രാത്രി പെരുമഴയത്ത് ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റിനൊപ്പം പെട്ടാല്‍? മൊബൈല്‍ വെളിച്ചത്തിലൊരു ടാറ്റൂ വീഡിയോ !

By Web Team  |  First Published Dec 15, 2023, 8:49 AM IST

രാത്രി പെരുമഴയത്ത് വഴിയില്‍പ്പെട്ട് പോവുക. ഒപ്പം ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റും ഉണ്ടായിരിക്കുക. ഇത്തരമൊരു സന്ദര്‍ഭത്തില്‍ നിങ്ങള്‍ എങ്ങനെയാണ് സമയം കളയുക? 


ചില സമയങ്ങളില്‍ നമ്മള്‍ ഒറ്റപ്പെട്ട് പോകും പ്രത്യേകിച്ചും രാത്രി. അത് ചിലപ്പോള്‍ ട്രെയിന്‍ മിസായതാകാം. അല്ലെങ്കില്‍ പെരുമഴത്ത് പെട്ട് പോയതാകും. അത്തരമൊരു സന്ദര്‍ഭത്തില്‍ ഒന്ന് സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് നമ്മള്‍ ചിന്തിച്ച് പോകും. കാരണം അത്രയേറെ തിരക്കേറിയ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ആ തിരക്കില്‍ നിന്നും ഇടയ്ക്ക് അപ്രതീക്ഷിതമായി ഒറ്റപ്പെട്ട് പോകുമ്പോള്‍ നമ്മുക്ക് വലിയ ഏകാന്തത അനുഭവപ്പെടും. പിന്നെ അതിനെ മറികടക്കാനുള്ള ശ്രമമാകും. കഴിഞ്ഞ ദിവസം അത്തരമൊരു അവസ്ഥയില്‍പ്പെട്ട് പോയ ഒരാള്‍ സമയം കളയാനായി ചെയ്തത്. സമീപത്തുണ്ടായിരുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റിനെ കൊണ്ട് കാലില്‍ ഒരു ടാറ്റൂ അടിക്കുകയായിരുന്നു. 

ഓട്ടോയില്‍ തുങ്ങിക്കിടന്ന് പാട്ടുപാടി യുവാവ്; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയി !

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by UNILAD (@unilad)

  'അമ്പമ്പോ... എന്തൊരാഴം'; ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം ഏതെന്ന് അറിയാമോ?

'അവൻ എന്ത് ടാറ്റൂ കുത്തിയെന്നാണ് നിങ്ങൾ കരുതുന്നത്?' എന്ന് ചോദിച്ച് കൊണ്ട് unilad എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. ഏതോ ഒരു കൊറിയന്‍ സിനിമയില്‍ നിന്നുള്ള ദൃശ്യം പോലെയായിരുന്നു അത്. റോഡ് സൈഡിലെ നിരവധി നിലകളുള്ള വലിയൊരു ബില്‍ഡിംഗിന് താഴെ അടച്ചിട്ട വാതിലിന് മുന്നിലായ ഒരാള്‍ ഇരിക്കുകയും മറ്റൊരാള്‍ നില്‍ക്കുകയും ചെയ്യുന്നത് കാണാം. വീഡിയോ സൂം ചെയ്യുമ്പോള്‍ ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റ് വാതിലിന് മുന്നില്‍ ഇരിക്കുന്നത് കാണാം. മറ്റൊരാള്‍ ഇവര്‍ക്ക് അഭിമുഖമായി നില്‍ക്കുന്നു. ഇരിക്കുന്നയാള്‍ നില്‍ക്കുന്ന ആളുടെ കാല്‍മുട്ടിന് താഴെ തന്‍റെ ഉപകരണം ഉപയോഗിച്ച് ടാറ്റൂ ചെയ്യുന്നതും കാണാം. ചിലര്‍ 'അത് സാധാരണമാണെന്ന്' എഴുതി. അടിയന്തരഘട്ടങ്ങളില്‍ പിന്നെന്ത് ചെയ്യുമെന്നായിരുന്നു അയാള്‍ ചോദിച്ചത്. മറ്റ് ചിലര്‍ എന്ത് തിരിക്കുണ്ടെങ്കിലും ഇത്തരം വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് ടാറ്റൂ അടിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇത്തരം സാഹചര്യങ്ങളിലിരുന്ന് ടാറ്റൂ ചെയ്യുന്നവര്‍ അവരുടെ സൂചി മാറ്റാറില്ലെന്ന് മറ്റ് ചിലര്‍ ആരോപിച്ചു. 

'രണ്ട് ലക്ഷം കൈയീന്ന് പോയി, ബൈക്ക് കിട്ടിയുമില്ല'; ഇന്ത്യന്‍ സൈനികനെന്ന് പരിചയപ്പെടുത്തി ഓണ്‍ലൈന്‍ തട്ടിപ്പ്

 


 

click me!