വിശാലമായ ഗ്രൌണ്ടില്‍ കുട്ടികള്‍ ആവേശകരമായി ഫുട്ബോള്‍ കളിക്കുന്നത് വീക്ഷിച്ച് അല്പം അകലെയായി ഇരിക്കുന്നത് സിംഹം.
മനുഷ്യരുടെ കളികള്‍ മൃഗങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ കഴിയില്ലെങ്കിലും കഴിഞ്ഞ ദിവസം hunting_and_wildlife_breeding എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ 'ഒരു ആരാധകനായ സിംഹത്തിനൊപ്പം സോക്കര്‍ കളിക്കുന്നു' എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയില്‍ ഒരു സിംഹം ദൂരെ മൈതാനത്ത് കുട്ടികളുടെ ഫുഡ്ബോള്‍ കളി വീക്ഷിക്കുന്നത് കാണിച്ചു. പിന്നാലെ സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ മുകളില്‍ ഉന്നയിച്ച ചോദ്യം ഉയര്‍ന്നു. വീഡിയോ വളരെ വേഗം ആളുകളുടെ ശ്രദ്ധനേടി. നിരവധി പേര്‍ വീഡിയോയില്‍ ആശ്ചര്യം രേഖപ്പെടുത്തി.
വീഡിയോയുടെ തുടക്കത്തില്‍ ദൂരെ വിശാലമായ ഗ്രൌണ്ടില്‍ മനോഹരമായ ഒരു വൈകുന്നേരം കുട്ടികള്‍ ആവേശകരമായി ഫുട്ബോള്‍ കളിക്കുന്നത്. കാണാം. വീഡിയോ ഇടത് വശത്തേക്ക് ചലിപ്പിക്കുമ്പോള്‍ അല്പം അകലെയായി മണ്‍പാതയില്‍ ഒരു സിംഹം കുട്ടികളുടെ ഫുട്ബോള്‍ കളി വീക്ഷിക്കുന്നത് കാണാം. കുട്ടികളാരും തന്നെ സിംഹത്തിന്‍റെ സാന്നിധ്യം അറിഞ്ഞമട്ടില്ലായിരുന്നു. തങ്ങളുടെ കരുത്തനായ, കാട്ടിലെ രാജാവായ ആരാധകന്‍റെ സാന്നിധ്യത്തെ കുറിച്ച് യാതൊരു അറിവുമില്ലാതെ അവര്‍ ഇരുപോസ്റ്റുകള്‍ക്കിടയില്‍ പന്ത് തട്ടിക്കൊണ്ടിരുന്നു. വീഡിയോ പകര്‍ത്തിയിരുന്ന ആള്‍ ജീപ്പ് പോലുള്ള ഒരു വാഹനത്തിലായിരുന്നു. ഡേവിഡ് മൂള്‍മാന്‍ എന്നയാളാണ് വീഡിയോ പകര്‍ത്തിയതെന്ന് കുറിപ്പില്‍ സൂചനയുണ്ടെങ്കിലും എപ്പോഴാണ് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമല്ല. hunting_and_wildlife_breeding പേജില്‍ സാധാരണയായി ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വീഡിയോയാണ് പങ്കുവയ്ക്കാറെങ്കിലും ഈ എവിടെ നിന്നുള്ള വീഡിയോയാണെന്ന് വ്യക്തമല്ല.
നെറ്റിയിൽ ക്യൂആർ കോഡ് ടാറ്റൂ; ഗൂഗിൾ പേ ആണോയെന്ന് സോഷ്യല്‍ മീഡിയ, പക്ഷേ... !
വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകളില്‍ കൂടുതലും ഇതാണ് ലയണല്‍ മെസി എന്നതായിരുന്നു. ഒരു കാഴ്ചക്കാരനെഴുതിയത് ലയണൽ മെസ്സി കുട്ടികളെ നിരീക്ഷിക്കുന്നു എന്നായിരുന്നു. 'അയ്യോ ഇത് സാധാരണമാണ്. അവർ ആദ്യം സിംഹങ്ങൾക്ക് ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും തുടർന്ന് അവർ അവരുടെ കളി ആരംഭിക്കുകയും ചെയ്യുന്നു,' മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി എഴുതി."ഈ സാഹചര്യത്തിൽ, സിംഹമാണ് റഫറി. അവസാന തീരുമാനം അവന്‍റെതാണ്.' വീഡിയോ പഴയതാണെന്നും പക്ഷേ ഇപ്പോഴും വൈറലാണെന്നും മറ്റൊരു കഴ്ചക്കാരനെഴുതി.