'ഈ സ്നേഹം ലോകമെങ്ങും നിറഞ്ഞത് !'; കുഞ്ഞിനോടൊപ്പം കളിക്കുന്ന തള്ളക്കുരങ്ങിന്‍റെ വീഡിയോ വൈറല്‍

By Web Team  |  First Published Sep 11, 2023, 8:21 AM IST

ഒന്നേക്കാല്‍ കോടി ആളുകളാണ് ആ അമ്മയുടെയും കുഞ്ഞിന്‍റെയും സ്നേഹ പ്രകടനം ഇതിനകം കണ്ടത്.



നുഷ്യന് മാത്രമല്ല വൈകാരിക ജീവിതമുള്ളത്. ലോകത്തെ ഏതാണ്ടെല്ലാ ജീവികള്‍ക്കും അത്തരം ചില നിമിഷങ്ങള്‍ അവരവരുടെതായ ജീവിതത്തിലുമുണ്ടാകും. പരസ്പരം സ്നേഹ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന മൃഗങ്ങളുടെ ചേഷ്ടകള്‍ നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ കാഴ്ചക്കാരെ നേടിയിരുന്നു. അത്തരമൊരു കാഴ്ച കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു അമ്മക്കുരങ്ങും കുഞ്ഞും തമ്മിലുള്ള ചില നിമിഷങ്ങളായിരുന്നു അത്.  Nature is Amazing എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ഇത് ആരോഗ്യകരം' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരുടെ ശ്രദ്ധ നേടി. ഒറ്റ ദിവസത്തിനുള്ളില്‍ ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

വെള്ളക്കെട്ട് ഇല്ലാതാക്കാൻ ഓവുചാല്‍ കൈകൊണ്ട് വൃത്തിയാക്കി വനിതാ പോലീസ് ഉദ്യോഗസ്ഥ; വീഡിയോ വൈറൽ

This is wholesome ❤️ pic.twitter.com/rPKwtgzGnR

— Nature is Amazing ☘️ (@AMAZlNGNATURE)

Latest Videos

ഒരു വർഷം കൊണ്ട് 777 സിനിമകൾ കണ്ട് തീർത്ത അമേരിക്കൻ സ്വദേശിക്ക് ലോക റെക്കോർഡ് !

എവിടെ നിന്നുള്ള വീഡിയോ ആണെന്നോ എപ്പോള്‍ ചിത്രീകരിച്ചതാണെന്നോ വീഡിയോയില്‍ സൂചനയില്ല. പക്ഷേ, എല്ലാക്കാലത്തും ഒരു പോലെ സ്വീകാര്യമാകുന്ന ഒന്നായിരുന്നു അത്. വീഡിയോയുടെ തുടക്കത്തില്‍, എതോ കാട്ട് പഴം കഴിച്ച് കൊണ്ടിരിക്കുന്ന അമ്മ കുരങ്ങിന്‍റെ അടുത്തിരുന്ന ഒരു കുട്ടി കുരങ്ങ് സമീപത്തെ ഒരു കമ്പിലേക്ക് വലിഞ്ഞ് കയറാന്‍ ശ്രമിക്കുന്നത് കാണാം. കഴിക്കുന്ന ഭക്ഷണത്തത്തിലാണ് ശ്രദ്ധ എന്ന് തോന്നത്തക്ക രീതിയില്‍ ഇരിക്കുന്ന അമ്മ കുരങ്ങ്, വളരെ അലസമായി എന്നാല്‍ ഏറെ കരുതലോടെ കുട്ടിക്കുരങ്ങിന്‍റെ കാലില്‍ പിടിച്ച് വലിക്കുന്നു. അമ്മയുടെ സ്നേഹപൂര്‍വ്വമായ പിടിത്തത്തെ അവഗണിക്കാന്‍ അവന് കഴിഞ്ഞില്ല. കയറിയ കമ്പില്‍ നിന്നും കുട്ടികുരങ്ങ് പതുക്കെ താഴേക്കിറങ്ങുന്നു. തുടര്‍ന്ന് അവന്‍ അമ്മയുടെ മുഖത്തും കണ്ണിലും കവിളിലും ഉമ്മവയ്ക്കുന്നു.  അതേ സമയം ഭക്ഷണത്തെ കുറിച്ച് മറന്ന്, കുഞ്ഞിന്‍റെ ലാളനയില്‍ ലയിച്ചിരിക്കുന്ന അമ്മ കുരങ്ങിനെ കാണാം. ഈയവസരത്തിലെ കുരങ്ങിന്‍റെ ഭാവം ആരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു. അമ്മയുടെയും കുഞ്ഞിന്‍റെ സ്നേഹ പ്രകടനം കുറിപ്പുകളായി ദൃശ്യങ്ങള്‍ക്ക് താഴെ നിറഞ്ഞു.  "അമ്മമാർ എപ്പോഴും, അവരുടെ കുഞ്ഞുങ്ങളെ നോക്കുന്നു, അമ്മ കുരങ്ങ് പോലും ഇതിന് അപവാദമല്ല." ഒരു കാഴ്ചക്കാരന്‍ എഴുതി.  "മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹം," എന്നായിരുന്നു മറ്റൊരു കമന്‍റ്.  കാഴ്ചക്കാരെല്ലാവരും അമ്മമാരുടെ സ്നേഹത്തെ ആവോളം വാഴ്ത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!