വീഡിയോ കണ്ട് നിരവധി പേര് രണ്ട് ചേരിയായി തിരിഞ്ഞു. ഒരു കൂട്ടര് ആരെയെങ്കിലും സഹായിക്കാന്‍ പോയാല്‍ സ്വയം പണി വാങ്ങേണ്ടി വരുമെന്ന് എഴുതി.
മറ്റുള്ളവരെ സഹായിക്കാന്‍ ചെന്ന്, ഒടുവില്‍ സ്വയം 'കുഴിയില്‍ വീണ' അനുഭവങ്ങള്‍ നമ്മളില്‍ പലര്‍ക്കുമുണ്ടാകും. ആ സമയത്ത് എന്ത് കാര്യത്തിനാണെന്നോര്ത്ത് നമ്മള് സ്വയം ചോദ്യം ചെയ്യുമെങ്കിലും പിന്നീട് ഓര്‍ക്കുമ്പോള്‍ അതൊരു സുഖമുള്ള തമാശയായി അനുഭവപ്പെടും. ഇത് മറ്റൊരാള്‍ക്കാണ് സംഭവിക്കുന്നതെങ്കിലോ? അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ (X)-ല്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ തലയറിഞ്ഞ് ചിരിച്ചു. Godman Chikna എന്ന എക്സ് ഉപയോക്താവാണ് വീഡിയോ തന്റെ അക്കൗണ്ടില്‍ പങ്കുവച്ചത്. സ്കൂട്ടറില്‍ നിന്നും വീണ രണ്ട് പെണ്‍കുട്ടികളെ സഹായിക്കാനായി ഓടിയെത്തിയ ഒരു മനുഷ്യന് സംഭവിച്ചത് കണ്ടാല്‍ ആരായാലും ഒന്ന് ചിരിച്ച് പോകും.
ഒരു വലിയ ജലാശയത്തിന് സമീപത്തെ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ മുന്നില്‍ സ്കൂട്ടറില്‍ വന്ന രണ്ട് യുവതികള്‍ നില തെറ്റി വീഴുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പുറകിലിരുന്ന യുവതി ഇറങ്ങുന്നതിന് മുമ്പ് തന്നെ മുന്നിലിരിക്കുന്ന യുവതിയുടെ നിലതെറ്റുകയും സ്കൂട്ടര്‍ മറിയുകയുമായിരുന്നു. പിന്നാലെ പുറകിലിരുന്ന യുവതിയും വീഴുന്നു. ഈ സമയം, യുവതികള്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ക്ക് പുറകിലെ റോഡില്‍ നിന്ന് ഒരാള്‍ ഓടി വരികയും സ്കൂട്ടര്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. വീണു കിടന്ന യുവതികള്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ കാണുന്നത്, സഹായിക്കാനായി ഓടിവന്ന ആള്, വീണ് കിടന്ന വണ്ടിയുടെ ആക്സിലേറ്ററില്‍ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുകയും വണ്ടി ആയാളെയും കൊണ്ട് സമീപത്തെ വിശാലമായ വെള്ളക്കെട്ടിലേക്ക് വീഴുന്നതുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആ വീഴ്ചയില്‍ യുവതികള്‍ തലയില്‍ കൈവച്ച് നില്ക്കുന്നതും കാണാം. ഈ സമയം വീഡിയോ ചിത്രീകരിച്ച സിസിടിവി സ്ഥാപിച്ച കെട്ടിടത്തില്‍ നിന്നും ഒരാള്‍ ഓടി സ്കൂട്ടര്‍ വീണ വെള്ളം നിറഞ്ഞ പാടത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് എണ്പത്തിയൊമ്പതിനായിരത്തോളം പേര് കണ്ടു. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്.
undefined
ഓഫീസ് പാർട്ടിയിൽ ബെറ്റ് വെച്ച് 10 മിനിറ്റില്‍ 1 ലിറ്റർ മദ്യം കുടിച്ചു; പിന്നാലെ സംഭവിച്ചത് !
Helping in someone’s problem can create more problems for everyone. 😂 pic.twitter.com/eZeEp6kO5x
— Godman Chikna (@Madan_Chikna)പൊലീസ് പുറത്തുവിട്ട ക്രിമിനലിന്റെ കംപ്യൂട്ടർ ജനറേറ്റഡ് രേഖാചിത്രത്തിന് ട്രോളോട് ട്രോള്‍ !
വീഡിയോ കണ്ട് നിരവധി പേര് രണ്ട് ചേരിയായി തിരിഞ്ഞു. ഒരു കൂട്ടര് ആരെയെങ്കിലും സഹായിക്കാന്‍ പോയാല്‍ സ്വയം പണി വാങ്ങേണ്ടി വരുമെന്ന് എഴുതി. മറ്റ് ചിലര്‍, സഹായിക്കാന്‍ ശ്രമിച്ചയാളുടെ മനസിനെ വാഴ്ത്തി. “ആരുടെയെങ്കിലും പ്രശ്നത്തിൽ സഹായിക്കുന്നത് എല്ലാവർക്കും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.” എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. “വീണ സ്കൂട്ടി ഉയർത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഇഗ്നീഷ്യൻ ഓഫ് ചെയ്യുക.” എന്ന് മറ്റൊരാള്‍ ഉപദേശിച്ചു. “ആരെങ്കിലും ഇരിക്കുമ്പോൾ മാത്രം സ്കൂട്ടറിൽ ത്രസ്റ്റ് എടുക്കുന്ന ഒരു സവിശേഷത ഉണ്ടായിരിക്കണം,” മറ്റൊരു കാഴ്തക്കാരന് നിര്‍ദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക