ബ്രസീലിലെ മിറസെമ ഡോ ടോകാന്‍റിൻസ് നഗരത്തിൽ ബൈക്കില്‍ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട് പോലീസ് ഓഫീസർമാരുടെ ബൈക്കിന് സമീപത്ത് കൂടി പറക്കുന്ന മക്കാവു തത്തയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
പോലീസ് സേനയ്ക്ക് കൂട്ടായിയുള്ള മൃഗമാണ് നായ്ക്കള്‍. അവയുടെ അപാരമായ ഘ്രാണ ശക്തി പോലീസിന്‍റെ ജോലികള്‍ എളുപ്പമാക്കുന്നു. ഇന്ന് ലോകത്തിലെ ഏതാണ്ടെല്ലാ പോലീസ് സംഘങ്ങള്‍ക്കൊപ്പവും നായ്ക്കളുണ്ട് ഇതിനായിി നായ്ക്കള്‍ക്ക് പ്രത്യേക പദവികളും നല്‍കുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഒരു പോലീസ് സ്റ്റേഷന്‍ തങ്ങളുടെ ഓഫീസിലേക്ക് അഭയം തേടിയെത്തിയ ഒരു പൂച്ചയെ ദത്തെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനൊപ്പം നീങ്ങുന്ന ഒരു മക്കാവു തത്തയുടെ വീഡിയോ വൈറലായത്.
ബ്രസീലിലെ മിറസെമ ഡോ ടോകാന്‍റിൻസ് നഗരത്തിൽ ബൈക്കില്‍ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട് പോലീസ് ഓഫീസർമാരുടെ ബൈക്കിന് സമീപത്ത് കൂടി പറക്കുന്ന മക്കാവു തത്തകളുടെ വീഡിയോ pmto_oficial എന്ന ഉപയോക്താവാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഡിസംബര്‍ ഏഴിനാണ് ഈ ദൃശ്യം പകര്‍ത്തിയതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പോളിസിയ മിലിറ്റർ ഡോ ടോകാന്‍റിന്‍സ് അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും വീഡിയോ പങ്കുവയ്ക്കപ്പെട്ടു. പോലീസ് ബൈക്കുകളെ മക്കാവു തത്ത ഏറെ ദൂരം പിന്തുടരുന്നതും വീഡിയോയില്‍ കാണാം.
undefined
'ഓം... വാസുദേവായ...'; സംസ്കൃതത്തില്‍ വാഹന പൂജ നടത്തുന്ന ആഫ്രിക്കന്‍ പുരോഹിതന്‍റെ വീഡിയോ വൈറല്‍ !
തെക്കേ അമേരിക്കയിലെ ആമസോൺ കാടുകളാണ് നീലയും മഞ്ഞയും നിറങ്ങള്‍ ഇടകലര്‍ന്ന മക്കാവു തത്തകളുടെ ജന്മദേശം. മക്കാവുകള്‍ മറ്റ് പക്ഷികളെക്കാള്‍ ഏറെ ബുദ്ധിയുള്ള പക്ഷിയായി കണക്കാക്കുന്നു. ഇവയ്ക്ക് ചില മനുഷ്യ ശബ്ദങ്ങള്‍ അനുകരിക്കാന്‍ കഴിയും. തൂവലിനും വളര്‍ത്താനുമായി കാടുകളില്‍ നിന്ന് അനധികൃതമായി ഇവയെ പിടികൂടുന്നത് വഴി ഇവയുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. ഇതിനാല്‍ ഇവയെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രസീലിലെ മിലിട്ടറി പോലീസിന്‍റെ സ്പെഷ്യലൈസ്ഡ് യൂണിറ്റായ BPCHOQUE-യുടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാനെത്തി. മനോഹരമായ കാഴ്ച എന്നായിരുന്നു നിരവധി പേര്‍ കുറിച്ചത്.