എല്ലാ യാത്രക്കാരും ഇടതുവശത്തുള്ള ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ എവറസ്റ്റ് കൊടുമുടി കാണാൻ കഴിയുമെന്ന പൈലറ്റിന്‍റെ അറിയിപ്പോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്.
മേഘങ്ങൾക്കിടയിലൂടെ പറന്ന് ഉയരങ്ങളിൽ നിന്ന് വിശാലമായ നഗരങ്ങളും നദികളും മലകളും താഴ്വാരങ്ങളും കാണുകയെന്നത് ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. കര, ജല ഗതാഗതത്തില്‍ നിന്നും യാത്രയിലെ കാഴ്ചയുടെ വ്യത്യസ്ത സൌന്ദര്യം ആസ്വദിക്കണമെങ്കിൽ അത് വിമാന യാത്രയിലൂടെ മാത്രമേ കഴിയൂ. എന്നാൽ, ഇതോടൊപ്പം തന്നെ കണ്ണഞ്ചിപ്പിക്കുന്ന മറ്റൊരു കാഴ്ച കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ദില്ലിയിൽ നിന്ന് ഭൂട്ടാനിലേക്ക് യാത്ര ചെയ്ത ഒരു യുവതി. വിമാനത്തിന്‍റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ എവറസ്റ്റ് കൊടുമുടി കണ്ട മനോഹരമായ നിമിഷങ്ങളെ കുറിച്ചാണ്, ഇന്ത്യയിൽ നിന്നുള്ള ഒരു കണ്ടന്‍റ് ക്രിയേറ്റർ കൂടിയായ റിച്ചി ജെയിൻ എന്ന യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിമാനത്തിനുള്ളിൽ ഇരുന്നു കൊണ്ട് താൻ കണ്ട മനോഹരമായ കാഴ്ചയുടെ ദൃശ്യങ്ങളും ഇവർ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. വീഡിയോ ഇതിനോടകം തന്നെ ഏറെ പേരുടെ ശ്രദ്ധ നേടി കഴിഞ്ഞു.
എല്ലാ യാത്രക്കാരും ഇടതുവശത്തുള്ള ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ എവറസ്റ്റ് കൊടുമുടി കാണാൻ കഴിയുമെന്ന പൈലറ്റിന്‍റെ അറിയിപ്പോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ജനലിനുള്ളിലൂടെ ക്യാമറ പുറത്തേക്ക് തിരിക്കുമ്പോൾ കാണുന്നത് മേഘങ്ങൾക്കിടയിൽ തിളങ്ങിനിൽക്കുന്ന എവറസ്റ്റ് കൊടുമുടിയും. ഏതൊരു വ്യക്തിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണാൻ കൊതിക്കുന്ന മനോഹരമായ ഒരു കാഴ്ച തന്‍റെ കൺമുമ്പിൽ തെളിഞ്ഞതിന്‍റെ സന്തോഷത്തിലാണ് റിച്ചി ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവതത്തിൽ കയറാൻ തനിക്ക് കഴിയില്ലെങ്കിലും അത് കാണാൻ കഴിഞ്ഞുവെന്നത് തന്നെ അത്രയേറെ സന്തോഷിപ്പിക്കുന്നു എന്നാണ് വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ റിച്ചി പറയുന്നത്.
undefined
ഏഴില്ല, ഭൂമിയില്‍ ആറ് ഭൂഖണ്ഡങ്ങള്‍ മാത്രമേയുള്ളൂവെന്ന് പുതിയ പഠനം
മലനിരകൾക്കിടയിലുള്ള അപകടകരമായ സ്ഥലത്താണ് ഭൂട്ടാന്‍റെ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെന്നും ലോകത്തെ അതിപ്രഗൽഭരായ 24 പൈലറ്റുമാർക്ക് മാത്രമേ ഇവിടെ വിമാനം ഇറക്കാൻ യോഗ്യതയുള്ളൂവെന്നും ഇവർ തന്‍റെ വീഡിയോയ്ക്കൊപ്പം പറയുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച നിങ്ങൾക്ക് കാണാൻ സാധിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് വിമാനത്തിലെ ജീവനക്കാർ തനിക്ക് ഇടതുവശത്തെ വിൻഡോ സീറ്റ് അനുവദിച്ചു നൽകിയതെന്നും റിച്ചി കൂട്ടിച്ചേർത്തു. എവറസ്റ്റ് കൊടുമുടി അതിന്‍റെ എല്ലാ പ്രതാപത്തോടെയും കൂടി താൻ കൺകുളിർക്കെ കണ്ടുവെന്നാണ് യുവതി സാക്ഷ്യപ്പെടുത്തുന്നത്. 8.2 ദശലക്ഷം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു.
മലിനമായ തെരുവിൽ കിടന്നുറങ്ങുന്ന ഭിക്ഷക്കാര്‍, ഇത് യുഎസിന്‍റെ മറ്റൊരു മുഖം; വീഡിയോ വൈറൽ