'എന്നാലും അത് എന്തിനായിരിക്കും?' ആളുകള്‍ മാന്‍ഹോളിലേക്ക് പണം എറിയുന്ന വീഡിയോ വൈറല്‍ !

By Web Team  |  First Published Feb 26, 2024, 2:48 PM IST

വീഡിയോയ്ക്ക് വളരെ രസകരമായ കമന്‍റുകളാണ് കാഴ്ചക്കാരെഴുതിയിരിക്കുന്നത്.


രാധനാലയങ്ങളില്‍ പണം നിക്ഷേപിക്കുന്നത് ഇന്ത്യയിലെ പുതുമയുള്ള കാര്യമല്ല. ആരാധനാലയങ്ങളില്‍ മാത്രമല്ല, അവയ്ക്ക് സമീപത്തെ മരങ്ങളിലും ക്ഷേത്രത്തിന് പുറത്ത് വച്ചിട്ടുള്ള ഉപേക്ഷിക്കപ്പെട്ട വിഗ്രഹങ്ങളിലും പലരും പണം എറിഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. എന്തിന് നമ്മുടെ നാട്ടിലൂടെ ഓടുന്ന ബസുകള്‍ ഏതെങ്കിലും ആരാധനായലങ്ങള്‍ക്ക് സമീപത്തുള്ള ഭണ്ഡാര പെട്ടിയിലേക്ക് പണം വലിച്ചെറിയുന്ന കാഴ്ച നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. അവ നമ്മെ അതിശയപ്പെടുത്തില്ല. കാരണം അതെല്ലാം തന്നെ ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ട സ്ഥലങ്ങളായിരിക്കുമെന്ന് നമ്മുക്കറിയാമെന്നത് തന്നെ. പക്ഷേ, അഴുക്ക് വെള്ളം ഒഴുക്കി കളയാനായി നിര്‍മ്മിച്ച മാന്‍ഹോളിലേക്ക് ആളുകള്‍ എന്തിനാണ് പണം നിക്ഷേപിക്കുന്നതെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നു, 

സംഭവം അങ്ങ് ഫ്രാന്‍സിലാണ്. ഫ്രാൻസിലെ സ്ട്രാസ്ബർഗിലെ ഒരു മാന്‍ഹോളിലേക്ക് ആളുകള്‍ പണമെറിയുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.  തറയില്‍ പതിച്ചിരിക്കുന്ന നന്നായി ഡിസൈന്‍ ചെയ്ത ഒരു ഗ്രില്ലിന് മുകളില്‍ നില്‍ക്കുന്ന ഒരാളുടെ കൈയിലുള്ള ഒരു നോട്ടില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത് തുടര്‍ന്ന് അയാള്‍ തന്‍റെ കൈയിലുള്ള പണം ആ മാന്‍ഹോളിലേക്ക് ഇടുന്നു. പിന്നാലെ ക്യാമറ മാന്‍ഹോളിന് ഉള്ളിലേക്ക് സൂം ചെയ്യുമ്പോള്‍ അതിനുള്ളില്‍ മുഴവനും നോട്ടുകളും നാണയ തുട്ടുകളും കാണാം. 'ഫ്രാൻസിൽ മണി ഗ്രിഡ് കണ്ടെത്തി' എന്ന കുറിപ്പോടെ  യൂനിലാഡ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. ആളുകളുടെ അസാധാരണമായ സ്വഭാവത്തിന്‍റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. എന്നാല്‍ ആ മാന്‍ഹോള്‍ സാധാരണ ആഴുക്കുവെള്ളം പോകാനുള്ളതല്ലെന്ന് വ്യക്തം. കാരണം അതിനുള്ളില്‍ താഴെ വീഴുന്ന പണം കാണുന്നതിനായി പ്രത്യേക ലൈറ്റുകള്‍ സജ്ജീകരിച്ചിരുന്നതും വീഡിയോയില്‍ കാണാം. 

Latest Videos

64 വര്‍ഷത്തിന് ശേഷം ഭാര്യ ചുമരില്‍ നിന്നും കണ്ടെത്തിയത് ഭര്‍ത്താവിന്‍റെ ആ സ്നേഹം !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by UNILAD (@unilad)

അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; പാകിസ്ഥാനില്‍ യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം !

നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ തങ്ങളുടെ സംശയങ്ങള്‍ ചോദിച്ചും ചിലര്‍ സ്വന്തമായി ഉത്തരങ്ങള്‍ കണ്ടെത്തിയും കുറിപ്പുകളെഴുതി. എന്നാല്‍ ആര്‍ക്കും എന്തിനാണ് ആളുകള്‍ ഈ മാന്‍ഹോളിലേക്ക് പണം നിക്ഷേപിക്കുന്നത് എന്നത് വ്യക്തമല്ലായിരുന്നു. "ആരോ അബദ്ധവശാൽ അവരുടെ പണം അവിടെ നിക്ഷേപിച്ചു. ഇത് കണ്ട് മറ്റുള്ളവർ അത് ആവര്‍ത്തിച്ച് തുടങ്ങി." ഒരു കാഴ്ചക്കാരന്‍ എഴുതി.  മറ്റ് ചിലര്‍ ആ ഭൂഗര്‍ഭ അറയിലേക്കുള്ള വാതില്‍ എവിടെ കാണും എന്ന് തമാശയായി ചര്‍ച്ച ചെയ്തു. ചിലര്‍, നഗരത്തിലാണെങ്കില്‍ ഇതിനകം അത് ആരെങ്കിലും എടുത്തിട്ടുണ്ടാകുമെന്ന് എഴുതി. ഇതിന് പിന്നാലെ മറ്റൊരു കാഴ്ചക്കാരനെഴുതിയത് 'ഏത് പട്ടണവും നഗരവും ഒറ്റ ദിവസത്തിനുള്ളില്‍ കൊള്ളയടിക്കപ്പെടും' എന്നായിരുന്നു. "ആളുകൾക്ക് അത് വലിച്ചെറിയാൻ ധാരാളം പണം ഉണ്ടായിരിക്കണം. അത് എങ്ങനെയാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു?" വീഡിയോയ്ക്ക് താഴെ ഏറെ പേരെ ആകര്‍ഷിച്ച ഒരു കമന്‍റ് ഇങ്ങനെയായിരുന്നു. 

എന്തു ചതിയിത്; നാല് മുട്ടയ്ക്ക് ഓർഡർ നല്‍കി, ഒടുവില്‍ യുവതിക്ക് നഷ്ടമായത് ഏതാണ്ട് അരലക്ഷം രൂപ!
 

click me!