ലണ്ടനിൽ ടൂറിസം പരസ്യമായി 'ദൈവത്തിന്‍റെ സ്വന്തം നാട്'; കേരളത്തിലാണെങ്കിൽ എംവിഡി ഫൈൻ അടിച്ചേനെയെന്ന് കുറിപ്പ്

By Web Team  |  First Published May 3, 2024, 8:21 AM IST

#TRAVELforGOOD എന്ന ഹാഷ് ടാഗോടു കൂടി ബസ് മുഴുവനായും ആലപ്പുഴ ജില്ലയിലെ കായലുകളുടെ ചിത്രങ്ങള്‍ പതിച്ചിരുന്നു.


കേരളാ ടൂറിസം ലോക പ്രസിദ്ധമാണ്. പല ടൂറിസം റാങ്കിംഗുകളിലും കേരളം ആദ്യപത്തിലൊരു സ്ഥലമാണ്. പതിറ്റാണ്ടുകളായി ലോകസഞ്ചാരികള്‍ കേരളത്തിലെ തീരവും കാടും മേടും രുചികളും തേടിയെത്തുന്നു. ആലപ്പുഴ മുതല്‍ മൂന്നാര്‍ വരെയും ബേക്കല്‍ കോട്ട മുതല്‍ പത്മനാഭപുരം കോട്ടാരം വരെയും ഇതിനിടെയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ ടൂറിസത്തിനായി കേരളം പരസ്യം ചെയ്യുന്നുമുണ്ട്. മണ്‍സൂണ്‍ ടൂറിസം മുതല്‍ ആയുർവേദ ടൂറിസം വരെ വിവിധ പാക്കേജുകള്‍. ഇതിനിടെ കഴിഞ്ഞ ദിവസം ലണ്ടന്‍ തെരുവുകളിലൂടെ ഓടുന്ന ഒരു ബസില്‍ കേരളാ ടൂറിസത്തിന്‍റെ ഒരു പരസ്യം ഇന്‍സ്റ്റാഗ്രാം ഉപയോക്താവായ റിയാന്‍ സിജു പങ്കുവച്ചപ്പോള്‍ കണ്ടത് നാല്പത്തിനാല് ലക്ഷം പേര്‍. ഏതാണ്ട് നാലര ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി മലയാളികള്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. 

#TRAVELforGOOD എന്ന ഹാഷ് ടാഗോടു കൂടി ബസ് മുഴുവനായും ആലപ്പുഴ ജില്ലയിലെ കായലുകളുടെ ചിത്രങ്ങള്‍ പതിച്ചിരുന്നു. വീഡിയോ കണ്ട മിക്കവരും ആലപ്പുഴയെന്ന് കുറിപ്പെഴുതി. മറ്റ് ചിലര്‍ പ്രാദേശിക വാദം വേണ്ടെന്നും കേരളം ഒരൊറ്റ വികാരമാണെന്നും കുറിച്ചു. 'മലയാളി' എന്ന് കുറിച്ചവരും കുറവല്ല. 'എന്നാലും ആ വള്ളത്തില്‍ ഇരിക്കുന്ന അപ്പാപ്പന്‍ ആരായിരിക്കും' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ സംശയം. ചിലര്‍ ഈ പരസ്യം കെഎസ്ആര്‍ടിസിയുമായി താരതമ്യം ചെയ്യാന്‍ ഉപയോഗിച്ചു. കെഎസ്ആര്‍ടിസികളിലെ ജ്വല്ലറി പരസ്യങ്ങളെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി. 'വന്നു വന്നു ലണ്ടൻ കേരളം പോലെ മലയാളിയെ കൊണ്ട് നിറഞ്ഞു, എന്നാൽ കേരളം ബംഗാളിയെ കൊണ്ടും' എന്നായിരുന്നു മറ്റൊരു കമന്‍റ്. 'എവിടെ പോയാലും കേരളം എന്ന് കണ്ടാൽ പിന്നെ ഒരു സന്തോഷം ആണ്' ഗൃഹാതുരത്വ കുറിപ്പുകളും ഇടയ്ക്കുണ്ടായിരുന്നു. 'കേരളത്തിലായിരുന്നെങ്കില്‍ എംവിഡി ഫൈന്‍ അടിച്ച് ഖജനാവ് നിറച്ചേനെ' എന്നും ചിലര്‍ കുറിച്ചു. 

Latest Videos

ഇടത്തരക്കാര്‍ക്കായി പണിതത് പറുദീസ; പക്ഷേ, വെറും പത്ത് വര്‍ഷത്തിനുള്ളില്‍ പ്രേത നഗരം

വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിചിത്ര മറുപടിയുമായി എഐ പുരോഹിതന്‍; പുറത്താക്കി വിശ്വാസികള്‍

'മികച്ച പ്ലെയ്‌സ്‌മെന്‍റുകൾ, കേരള ടൂറിസം മാർക്കറ്റിംഗ് ടീമിന് അഭിനന്ദനങ്ങൾ', ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിനെ അഭിനന്ദിച്ചും കുറിപ്പുകള്‍ ഉണ്ടായിരുന്നു. കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ലണ്ടനിൽ നിന്നുള്ള ബസ് ബ്രാൻഡിംഗിന്‍റെ വീഡിയോ പങ്കുവച്ചു. ലണ്ടനില്‍ കേരളാ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് ആദ്യമായല്ല പരസ്യം നല്‍കുന്നത്. 2018-ൽ, അഞ്ചോളം വലിയ ലണ്ടൻ ഡബിൾ ഡെക്കർ ബസുകൾ നഗരത്തിലുടനീളം കേരളത്തിന്‍റെ ടൂറിസം പരസ്യങ്ങളുമായി ഓടിയിരുന്നു. ലണ്ടൻ, ബർമിംഗ്ഹാം, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലെ ടാക്സികളിലും കേരളാ ടൂറിസം പരസ്യങ്ങള്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. 

നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുന്ന കാലം; ആറ് മാസത്തിനിടെ വടക്ക് കിഴക്കൻ ആകാശത്ത് നക്ഷത്ര സ്ഫോടനം നടക്കും: നാസ
 

click me!