്തച്ഛന്‍ എഴുന്നേറ്റ് എല്ലാവരെയും അഭിവാദ്യം ചെയ്ത് കൈ കൂപ്പുമ്പോള്‍ മുത്തച്ഛനോട് 'ഹായ്' പറയാൻ പ്രദീപ് സഹയാത്രികരോട് ആവശ്യപ്പെടുന്നു. എന്നാല്‍, പ്രദീപ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ താത്തയെയും പാട്ടിയെയും അമ്മയെയും കൈയടിച്ച് സ്വീകരിക്കുന്നു. 

Latest Videos

ലേഡീസ് കോച്ചിലെ ഏക പുരുഷന്‍, ഇറങ്ങാൻ പറഞ്ഞപ്പോൾ തർക്കവും; വൈറൽ വീഡിയോ കാണാം

സ്കേറ്റ്ബോർഡില്‍ 90 ദിവസം കൊണ്ട് മണാലിയില്‍ നിന്ന് കന്യാകുമാരി വരെ; ഇത് ചരിത്രമെന്ന് സോഷ്യൽ മീഡിയ

വീഡിയോ ഇതിനകം എട്ട് ലക്ഷത്തി എഴുപത്തിയെട്ടായിരം പേരാണ് കണ്ടത്. അഭിമാനം, സന്തോഷം, തുടങ്ങിയ വാക്കുകളായിരുന്നു വീഡിയോയ്ക്ക് താഴെ. “ബ്രോ... അത് വളരെ മധുരതരമായിരുന്നു. അവർക്കെല്ലാം അത് അഭിമാന നിമിഷമാണ്,” ഒരു കാഴ്ചക്കാരന്‍ എഴുതി. “നിങ്ങൾ ആകാശത്തിന്‍റെ ഷോ മോഷ്ടിക്കുന്നയാളാണ്! അതെ ക്യാപ്റ്റൻ." മറ്റൊരാള്‍ കുറിച്ചു. “നിങ്ങൾ ആകാശത്തിന്‍റെ ഷോ മോഷ്ടിക്കുന്നയാളാണ്! അതെ ക്യാപ്റ്റൻ."എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. "നിങ്ങളുടെ വിജയം നിങ്ങളുടെ അമ്മയുടെ കണ്ണുനീർ നിറഞ്ഞതാണ്." മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

ഒരു രാജ്യം ഒരു കുടുംബപ്പേര്; ജാതി, മതം, ലിംഗം... എന്തുമാകട്ടെ കുടുംബ പേര് ഒന്ന് മാത്രം, ഇല്ലെങ്കില്‍ കനത്ത പിഴ
 

click me!