മുട്ടകള്‍ മോഷ്ടിക്കാനെത്തിയ കള്ളനെ തുരത്തിയോടിക്കുന്ന മൂങ്ങകള്‍; വൈറല്‍ വീഡിയോ

തങ്ങളുടെ മുട്ടകള്‍ മോഷ്ടിക്കാനായി കൂട്ടില്‍ കയറിയ ചെറുരാജാളി എന്ന് വിളിക്കപ്പെടുന്ന പ്രാപ്പിടിയന്‍ ഇനത്തില്‍പ്പെട്ട പക്ഷിയെ ഒരു വെള്ളിമൂങ്ങ കുടുംബം കൊത്തിയോടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മൂങ്ങകളുടെ കൂട്ടിനകത്ത് വച്ച വീഡിയോയിലാണ് ഈ പോരാട്ട ദൃശ്യങ്ങള്‍ പതിഞ്ഞത്. 
 


ശത്രുക്കള്‍ ആരെങ്കിലും നമ്മുടെ വീട്ടില്‍ കയറി അതിക്രമത്തിന് മുതിര്‍ന്നാലെന്ത് ചെയ്യും? ഏത് വിധേനയും അക്രമിയെ തുരത്താനുള്ള ശ്രമങ്ങള്‍ നമ്മള്‍ നോക്കും. ഇനി അതിനും കഴിയാതെ വരുമ്പോള്‍ ഉറക്കെ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും രക്ഷപ്പൊടനുള്ള ശ്രമം നടത്തും. ഇത് മനുഷ്യരുടെ ഇടയില്‍ മാത്രം നടക്കുന്ന ഒന്നല്ല. എല്ലാ ജീവികളുടെയും പ്രാഥമികമായ പ്രശ്നം വിശപ്പാണ്. അതെ സമയം ഓരോ ജീവജാലങ്ങളും ആവാസവ്യവസ്ഥയിലെ ജീവചക്രത്തിന്‍റെ ഭാഗം കൂടിയാണ്. ഒന്ന് മറ്റൊന്നിനെ വേട്ടയാടുമ്പോള്‍ തന്നെ അത് സ്വയമേവ വേറൊന്നിന്‍റെ ഇര കൂടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ തങ്ങളുടെ മുട്ടകള്‍ മോഷ്ടിക്കാനായി കൂട്ടില്‍ കയറിയ ചെറുരാജാളി എന്ന് വിളിക്കപ്പെടുന്ന പ്രാപ്പിടിയന്‍ ഇനത്തില്‍പ്പെട്ട പക്ഷിയെ ഒരു വെള്ളിമൂങ്ങ കുടുംബം കൊത്തിയോടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മൂങ്ങകളുടെ കൂട്ടിനകത്ത് വച്ച വീഡിയോയിലാണ് ഈ പോരാട്ട ദൃശ്യങ്ങള്‍ പതിഞ്ഞത്. 

വീഡിയോയുടെ തുടക്കത്തില്‍ മൂന്നാല് മുട്ടകള്‍ക്ക് കൂട്ടിരിക്കുന്ന രണ്ട് വെള്ളിമൂങ്ങകളെ കാണാം. അതിലൊരു മൂങ്ങ പുറത്ത് നിന്നും എന്തോ ആക്രമണം പ്രതീക്ഷിച്ച് പെട്ടെന്ന് കൂടിന്‍റെ വാതിലേക്ക് നോക്കുകയും ഈ സമയം ഒരു ചെറുരാജാളി ഇവരുടെ കൂട്ടിലേക്ക് പറന്ന് കയറുകയും ചെയ്യുന്നു. പിന്നാലെ ഇരുവരും തമ്മില്‍ പിടിവലി നടക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മൂങ്ങ, അക്രമിയുടെ ഇരുകാലുകളും തന്‍റെ കാല്‍കൊണ്ട് പിടിച്ച് വയ്ക്കുന്നു. അനങ്ങാന്‍ കഴിയാതെ ചെറുരാജാളി ഏതാനും നിമിഷം നിശബ്ദനാകുന്നു. പിന്നീട്, രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുന്നു. എന്നാല്‍ പിടിവിടാന്‍ മൂങ്ങ തയ്യാറാകുന്നില്ല. ഇത്തരത്തില്‍ ഏതാനും മിനിറ്റുകള്‍ പോരാട്ടം തുടര്‍ന്ന ശേഷം മാത്രമാണ് മൂങ്ങയുടെ പിടിയില്‍ നിന്ന് ചെറുരാജാളിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞത്. 

Latest Videos

 

Barn Owls fight off home invasion
by u/VariousBasket125 in interestingasfuck

പാട്ട് കേള്‍ക്കാത്തവരായി ആരുണ്ട്? പക്ഷേ, ആ പാട്ടുകാരുടെ ജീവിതം അത്ര ആസ്വാദ്യകരമല്ലെന്ന് പഠനം

റെഡ്ഡിറ്റിലാണ് ഈ പക്ഷിനിരീക്ഷണ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇത് കഴിഞ്ഞ ഫെബ്രുവരിയില്‍ യൂറ്റ്യൂബില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ്. വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോഴും ആളുകള്‍ പക്ഷികളുടെ യുദ്ധത്തില്‍ അതിശയപ്പെട്ടു. മൂങ്ങകള്‍ തങ്ങളുടെ മുട്ടകളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നെന്ന് നിരവധി പേര്‍ കുറിച്ചു. നിങ്ങള്‍ തെറ്റായ വീട്ടിലാണ് കയറിയതെന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടത്. ഇതൊരു തമാശയാണ് ചേട്ടായെന്ന് ചെറുരാജാളി പറയുന്നത് നിങ്ങള്‍ കേക്കുന്നില്ലേയെന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. മൂങ്ങ അതിന്‍റെ തോളില്‍ ചാരിയിരിക്കുന്നത് ശ്രദ്ധിച്ചോയെന്ന് മറ്റൊരാള്‍ എടുത്ത് ചോദിച്ചു.  'ഞാൻ ഒരു വലിയ തെറ്റ് ചെയ്തു' എന്ന ഭാവം ഒരു പക്ഷിയുടെ മുഖത്ത് ഇത്ര വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ലെന്ന് മറ്റൊരാള്‍ എഴുതി. 

യൂറോപ്പില്‍ പൂമ്പാറ്റകള്‍ കുറയുന്നു; സംരക്ഷിച്ചില്ലെങ്കില്‍ ആവാസവ്യവസ്ഥയില്‍ വലിയ മാറ്റമെന്ന് പഠനം
 

click me!