'ഞാന്‍ അത് ചെയ്തു. അല്ല ഞങ്ങള്‍ അത് ചെയ്തു.... 'എന്ന് കുറിച്ച് കൊണ്ട് മണാലി മുതല്‍ കന്യാകുമാരി വരെയുള്ള യാത്രയ്ക്കിടെ കണ്ട മനുഷ്യരോടൊപ്പമുള്ള വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി..
കായിക വിനോദം എന്നതിനപ്പുറം സ്കേറ്റിംഗിന് എന്തെങ്കിലും സാധ്യതകൾ ഉണ്ടോ? ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവാവ്. മണാലി മുതൽ കന്യാകുമാരി വരെ സ്കേറ്റ്ബോർഡിൽ യാത്ര ചെയ്താണ് ഇദ്ദേഹം അത് ലോകത്തിന് കാണിച്ചു തന്നിരിക്കുന്നത്. ബസ്സിലും സൈക്കിളിലും ഓട്ടോറിക്ഷകളിലും വാനുകളിലും ഒക്കെ ലോകം ചുറ്റുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ടാകും. എന്നാൽ ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം ഒരാൾ വേണ്ടി വന്നാൽ സ്കേറ്റ്ബോർഡും ഒരു ഗതാഗത മാർഗ്ഗമായി ഉപയോഗിക്കാമെന്ന് തെളിയിക്കുന്നത്.
റിതിക് ക്രാറ്റ്സെൽ എന്ന യുവാവാണ്, തന്‍റെ സ്കേറ്റ്ബോർഡും ഒരു ചെറിയ ബാക്ക്പാക്കും ഉപയോഗിച്ച് 90 ദിവസം കൊണ്ട് മണാലിയിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്ര പൂർത്തിയാക്കിയത്. ഇദ്ദേഹത്തിന്‍റെ ഇൻസ്റ്റാഗ്രാം പേജ് പ്രകാരം ഒരു പ്രൊഫഷണൽ സ്കേറ്റ്ബോർഡർ ആണ് റിതിക് ക്രാറ്റ്സെൽ. തന്‍റെ യാത്രയുടെ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് ഈ സാഹസിക യാത്ര സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ ആയിരുന്നു ഇദ്ദേഹത്തിന്‍റെ യാത്രയെങ്കിലും പലപ്പോഴും കനത്ത മൂടൽമഞ്ഞ് കാരണം ഗൂഗിൾ മാപ്പ് പ്രവർത്തിക്കാതെ വന്നതോടെ തനിക്ക് പല ഘട്ടങ്ങളിലും യാത്ര ദുഷ്കരമായിയെന്നാണ് റിതിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയിൽ പറയുന്നത്.
Read More: വീടിന് പുറത്ത് രാജസ്ഥാൻ, അകത്ത് ഹരിയാന; ഇതാണ് അതിര്‍ത്തികള്‍ ഭേദിച്ച വീട്
യാത്രയുടെ ഒന്നാം ദിവസം മുതൽ തൊണ്ണൂറാം ദിവസം വരെയുള്ള മുഴുവൻ ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ റിതിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിന് പങ്കുവെച്ച് ഈ വീഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞു. ഐതിഹാസിക നേട്ടമെന്നാണ് റിതിക് ക്രാറ്റ്സെലിന്‍റെ സ്കേറ്റ്ബോർഡ് യാത്രയെ നെറ്റിസൺസ് വിശേഷിപ്പിച്ചിരിക്കുന്നത്.
Read More: സൂര്യഗ്രഹണം മതപരമായ കാര്യം; കാണാന്‍ സൗകര്യം ഒരുക്കണമെന്ന് വിവിധ മതങ്ങളില്‍പ്പെട്ട തടവുകാര്‍