ബസ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസിനുള്ളില്‍ വച്ച സിസിടിവിയില്‍ പക്ഷേ പതിഞ്ഞത്, ബസ് യാത്രക്കാരെല്ലാം ചേര്‍ന്ന് കണ്ടക്ടറെ ഇടിച്ച് ഒരു പരുവമാക്കുന്നതായിരുന്നു.
പൊതുഗതാഗതം സുരക്ഷിതമാണെന്നാണ് പൊതുവായ വിശ്വാസം. എന്നാല്‍, അപൂര്‍വ്വം ചിലരുടെ പ്രവര്‍ത്തി പൊതുഗതാഗതത്തിന്‍റെ സുരക്ഷിതത്വത്തെ എപ്പോഴും ചോദ്യമുനയില്‍ നിര്‍ത്തുന്നു. പ്രത്യേകിച്ചും ബസ് പോലെ സാധാരണക്കാരുടെ പൊതുഗതാഗതത്തിലെ ഇത്തരം പ്രവര്‍ത്തികള്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. ഇവിടെ പ്രതിസ്ഥാനത്തുള്ളത് വാഹനത്തിലെ കണ്ടക്ടറോ ഡ്രൈവറോ ആണെങ്കില്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ അത്തരത്തിലുള്ള ഒന്നായിരുന്നു. Harsh Tyagii എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.
ശബ്ദരഹിതമായ ഒരു സിസിടിവി ദൃശ്യമായിരുന്നു അത്. ബസ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസിനുള്ളില്‍ വച്ച സിസിടിവിയില്‍ പക്ഷേ പതിഞ്ഞത്, ബസ് യാത്രക്കാരെല്ലാം ചേര്‍ന്ന് കണ്ടക്ടറെ ഇടിച്ച് ഒരു പരുവമാക്കുന്നതായിരുന്നു. ബസിലെ യാത്രക്കാരിയായ ഒരു സ്ത്രീയെ വാക്കാൽ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഞ്ചോളം പേരടങ്ങുന്ന ഒരു സംഘം യുവാക്കള്‍ കണ്ടക്ടറെ അക്ഷരാര്‍ത്ഥത്തില്‍ ഇടിച്ച് കൂട്ടിയത്. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം നടന്നതെന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
തൊട്ടിലെന്ന് കരുതി അമ്മ കുഞ്ഞിനെ 'ഓവനി'ല്‍ വച്ചു; ഒരു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം !
വരഗനേരി ചൂളക്കരൈ മാരിയമ്മൻ ക്ഷേത്രത്തിൽ ബസ് നിര്‍ത്താത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന സ്ത്രീ ബസ് നിര്‍ത്താത്തതിനെ ചോദ്യം ചെയ്തു. പിന്നാലെ ബസ് കണ്ടക്ടറായ മൂക്കയ്യൻ സ്ത്രീയെ വാക്ക് കൊണ്ട് അപമാനിച്ചു. ഇതിന് പിന്നാലെ ബസ്, ഛത്തിരം ബസ് ടെർമിനലിൽ എത്തിയപ്പോള്‍ ബസിലേക്ക് കയറിയ അഞ്ചോളം യാത്രക്കാര്‍ ചേര്‍ന്ന് കണ്ടക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ശേഷം കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് അക്രമികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒടുവില്‍ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കണ്ടക്ടറെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.